....ലേഖനങ്ങള്‍ , ചിത്രങ്ങള്‍ chemkerala@gmail.com എന്ന വിലാസത്തില്‍ അയക്കുക.....................

POLYMERISATION ANIMATION

IT IS VERY INETRESTING TO WATCH THE ANIMATION OF CONDENSATION POLYMERISATION
CLICK HERE TO WATCH THE ANIMATION
TO REPEAT THE ANIMATION CLICK REFRESH BUTTON

വാതക നിയമങ്ങള്‍

കവിത
(വഞ്ചിപ്പാട്ട് രീതിയില്‍)
ബോയില്‍ നിയമമെന്തെന്നാല്‍ സ്ഥിര ഊഷ്മാവിലെ വ്യാപ്തം
മര്‍ദ്ദത്തിനു വിപരീതാനുപാതമല്ലോ!
ചാള്‍സ് നിയമം പ്രസ്ഥാവിച്ചാല്‍ സ്ഥിരമര്‍ദ്ദത്തിലെ വ്യാപ്തം
ഊഷ്മാവിനു നേരനുപാതത്തിലാണല്ലോ!
അവോഗാഡ്രോ നിയമത്തില്‍ മര്‍ദ്ദം,ഊഷ്മാവിവ സ്ഥിരം
വ്യാപ്തമല്ലോ മോളുകള്‍ക്ക് നേരനുപാതം.
ഇവ മൂന്നും കൂടിച്ചേര്‍ന്നാല് കിട്ടുമല്ലോ ആദര്‍ശ
വാതകസമവാക്യം PV = nRT

രചന:

ഐസക്. എം.വര്‍ഗീസ് (ജി.എച്ച്.എസ്.എസ്, ചെറിയമുണ്ടം, മലപ്പുറം ജില്ല.)

SONOCHEMISTRY-------By Bindulal,malappuram

എട്ടാം ക്ലാസ്സിലെ “മാറ്റങ്ങള്‍”എന്ന അദ്ധ്യായം പഠിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. താപരാസപ്രവര്‍ത്തനങ്ങള്‍, പ്രകാശരാസപ്രവര്‍ത്തനങ്ങള്‍,വൈദ്യുത രാസപ്രവര്ത്തനങ്ങള്‍ ഇവയൊക്കെ ലാബിലുള്ള ഉപകരണങ്ങളും രാസവസ്തുക്കളും വച്ച് തകര്‍ത്തു കൊണ്ടിരിക്കുകയായിരുന്നു. (സത്യം പറയാമല്ലോ… വെക്കേഷന്‍ കാലത്ത് ഡി.ആര്‍.ജി തലത്തില്‍ പരിശീലനം ലഭിച്ചതും, പിന്നെ നാലു ബാച്ചിന് കോഴ്സ് എടുത്തതും കൊണ്ടുള്ള നല്ല ആത്മവിശ്വാസം ഉണ്ടായിരിന്നു. നന്നായി ആസ്വദിച്ച് ക്ലാസെടുത്തു!!)

പാഠം തീരാനായി. ഇനി സാമൂഹ്യ പ്രശ്നങ്ങളിലേക്ക് കടക്കണം. അതിനു മുന്‍പായി രാസപ്രവര്‍ത്തനങ്ങളും ഊര്‍ജ്ജമാറ്റങ്ങളുമായുള്ള ബന്ധം ക്രോഢീകരിച്ചു വരുമ്പോളാണ് അപ്രതീക്ഷിതമായി ഒരു ചോദ്യം!
“സാറേ, ശബ്ദം സ്വീകരിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന രാസപ്രവര്‍ത്തനങ്ങളുണ്ടോ?”
മിടുക്കന്‍ നമ്മളെ കുഴക്കിക്കളഞ്ഞല്ലോ!
ഞാന്‍ ഒന്നു നോക്കിയിട്ടു പറയാം എന്നു പറഞ്ഞ് തല്കാലം രക്ഷപെട്ടു.
സഹപ്രവര്‍ത്തകര്‍ക്കും അറിയില്ല. ഇനി എന്തു ചെയ്യും?
പിന്നെ രക്ഷാമാര്ഗ്ഗം ഇന്റര്‍ നെറ്റ് തന്നെ! ഗൂഗിളില്‍ കയറി Chemistry of sounds എന്ന് റ്റൈപ്പ് ചെയ്തു തിരഞ്ഞു നോക്കി.
കിട്ടിപ്പോയി…സോണോകെമിസ്ട്രി.
ചില ഓര്‍ഗാനിക് രാസപ്രവര്ത്തനങ്ങളിലും ഓര്‍ഗാനോ മെറ്റാലിക് നിര്‍മ്മാണത്തിലും അള്‍ട്രാ സോണിക് ശബ്ദങ്ങള്‍ ആഗിരണം ചെയ്യാറുണ്ട്. രാസപ്രവര്‍ത്തന ശേഷി കൂടിയ ലിഥിയം, മഗ്നീഷ്യം പോലുള്ള ലോഹങ്ങള്‍ ഓര്‍ഗാനോ മെറ്റാലിക് സംയുക്തങ്ങളുണ്ടാകുമ്പോള്‍ ശബ് ദോര്ജ്ജം [ “ )))“ എന്നു സൂചിപ്പിക്കാം] ആഗിരണം ചെയ്യുന്നുണ്ട്. ഓര്‍ഗാനോ മെറ്റാലിക് അല്ലാത്ത ചില രാസപ്രവര്‍ത്തനങ്ങളിലും അള്‍ട്രാ സോണിക് ശബ്ദം സ്വാധീനം ചെലുത്താറുണ്ട്. ചില ഉദാഹരണങ്ങള്‍…

)))
C6H5-Br + 2Li -------> C6H5-Li + LiBr


)))
C6H5-CH2-Br + KCN -------> C6H5-CH2-CN
Al2O3

)))
MCl3 + Na + CO ------> M(CO)6 ( M can be V, Nb, Ta etc.)എന്തു കൊണ്ട് രാസപ്രവര്‍ത്തന വേഗത കൂടുന്നു?

1 : തന്മാത്രകളുടെ ഗതികോര്‍ജ്ജം കൂടുന്നതിനാല് തന്മാത്രകള് തമ്മിലുള്ള കൂട്ടിയിടി (കൊളീഷന്‍) കൂടുന്നു.
2 : ലോഹങ്ങളുടെ പൌഡര്‍ electron spectroscopy യും mass spectroscopy യും ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ അള്‍ട്രാ സോണിക് ശബ്ദം ലോഹ ഉപരിതലത്തിലെ ഓക് സൈഡ് ആവരണത്തെ നീക്കം ചെയ്യുന്നതായി കണ്ടു.
ആങ്ങനെ രാസപ്രവര്‍ത്തന വേഗത 10 മടങ്ങ് വരെ വര്‍ദ്ധിക്കാറുണ്ട്.

Suslick, Takashi Ando, Philip Boudjouk, Luche, Timothy J Mason, തുടങ്ങി ഒട്ടേറെ ശാസ്ത്രകാരന്മാര്‍ ഈ വിഷയത്തെപ്പറ്റിയുള്ള പഠനം തുടരുന്നു.

ഇത്ര മാത്രമാണ് എനിക്ക് ലഭിച്ച അറിവുകള്‍. ഇതേപ്പറ്റി കൂടുതല്‍ അറിയാവുന്നവര്‍ കമന്റ് ചെയ്യുകയൊ ഈ ബ്ലോഗിലെ അഡ്രസ്സില് എഴുതുകയോ ചെയ്യുക.

തയ്യാറാക്കിയത്…

ബിന്ദുലാല്‍(എം.എം.എം.എച്ച്.എസ്.എസ്, കൂട്ടായി, തിരൂര്‍, മലപ്പുറം)