....ലേഖനങ്ങള്‍ , ചിത്രങ്ങള്‍ chemkerala@gmail.com എന്ന വിലാസത്തില്‍ അയക്കുക.....................

ജഗദീഷ് ചന്ദ്ര ബോസ് - ജന്മദിനം നവംബര്‍ - 30


ഭൗതികശാസ്ത്രത്തിനും സസ്യശാസ്ത്രത്തിനും മുഖ്യമായ സംഭാവനകൾ നൽകിയ ഭാരതീയ ശാസ്ത്രജ്ഞനായിരുന്നു സർ ജഗദീഷ് ചന്ദ്ര ബോസ് (ജെ. സി. ബോസ്). റേഡിയോ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഇദ്ദേഹം സസ്യങ്ങൾക്കും ജീവനുണ്ടെന്നു തെളിയിച്ച മഹാപ്രതിഭയാണ്‌.
കൽക്കത്തയിലെ ‘ബോസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻറെ’ സ്ഥാപകനാണിദ്ദേഹം. 1916-ല് ‘സർ' സ്ഥാനം ലഭിച്ച ബോസ് 1920-ല് റോയൽ സൊസൈറ്റിയിൽ ഫെല്ലോ ആയി. സസ്യങ്ങളുടെ പ്രതികരണങ്ങളേയും വളർച്ചയേയും സംബന്ധിക്കുന്ന ഗവേഷണങ്ങളാൺ ബോസിൻറെ പ്രധാന സംഭാവന. സസ്യങ്ങളുടെ അനുനിമിഷമുള്ള വളർച്ചയും അവയുടെ പ്രതികരണങ്ങളും മനസ്സിലാക്കാൻ ഉപകരിക്കുന്ന ‘ക്രെസ്കോ ഗ്രാഫ്’ എന്ന ഉപകരണം അദ്ദേഹമാൺ കണ്ടുപിടിച്ചത്.

നവംബര്‍ - 21 സി.വി.രാമന്‍ ചരമദിനം


ഭാരതത്തിന്‍റെ അഭിമാനം


ശാസ്ത്രഞ്ജന്‍മാരുടെ മാതൃക


അങ്ങേക്ക് ആദരാജ്ഞലികള്‍


1921-ൽ അദ്ദേഹം ഇംഗ്ലണ്ടിലേയ്ക്ക് ആദ്യമായി യാത്ര നടത്തി. ഓക്സ്ഫോർഡിൽ നടന്ന സയൻസ് കോൺഗ്രസ്സിൽ കൽക്കട്ടാ സർ‌വകലാശാലയെ പ്രതിനിധീകരിച്ചായിരുന്നു രാമൻ എത്തിയത്. അവിടെ വെച്ച് അദ്ദേഹം പ്രശസ്ത ഭൗതികശാസ്ത്രജ്ഞന്മാരായ ജെ.ജെ. തോംസൺ, ബ്രാഗ്ഗ്,റുഥർഫോർഡ് എന്നിവരെ പരിചയപ്പെട്ടു.
ഇംഗ്ലണ്ടിൽനിന്ന് തിരിച്ചുള്ള യാത്ര ചരിത്രപ്രസിദ്ധമായ കണ്ടുപിടുത്തത്തിന് വഴിതെളിച്ചു. മധ്യധരണ്യാഴിയിലൂടെയുള്ള ആ കപ്പൽ യാത്രയിൽ ,സമുദ്രത്തിന്റെ നീലനിറത്തെക്കുറിച്ച് അന്വേഷിക്കുന്നതിൽ അദ്ദേഹത്തിന് താല്പര്യം ജനിച്ചു. അങ്ങനെ പ്രകാശത്തിന്റെ വിസരണം (Scattering of Light ) എന്നപ്രതിഭാസത്തെക്കുറിച്ച് പഠിയ്ക്കാനും അതുവഴി രാമൻ പ്രഭാവം (Raman Effect) എന്ന കണ്ടുപിടുത്തത്തിന് തുടക്കം കുറിയ്ക്കാനും സാധിച്ചു.
1924-ൽ, ഇംഗ്ലണ്ടിലെ റോയൽ സൊസൈറ്റിയിലെ അംഗമായി (Fellow of Royal Society) രാമൻ തെരഞ്ഞെടുക്കപ്പെട്ടു. അന്നദ്ദേഹത്തിന് വെറും 36 വയസ്സ് പ്രായം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1924-ൽ ബ്രിട്ടീഷ് അസോസിയേഷൻ ഫോർ അഡ്വാൻസ്മെന്റ് ഓഫ് സയൻസ് (British Association For Advancement of Science)-ന്റെ ക്ഷണപ്രകാരം രാമൻ കാനഡയിലേക്കു പോയി. അവിടെ വെച്ച് പ്രസിദ്ധശാസ്ത്രജ്ഞനായ ടൊറെന്റോയുമായി (Torento) പ്രകാശത്തിന്റെ വിസരണം എന്ന പ്രതിഭാസത്തെക്കുറിച്ച് ചർച്ചചെയ്തു. കാനഡയിൽ നിന്നും ഫ്രാങ്ക്ലിൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (Franklin Institute) ശതാബ്ദി ആഘോഷങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിനായി അമേരിക്കയിലെത്തി. ഇതിനെത്തുടർന്ന്, കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (California Institute of Technology) നോർമൻ ബ്രിഡ്ജ് പരീക്ഷണശാലയിൽ (Norman Bridge Laboratary) വിസിറ്റിംഗ് പ്രോഫസറായി നാലുമാസം ജോലിനോക്കി. അമേരിക്കയിൽ ‍വെച്ച് പല ശാസ്ത്രജ്ഞരേയും, പല പരീക്ഷണശാലകളും സന്ദർശിയ്ക്കാൻ രാമന്‌ അവസരം ലഭിച്ചു. 1925 ൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി, ആ വർഷം ആഗസ്റ്റിൽ അദ്ദേഹംറഷ്യയിലെ സയൻസ് അക്കാദമിയുടെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാൻ പോയി . 1924-ൽ റോയൽ സൊസൈറ്റിയിൽ അംഗത്വം 1929-ൽ ബ്രിട്ടനിൽ നിന്നും സർ ബഹുമതി, ഈ ബഹുമതികളെല്ലാം 1930 ലെ നോബൽ സമ്മാന പുരസ്കാരലബ്ധിക്കും മുൻപെയായിരുന്നു എന്ന അപൂർവ ബഹുമതിയും സി.വി രാമന് സ്വന്തം.

രസതന്ത്ര നോബല്‍സമ്മാനം -20102010-ലെ രസതന്ത്രത്തിനുള്ള നൊബേ മ്മാനം പ്രഖ്യാപിച്ചു  . മൂന്ന് ശാസ്ത്രജ്ഞന്‍മാര്‍ അവാര്‍ഡ്‌ പങ്കിട്ടു . റിച്ചാര്‍ഡ്‌ F ഹെക്ക്  (അമേരിക്ക ) , നെഗിഷി (ജപ്പാ ) , അകിര സുസുകി (ജപ്പാ ) എന്നിങ്ങനെയാണ് അവരുടെ പേരുക . കാര്‍ബണിക രസതന്ത്രത്തി  അതിസങ്കീര്‍ണവും ഇതുവരെ ജീവകോശങ്ങള്‍ക്ക് മാത്രം നിര്‍മ്മിക്കാ സാധ്യമായിരുന്ന കാര്‍ബണ്‍ സംയുക്തങ്ങളെ ,  ഉല്‍പ്രേരകമായി പലേഡിയം ഉപയോഗിച്ച് പരീക്ഷണ ശാലയില്‍ നിര്‍മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ കണ്ടുപിടിച്ചതിനാണ് സമ്മാനം ലഭിച്ചത് . ഔഷധങ്ങ , നിറങ്ങ, പ്രോട്ടീനുക ,ഹോര്‍മോണുക , വൈറ്റമിനുക തുടങ്ങി പല മേഖലകളിലും ഈ കണ്ടുപിടുത്തത്തിന് സാദ്ധ്യതക ഉണ്ട്  .
                  ജീവശരീരത്തിന്‍റെയും പ്രകൃതിജന്യമരുന്നുകളുടെയും ഭക്ഷ്യ വസ്തുക്കളുടെയുമെല്ലാം അടിസ്ഥാനം കാര്‍ബ സംയുക്തങ്ങളാണ്. അതിസങ്കീര്‍ണ ഘടനയുള്ള ഇവ പരീക്ഷണശാലയി കൃത്രിമമായുത്പാദിപ്പിക്കാ എളുപ്പമല്ല. ഇത്തരം ഓര്‍ഗാനിക് സംയുക്തങ്ങളുടെ നിര്‍മാണത്തിനു വേണ്ട കാര്‍ബ ചട്ടക്കൂട് തയ്യാറാക്കുന്നതിനുള്ള വിദ്യയാണ് ഈ ശാസ്ത്രജ്ഞ ആവിഷ്‌കരിച്ചത്.
                           വന്‍കുടലിലെ അര്‍ബുദത്തെയും ഹെര്‍പ്പസ് വൈറസിനെയും ചെറുക്കുന്ന മരുന്നുക ഈ വിദ്യ ഉപയോഗിച്ച് ശാസ്ത്രജ്ഞ വികസിപ്പിച്ചു. കീടനാശിനികളും വളങ്ങളും നിര്‍മിച്ചു. കനംകുറഞ്ഞ കമ്പ്യൂട്ട മോണിറ്ററുക ഉള്‍പ്പെടെയുള്ള ഇലക്‌ട്രോണിക് സാധനങ്ങളിലുപയോഗിക്കാനുള്ള പ്ലാസ്റ്റിക്കും ഇതേ സങ്കേതത്തി തയ്യാറാക്കി.
                    പ്രകൃതിജന്യ ഓര്‍ഗാനിക് തന്മാത്രകളോടു കിടപിടിക്കുന്ന കൃത്രിമ രാസവസ്തുക്കളാണ് ഇവരുടെ സാങ്കേതികവിദ്യ ശാസ്ത്രലോകത്തിനു സമ്മാനിച്ചത്.

വായുവിന്റെ ആംശികസ്വേദനം


വായുവിലെ നൈട്രജന്‍ , ഓക്സിജന്‍ എന്നിവ വേര്‍തിരിക്കാനാണ് പ്രധാനമായും ആംശികസ്വേദനം ഉപയോഗിക്കുക . വായുവിനെ ദ്രാവക രൂപത്തില്‍ ആക്കിയശേഷം ആംശികസ്വേദനം ചെയ്യുമ്പോള്‍ തിളനില കുറഞ്ഞ നൈട്രജന്‍ ആദ്യം തിളച്ചു പുറത്തു വരുന്നു . അനിമേഷന്‍ കാണുവാന്‍ 
                     ക്ലിക്ക് ചെയ്യുക


ശ്രദ്ധിക്കുക  1പോപ്‌ അപ്പ്‌ വിന്‍ഡോ വലുതാക്കുക 
              2 . പ്രിവ്യു എന്ന് തെളിഞ്ഞ് വരുമ്പോള്‍ ആ വിന്‍ഡോ മാത്രം ക്ലോസ് ചെയ്യുക 
 

നൈട്രജന്‍ സൈക്കിള്‍


                                                                                അന്തരീക്ഷത്തിലെ നൈട്രജന്‍ എങ്ങനെ മണ്ണില്‍ എത്തുന്നു?  സസ്യങ്ങള്‍ എങ്ങനെ ഈ നൈട്രജന്‍ ഉപയോഗിക്കുന്നു ? ഉപയോഗിച്ചിട്ടും ഉപയോഗിച്ചിട്ടും അന്തരീക്ഷത്തിലെ നൈട്രജന്‍ തീര്‍ന്നു പോവാത്തത് എന്ത് കൊണ്ട് ?നിങ്ങള്‍ക്ക് അറിയുവാന്‍  ക്ലിക്ക് ചെയ്യുക

ജിയോജിബ്ര രസതന്ത്രത്തില്‍


സോഡിയം ആറ്റം മാതൃക 
സോഡിയം ആറ്റത്തില്‍ ഇലെക്ട്രോണുകള്‍ വിവിധ ഷെല്ലുകളില്‍ നിറയുന്നത് കാണുവാന്‍ ക്ലിക്ക്‌ ചെയ്യൂ . 


കടപ്പാട്: ജിയോജിബ്ര


ശ്രദ്ധിക്കുക ടിക്ക്‌ മാര്‍ക്കുകള്‍ മാറ്റിയും ടിക്ക്‌ മാര്‍ക്കുകള്‍ കൊടുത്തും അനിമേഷന്‍ കാണുക

ആയിരത്തില്‍ ഒരുവന്‍കെം കേരളയിലേക്ക് സന്ദര്‍ശനം നടത്തിയവരുടെ എണ്ണം ആയിരമാകുന്നു . രസതന്ത്ര പഠന സഹായി ,അധ്യാപന സഹായി എന്ന നിലയിലേക്കുള്ള കെം കേരളയുടെ വളര്‍ച്ച ആരംഭിക്കുന്നതേയുള്ളൂ .ഈ എളിയ സംരഭത്തെ സഹായിച്ചവരെ നന്ദിയോടെ ഓര്‍ക്കുന്നു. ഐടി മാസ്റ്റര്‍ ട്രെയിനര്‍മാര്‍ , മാത്സ് ബ്ലോഗ്‌ , ഫിസിക്സ് അധ്യാപകന്‍ .... സഹായിച്ചവര്‍ ഒരുപാട്. നന്ദി നന്ദി നന്ദി ..................................................

കെം കേരളയുമായ് സഹകരിക്കുവാന്‍  താത്പര്യമുള്ള അധ്യാപകര്‍ ഇമെയില്‍ ചെയ്യുക . വിലാസം : chemkerala@gmail.com 

ബോര്‍ ആറ്റം ആനിമേഷന്‍


ബോര്‍ ആറ്റം മാതൃക മനസ്സിലാക്കാന്‍ ,ഒരു ഓര്‍ബിറ്റില്‍ നിന്നും മറ്റൊരു ഓര്‍ബിറ്റിലേക്കുള്ള ഇലക്ട്രോണിന്‍റെ നീക്കം മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒരു അനിമേഷന്‍ ആണ് ഇത് .കാണുവാന്‍ ക്ലിക്ക്‌ ചെയ്യൂ

നിര്‍ദേശങ്ങള്‍: ഓര്‍ബിറ്റുകള്‍ സെലക്ട്‌ ചെയ്യ്ത് കൊടുക്കണം , അതായത് കറണ്ട് ഓര്‍ബിറ്റ്, ഡെസ്ററിനേഷന്‍ ഓര്‍ബിറ്റ് എന്നിവ .

14% DA പ്രഖ്യാപിച്ച് ഉത്തരവ്‌


സംസ്ഥാന ജീവനക്കാര്‍ക്ക് 14% DA പ്രഖ്യാപിച്ച് ഉത്തരവ് ആയി .ഇപ്പോള്‍ ആകെ 78% DA. ഉത്തരവ്‌ ഡൌണ്‍ലോഡ് ചെയ്യൂ .ക്ലിക്ക്‌ ചെയ്യൂ 

പ്രതലത്തെ നനക്കാനുള്ള ദ്രാവകങ്ങളുടെ കഴിവ്

ദ്രാവക തന്‍മാത്രകള്‍ തമ്മിലുള്ള കൊഹിഷന്‍ കുറവും ദ്രാവകവും പ്രതലവും തമ്മിലുള്ള അഡ്ഹിഷന്‍ കൂടുതലും ആണെങ്കില്‍ മാത്രമേ ദ്രാവകങ്ങള്‍ക്ക് പ്രതലത്തെ നനക്കാന്‍ സാധിക്കുകയുള്ളൂ. ചിത്രത്തില്‍ മെര്‍ക്കുറിക്ക് അഡ്ഹിഷന്‍ കുറവും ജലത്തിന് അഡ്ഹിഷന്‍ കൂടുതല്‍ ആണ് .


ഹൈഡ്രജന്‍ സ്പെക്ട്രം

ലൈമാന്‍ സീരിസ്‌ ബാള്‍മര്‍ സീരിസ്‌ എന്നിവ സൃഷ്ടിക്കപ്പെടുന്നത് മനസ്സിലാക്കാന്‍ ഈ അനിമാറേന്‍ സഹായിക്കും

മുല്യനിര്‍ണയം

ചിത്രം കാണുമ്പോള്‍ എന്താണ് ഓര്‍മ വരുന്നത് .......കൊഹിഷന്‍ or  അഡ്ഹിഷന്‍
വെടിക്കെട്ട്‌ പല നിറങ്ങളില്‍

വെടിക്കെട്ട്‌ കാണുമ്പോള്‍ നാം ചിന്തിക്കും ഇത്രയും നിറങ്ങള്‍ എങ്ങനെ ഉണ്ടാകുന്നു ? ഈ വീഡിയോ കണ്ടാല്‍ അതിനു ഉത്തരം ലഭിക്കും.


കരിമരുന്ന് നിര്‍മ്മാണം

എട്ടാം ക്ലാസ്സിലെ വെടികെട്ടിന്റെ രസതന്ത്രം എന്ന പാഠഭാഗം പഠിക്കുന്നതിന് സഹായകമാണ് ഈ വീഡിയോ 

അനഖക്ക് നന്ദിഅനഖ എന്ന വിദ്യാര്‍ത്ഥിനി കെം കേരളക്ക് അയച്ച കത്താണിത് 

Sir

        I am a plus  one student. Please consider the higher secondary students also  in chemistry blog. This blog helps me to complete my high school studies successfully.
                                                                                                 Thankyouകെം കേരള സന്ദര്‍ശിച്ചിരുന്ന അനഖയുടെ കത്ത് എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു .എന്‍റെ പ്രയത്നങ്ങള്‍ പ്രയോജനപ്പെടുന്നു എന്നത് കൂടുതല്‍ കൂടുതല്‍ പ്രയത്നിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു.കൂടുതല്‍ അധ്യാപകരും കുട്ടികളും കെം കേരള സന്ദര്‍ശിക്കട്ടെ  എന്ന് ആഗ്രഹിക്കുന്നു.

തുള്ളിയുടെ ആകൃതി

ദ്രാവക തുള്ളികളുടെ ആകൃതി നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ   അവക്ക്  എപ്പോഴും ഗോളാകൃതിയാണ്  .   ദ്രാവകങ്ങളുടെ പ്രതലബലമാണ് അവയുടെ ഈ ആകൃതിക്ക്‌ കാരണം.
പ്രതലബലം ദ്രാവകത്തിന്റെ പ്രതല വിസ്തീര്‍ണം കുറക്കാന്‍ ശ്രമിക്കുന്നു. പ്രതല വിസ്തീര്‍ണം ഏറ്റവും കുറഞ്ഞിരിക്കുക ഗോളാകൃതി പ്രാപിക്കുമ്പോഴാണ് .

പ്രതലബലം പരീക്ഷണം

ദ്രാവക ഉപരിതലം വലിച്ചു കെട്ടിയ ഒരു പാളി പോലെയാണ് . ഇതിനു കാരണം പ്രതല ബലമാണ്.ഉപരിതല തന്മാത്രകളില്‍ അനുഭവപ്പെടുന്ന അസന്തുലിതമായ ആകര്‍ഷണ ബലമാണ് പ്രതല ബലം ഉണ്ടാക്കുന്നത് .

അമോണിയം ഡൈക്രോമേറ്റ് വിഘടനം

അമോണിയം ഡൈക്രോമേറ്റിന്‍റെ വിഘടനം കാണുവാന്‍ നല്ല രസമുള്ള ഒരു രാസപ്രവര്‍ത്തനം ആണ് .ഞാന്‍ പറയുമ്പോള്‍ വിശ്വാസം വരില്ല .ഒന്ന് കണ്ടു നോക്കൂ...........


രാസസുത്രം എഴുതുന്ന വിധം

റാഡിക്കലുകള്‍ ഉപയോഗിച്ച് രാസസുത്രങ്ങള്‍ എഴുതാന്‍ പഠിക്കണോ.ഈ വീഡിയോ ഒന്ന് കാണൂ


പദാര്‍ഥങ്ങളുടെ അവസ്ഥ

ഖരം ദ്രാവകം വാതകം എന്നിങ്ങനെ പദാര്‍ത്ഥങ്ങള്‍ക്ക് മൂന്ന് അവസ്ഥകള്‍ ഉണ്ട് .ഈ മൂന്ന് അവസ്ഥകളും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് കണികകള്‍ കൊണ്ടാണ് . ഒരവസ്ഥയില്‍ നിന്നും മറ്റൊരവാസ്ഥയിലേക്ക് മാറുമ്പോള്‍ കണികകളുടെ ക്രമീകരണത്തിനാണ് വ്യത്യാസം വരുന്നത്.എളുപ്പത്തില്‍ ഇത് മനസ്സിലാകുവാന്‍ ഈ ആനിമേഷന്‍ കണ്ടു നോക്കു.
നിര്‍ദേശങ്ങള്‍ :
അനിമേഷന്‍ തുടങ്ങുന്നതിന് CLICK TO START ബട്ടണില്‍ ക്ലിക്ക് ചെയ്യുക

ഓരോ പ്രാവശ്യം INCREASE TEMPERATURE  ബട്ടണില്‍ ക്ലിക്ക്‌ ചെയ്യുമ്പോള്‍ ഊഷ്മാവ്‌ കൂടി വരും


റുഥര്‍ഫോര്‍ഡ്-സ്വര്‍ണ തകിട് പരീക്ഷണം

റുഥര്‍ഫോര്‍ഡ് നടത്തിയ പരീക്ഷണം നിങ്ങള്‍ക്ക് കാണണോ ?
രസകരമായ ഈ ചിത്രീകരണം ഒന്ന് കണ്ടു നോക്കു..........


ലൈല ആണ് താരം

ലൈല ചുഴലിക്കാറ്റ് എവിടെ  എത്തി....  ? ചിത്രം നോക്കി മനസ്സിലാക്കു

ഡിസ്ചാര്‍ജ് ട്യൂബ് പരീക്ഷണം

ഡിസ്ചാര്‍ജ് ട്യൂബ് പരീക്ഷണം വിവിധ വാതകങ്ങള്‍ ഉപയോഗിച്ച് നടത്തുന്നത് കാണാന്‍ ക്ലിക്ക് ചെയ്യൂ ................അഭിപ്രായം പറയണേ........... 

                                           ഇവിടെ ക്ലിക്‌ ചെയൂ 

VACATION TRAINING FOR CHEMISTRY TEACHERS-CHERTHALA

IMAGES FROM SIMULATIONS AND PRACTICALS CONDUCTED BY THE PARTICIPANTS

WATER DROPS ON A COIN


JOHN SIR 

ICT-TRAINING 2010-2011

                                                        TO KNOW ABOUT THE DETAILS OF TRAINING PROGRAMS OF THIS YEAR  FOR TEACHERS AND EDUCATIONAL OFFICERS FROM it@school
                                                         


                                
CLICK HERE

e-TEXT BOOK 9th STD

TO DOWN LOAD e-TEXT BOOK OF 9 th STD CLICK THE FOLLOWING LINKS
Physical Science

NANO CHEMISTRY


നാനോ കെമിസ്ട്രി


നിസ.ടി 
ജി. വി. എച്ച്. എസ്. എസ്, ചെട്ടിയാംകിണര്‍, മലപ്പുറം ജില്ല. 
സാധാരണയായി നമ്മള്‍ ഉപയോഗിക്കുന്ന എല്ലാ പദാര്‍ത്ഥങ്ങളും നിര്‍മ്മിച്ചിരിക്കുന്നത് മൈക്രോണ്‍ ( ഒരു സെന്റീമീറ്ററിന്റെ പതിനായിരത്തില്‍ ഒരു ഭാഗം) വലുപ്പമുള്ള കണങ്ങള്‍ കൊണ്ടാണ്. ഇതേ വസ്തുക്കളെ നാനോ കണങ്ങള്‍(ഒരു സെന്റിമീറ്ററിന്റെ കോടിയില്‍ ഒരു ഭാഗം വലുപ്പമുള്ള കണം) കൊണ്ട് നിര്‍മ്മിക്കുമ്പോള്‍ അവയുടെ ബലം വര്‍ദ്ധിക്കുന്നു. അവയ്ക്ക് സവിശേഷമായ ചില ഗുണങ്ങള്‍ കൈവരികയും ചെയ്യുന്നു. ഇത്തരം കണങ്ങളെപ്പറ്റിയുള്ള പഠനത്തെ നാനോ കെമിസ്ട്രി എന്നും ഇത്തരം കണങ്ങള്‍ കൊണ്ട് പദാര്‍ത്ഥങ്ങളെ നിര്‍മ്മിക്കുന്ന സാങ്കേതിക വിദ്യയെ നാനോ ടെക് നോളജി എന്നും വിളിക്കുന്നു. രസതന്ത്രം, ഭൌതികശാസ്ത്രം, ജീവശാസ്ത്രം, പദാര്‍ത്ഥ‍ശാസ്ത്രം തുടങ്ങി ഒട്ടേറെ ശാഖകളുടെ ഒരു കൂട്ടായ്മയാണ് നാനോ ടെക് നോളജി.
നാനോകണങ്ങളുടെ നിര്‍മ്മാണം.

സ്വര്‍ണ്ണത്തിന്റെ ഒരു നാനോകണം നിര്‍മ്മിക്കുന്നത് എങ്ങനെയെന്നു നോക്കാം. സ്വര്‍ണ്ണത്തിന്റെ അയോണായ Au3+ അയോണിനെ വെള്ളത്തില്‍ ലയിപ്പിച്ച ശേഷം ഒരു റെഡ്യൂസിങ് ഏജന്റ് ഉപയോഗിച്ച് നിരോക്സീകരിച്ച് Au ആക്കി മാറ്റുന്നു. ഈ ആറ്റങ്ങള്‍ക്ക് പ്രവര്‍ത്തനശേഷി കൂടുതലായതിനാല്‍ അവ കൂടിച്ചേര്‍ന്ന് കണങ്ങള്‍ രൂപപ്പെടാന്‍ തുടങ്ങുന്നു. ഈ കണങ്ങളുടെ വലുപ്പം ഒരു പരിധി വിട്ട് കൂടുന്നത് തടയാന്‍ ചില പ്രത്യേക തന്മാത്രകള്‍ ചേര്‍ക്കുന്നു. ഇവ കണങ്ങളുടെ പ്രതലത്തിലുള്ള സ്വതന്ത്ര ആറ്റങ്ങളുമായി കൂടിച്ചേരുകയും കണങ്ങളുടെ പുറത്ത് ഒരു ഷെല്‍ പോലെ രൂപപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ ആറ്റങ്ങള്‍ ചേര്‍ന്ന ഒരു കേന്ദ്രവും തന്മാത്രകള്‍ ചേര്‍ന്ന ഒരു ഷെല്ലും അടങ്ങിയതാണ് നാനോകണത്തിന്റെ ഘടന.

കാര്‍ബണിന്റെ നാനോ കണമാണ് ഫുള്ളെറീന്‍(Fullerene). (തുടക്കത്തില്‍ കാണുന്നത് ഫുള്ളെറീന്‍ കണം ആണ് ). C60 എന്നാണ് ഇതിനെ സൂചിപ്പിക്കുന്നത്. ഗ്രാഫൈറ്റ് ദണ്ഡുകള്‍ ഹീലിയം വാതകത്തിന്റെ അന്തരീക്ഷത്തില്‍ ബാഷ്പീകരിച്ച് ഇത് നിര്‍മ്മിക്കുന്നത്. ഗോളാക്രതിയിലുള്ള കാര്‍ബണിന്റെ ഈ നാനോകണമായ ഫുള്ളെറീന് പേരു നല്കിയത് Buck Minster Fuller എന്ന വാസ്തുശില്പിയുടെ ഓര്‍മ്മക്കാണ്. ഇദ്ദേഹം ഗോളാക്രതിയിലുള്ള കെട്ടിടങ്ങള്‍ പണിയുന്നതില്‍ വിദഗ്ദ്ധനായിരുന്നു.


രാസഗുണങ്ങളുടെ സവിശേഷത.

സ്വര്‍ണ്ണം, വെള്ളി ഇവ സാധാരണയായി രാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാറില്ല. എന്നാല്‍ അവയുടെ നാനോകണങ്ങള്‍ രാസപ്രവര്‍ത്തനത്തിന് വിധേയമാകുന്നു.ഉദാഹരണത്തിന് വെള്ളിപ്പാത്രത്തില്‍ CCl4 സൂക്ഷിച്ചാല്‍ ഏറെക്കാലം ഒരു മാറ്റവുമില്ലാതെ ഇരിക്കും. എന്നാല്‍ വെള്ളിയുടെ നാനോ കണവുമായി CCl4 സമ്പര്‍ക്കത്തിലിരുന്നാല്‍ മണിക്കൂറുകള്‍ക്കകം വെള്ളി പ്രവര്‍ത്തിച്ച് ഇല്ലാതാകുന്നു.
Ag + CCl4 ---> No reaction

Ag(Nano) + CCl4 ---> 4 AgCl + C


ഉപയോഗങ്ങള്‍.

1. വെള്ളിയുടെ നാനോകണങ്ങള്‍ കീടനാശിനികളുടെ (ഹാലോ കാര്‍ബണുകള്‍ ) നിര്‍മ്മാര്‍ജ്ജനത്തിന് ഉപയോഗിക്കുന്നു.
2. MoS2 പെട്രോളിയത്തില്‍ നിന്ന് S-നെ നീക്കം ചെയ്യുന്നതിന് ഉപയോഗിക്കുന്നു.
3. സ്വര്‍ണ്ണം രോഗനിര്‍ണയത്തിനായി ഉപയോഗിക്കുന്നു.
4. ഫുള്ളെറീന്‍ ജീന്‍ ചികിത്സക്ക് ഉപയോഗിക്കുന്നു.

നാനോ ടെക് നോളജി അനുദിനം വികാസം പ്രാപിച്ചു വരികയാണ്. ഈ കണങ്ങളുടെ അനന്തമായ സാധ്യതകള്‍ ഏതെല്ലാം മേഖലകളെ മാറ്റി മറിക്കും എന്നു കാത്തിരുന്ന് കാണാം.

N.B. ( ലേഖിക ഇപ്പോള്‍ കരുനാഗപ്പള്ളി കുഴിത്തുറ ജി. എഫ് .എച്ച്. എസ്. എസിലെ ഹയര്‍ സെക്കന്ററി ടീച്ചറായി പ്രവര്‍ത്തിക്കുന്നു 
courtesy

HELIUM ATOM ANIMATIONTO WATCH ANIMATED VIEW OF AN HELIUM ATOM     CLICK HERE

സബ്ഷെല്‍ ഇലക്ട്രോണ്‍ വിന്യാസം

വിവിധ മൂലകങ്ങളുടെ സബ് ഷെല്ലുകളില്‍ ആഫ്ബ തത്വം അനുസരിച്ച് ഇലക്ട്രോണുകള്‍  നിറയുന്നത് കാണാന്‍ NEXT  ബട്ടണ്‍ ക്ലിക്ക് ചെയ്തു കൊണ്ടിരുന്നാല്‍ മതി .

POLYMERISATION ANIMATION

IT IS VERY INETRESTING TO WATCH THE ANIMATION OF CONDENSATION POLYMERISATION
CLICK HERE TO WATCH THE ANIMATION
TO REPEAT THE ANIMATION CLICK REFRESH BUTTON

വാതക നിയമങ്ങള്‍

കവിത
(വഞ്ചിപ്പാട്ട് രീതിയില്‍)
ബോയില്‍ നിയമമെന്തെന്നാല്‍ സ്ഥിര ഊഷ്മാവിലെ വ്യാപ്തം
മര്‍ദ്ദത്തിനു വിപരീതാനുപാതമല്ലോ!
ചാള്‍സ് നിയമം പ്രസ്ഥാവിച്ചാല്‍ സ്ഥിരമര്‍ദ്ദത്തിലെ വ്യാപ്തം
ഊഷ്മാവിനു നേരനുപാതത്തിലാണല്ലോ!
അവോഗാഡ്രോ നിയമത്തില്‍ മര്‍ദ്ദം,ഊഷ്മാവിവ സ്ഥിരം
വ്യാപ്തമല്ലോ മോളുകള്‍ക്ക് നേരനുപാതം.
ഇവ മൂന്നും കൂടിച്ചേര്‍ന്നാല് കിട്ടുമല്ലോ ആദര്‍ശ
വാതകസമവാക്യം PV = nRT

രചന:

ഐസക്. എം.വര്‍ഗീസ് (ജി.എച്ച്.എസ്.എസ്, ചെറിയമുണ്ടം, മലപ്പുറം ജില്ല.)

SONOCHEMISTRY-------By Bindulal,malappuram

എട്ടാം ക്ലാസ്സിലെ “മാറ്റങ്ങള്‍”എന്ന അദ്ധ്യായം പഠിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. താപരാസപ്രവര്‍ത്തനങ്ങള്‍, പ്രകാശരാസപ്രവര്‍ത്തനങ്ങള്‍,വൈദ്യുത രാസപ്രവര്ത്തനങ്ങള്‍ ഇവയൊക്കെ ലാബിലുള്ള ഉപകരണങ്ങളും രാസവസ്തുക്കളും വച്ച് തകര്‍ത്തു കൊണ്ടിരിക്കുകയായിരുന്നു. (സത്യം പറയാമല്ലോ… വെക്കേഷന്‍ കാലത്ത് ഡി.ആര്‍.ജി തലത്തില്‍ പരിശീലനം ലഭിച്ചതും, പിന്നെ നാലു ബാച്ചിന് കോഴ്സ് എടുത്തതും കൊണ്ടുള്ള നല്ല ആത്മവിശ്വാസം ഉണ്ടായിരിന്നു. നന്നായി ആസ്വദിച്ച് ക്ലാസെടുത്തു!!)

പാഠം തീരാനായി. ഇനി സാമൂഹ്യ പ്രശ്നങ്ങളിലേക്ക് കടക്കണം. അതിനു മുന്‍പായി രാസപ്രവര്‍ത്തനങ്ങളും ഊര്‍ജ്ജമാറ്റങ്ങളുമായുള്ള ബന്ധം ക്രോഢീകരിച്ചു വരുമ്പോളാണ് അപ്രതീക്ഷിതമായി ഒരു ചോദ്യം!
“സാറേ, ശബ്ദം സ്വീകരിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന രാസപ്രവര്‍ത്തനങ്ങളുണ്ടോ?”
മിടുക്കന്‍ നമ്മളെ കുഴക്കിക്കളഞ്ഞല്ലോ!
ഞാന്‍ ഒന്നു നോക്കിയിട്ടു പറയാം എന്നു പറഞ്ഞ് തല്കാലം രക്ഷപെട്ടു.
സഹപ്രവര്‍ത്തകര്‍ക്കും അറിയില്ല. ഇനി എന്തു ചെയ്യും?
പിന്നെ രക്ഷാമാര്ഗ്ഗം ഇന്റര്‍ നെറ്റ് തന്നെ! ഗൂഗിളില്‍ കയറി Chemistry of sounds എന്ന് റ്റൈപ്പ് ചെയ്തു തിരഞ്ഞു നോക്കി.
കിട്ടിപ്പോയി…സോണോകെമിസ്ട്രി.
ചില ഓര്‍ഗാനിക് രാസപ്രവര്ത്തനങ്ങളിലും ഓര്‍ഗാനോ മെറ്റാലിക് നിര്‍മ്മാണത്തിലും അള്‍ട്രാ സോണിക് ശബ്ദങ്ങള്‍ ആഗിരണം ചെയ്യാറുണ്ട്. രാസപ്രവര്‍ത്തന ശേഷി കൂടിയ ലിഥിയം, മഗ്നീഷ്യം പോലുള്ള ലോഹങ്ങള്‍ ഓര്‍ഗാനോ മെറ്റാലിക് സംയുക്തങ്ങളുണ്ടാകുമ്പോള്‍ ശബ് ദോര്ജ്ജം [ “ )))“ എന്നു സൂചിപ്പിക്കാം] ആഗിരണം ചെയ്യുന്നുണ്ട്. ഓര്‍ഗാനോ മെറ്റാലിക് അല്ലാത്ത ചില രാസപ്രവര്‍ത്തനങ്ങളിലും അള്‍ട്രാ സോണിക് ശബ്ദം സ്വാധീനം ചെലുത്താറുണ്ട്. ചില ഉദാഹരണങ്ങള്‍…

)))
C6H5-Br + 2Li -------> C6H5-Li + LiBr


)))
C6H5-CH2-Br + KCN -------> C6H5-CH2-CN
Al2O3

)))
MCl3 + Na + CO ------> M(CO)6 ( M can be V, Nb, Ta etc.)എന്തു കൊണ്ട് രാസപ്രവര്‍ത്തന വേഗത കൂടുന്നു?

1 : തന്മാത്രകളുടെ ഗതികോര്‍ജ്ജം കൂടുന്നതിനാല് തന്മാത്രകള് തമ്മിലുള്ള കൂട്ടിയിടി (കൊളീഷന്‍) കൂടുന്നു.
2 : ലോഹങ്ങളുടെ പൌഡര്‍ electron spectroscopy യും mass spectroscopy യും ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ അള്‍ട്രാ സോണിക് ശബ്ദം ലോഹ ഉപരിതലത്തിലെ ഓക് സൈഡ് ആവരണത്തെ നീക്കം ചെയ്യുന്നതായി കണ്ടു.
ആങ്ങനെ രാസപ്രവര്‍ത്തന വേഗത 10 മടങ്ങ് വരെ വര്‍ദ്ധിക്കാറുണ്ട്.

Suslick, Takashi Ando, Philip Boudjouk, Luche, Timothy J Mason, തുടങ്ങി ഒട്ടേറെ ശാസ്ത്രകാരന്മാര്‍ ഈ വിഷയത്തെപ്പറ്റിയുള്ള പഠനം തുടരുന്നു.

ഇത്ര മാത്രമാണ് എനിക്ക് ലഭിച്ച അറിവുകള്‍. ഇതേപ്പറ്റി കൂടുതല്‍ അറിയാവുന്നവര്‍ കമന്റ് ചെയ്യുകയൊ ഈ ബ്ലോഗിലെ അഡ്രസ്സില് എഴുതുകയോ ചെയ്യുക.

തയ്യാറാക്കിയത്…

ബിന്ദുലാല്‍(എം.എം.എം.എച്ച്.എസ്.എസ്, കൂട്ടായി, തിരൂര്‍, മലപ്പുറം)

ORUKKAM-2010-CHEMISTRY-1 & CHEMISTRY-2

ORUKKAM IS A MODULE PUBLISHED BY THE DEPARETMENT OF EDUCATION TO CONDUCT REVISION CLASSES FOR 10 TH STANDARD
DOWNLOAD CHEMISTRY-1
DOWNLOAD CHEMISTRY-2