....ലേഖനങ്ങള്‍ , ചിത്രങ്ങള്‍ chemkerala@gmail.com എന്ന വിലാസത്തില്‍ അയക്കുക.....................

മരിക്കാത്ത നിളയ്കായ്‌

നമ്മുടെ സംസ്കാരങ്ങളുടെയെല്ലാം വിളനിലങ്ങള്‍ നദികള്‍ ആണല്ലോ 
വള്ളുവനാടിന്റെ സംസ്കാരത്തിലും ആട്ട ചുവടുകളിലും എല്ലാം നിള നിറഞ്ഞു നില്‍ക്കുന്നു
എന്നാല്‍ ഈയിടെയായി ഏറി വരുന്ന മണല്‍ ഖനനം ഭാരത പുഴയുടെ സന്തുലിതാവസ്തയെയും ആവാസ വ്യവസ്ഥയുടെ നിലനില്പിനെയും പ്രതികൂലമായി ബാധിക്കുന്നു.
ഭാരതപുഴയുടെ സംരക്ഷണത്തെ പറ്റി ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ ജി എച് എച് എച് ചെറുതുരുത്തിയിലെ വിദ്യാര്തികളായ അനഘാ,ലിന്ട,രോഷിത ഷംന,അഖീല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ബ്ലോഗ്‌ ആണ് മരിക്കാത്ത നിള .
ഇവിടെ മണലിനു പകരമായി ഉപയോഗിക്കാവുന്ന എംസാണ്ട്,വോള്‍കാനിക് ഗ്ലാസ്‌ തുടങ്ങിയവയെ പറ്റിയും ഇതുമായി ബന്ധപെട്ടു  ചെയ്ത പ്രോജെച്ടിന്റെ സംഗ്രഹവും മണല്‍ ഖനനം സൃഷ്ടിക്കുന്ന മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളും വളരെ വിശദമായി പ്രതിപാദിക്കുന്നു.
പുഴ സംരക്ഷണം ലക്ഷ്യമാക്കിയുള്ള ഈ യാത്രയില്‍ താങ്ങളും പങ്കു ചേരുമല്ലോ ......!!!

ഒരു പീരിയോഡിക് റ്റേബിള്‍ കദനകഥ

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നടന്നിട്ടും പീരിയോഡിക് റ്റേബിള്‍ എന്ന മൈല്‍ക്കുറ്റി കടന്നുകിട്ടിയിട്ടില്ല ഇതു വരെ.പുറകോട്ട് തിരിഞ്ഞുനോക്കുമ്പോള്‍ “ഗദ്ഗദം കൊണ്ട് കണ്ണ് കാണാന്‍“ പറ്റുന്നില്ല.നടന്നുനടന്ന് രണ്ടു ജോടി ചെരിപ്പ് തേഞ്ഞു.വാതകാവസ്ഥ എന്നും മോള്‍ സങ്കല്‍പനം എന്നും പേരായ രണ്ട് മൈല്‍ക്കുറ്റികളേ ഇതുവരെ കഴിഞ്ഞുള്ളൂ.ഇലക്ട്രോണ്‍ വിന്യാസം ഒക്ടോബര്‍ കൊണ്ട് കഴിഞ്ഞു കിട്ടണമെന്നാണാഗ്രഹമെങ്കിലും വഞ്ചി തിരുനക്കരെ തന്നെ നില്‍ക്കുകയാണ്.അക്കരെനിന്നും മറ്റൊരു വഞ്ചി നിറയെ മനസമാധാനക്കേടിന്റെ രൂപത്തില്‍, പത്താം ക്ലാസ്സ് രസതന്ത്രം രണ്ടാം ഭാഗം പുറപ്പെട്ടിട്ടുണ്ട്.ഇലക്ട്രോണ്‍ വിന്യാസവും പീരിയോഡിക് റ്റേബിളും എന്നകദനകഥ അവതരണ ഗാനം കഴിഞ്ഞിട്ടേയുള്ളു.“കാഥികനല്ല കഥാകാരനല്ല ഞാന്‍... “എന്ന ക്ഷമാപണത്തോടെയാണ് കഥ തുടങ്ങിയത്.ഒറ്റ നോട്ടത്തില്‍ കഥ ചെറുതാണന്നു

ഡി ബ്ലോക്ക് സംയ്ക്തങ്ങള്‍ക്ക് നിറമുണ്ട് ,കാരണം?

d-ബ്ലോക്ക് മൂലകങ്ങള്‍ അടങ്ങിയ സംയുക്തങ്ങള്‍ക്ക് നിറമുണ്ട് എന്താണതിനു കാരണം, d-സബ്ഷെല്ലും അതിന്റെ ചില പ്രത്യേകതകളുമാണ് അതിനു പിന്നില്‍ . d-സബ് ഷെല്ലില്‍ അഞ്ചു ഓര്‍ബിറ്റലുകള്‍ ഉണ്ട് , സാധാരണരീതിയില്‍ ഒരേ ഉര്‍ജമുള്ളവ എന്നാല്‍ സംയുക്തരൂപീകരണ വേളയില്‍ ഇതിനു മാറ്റം ഉണ്ടാവുന്നു t2g ,  eg എന്നിങ്ങനെ രണ്ടു സെറ്റുകള്‍ ആവുന്നു (split). ദ്രിശ്യ പ്രകാശം സ്വീകരിച്ചു ഇലെക്ട്രോനുകള്‍ ഒരു സെറ്റില്‍ നിന്നും മറ്റേ സെറ്റിലേക്ക് നീങ്ങാറുണ്ട് (excitation) അങ്ങനെ വരുമ്പോള്‍ ആഗിരണം ചെയുന്ന നിറത്തിന്റെ കോമ്പ്ലിമെന്ററി നിറം ആ സംയുക്തത്തിനു ഉള്ളതായി നമുക്ക് തോന്നും. d-d ട്രാന്‍സിഷന്‍ എന്ന് ഈ ഇലെക്ട്രോന്‍ നീക്കത്തെ വിളിക്കാറുണ്ട് .

രസതന്ത്ര നോബല്‍ സമ്മാനം -2011


രസതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം ഇസ്രായേലി ശാസ്ത്രഞ്ജന്‍ ഡാനിയേല്‍ ഷേഷ് മാന് ലഭിച്ചു . ശാസ്ത്ര ലോകം തികച്ചും അസംഭവ്യം എന്ന് കരുതിയിരുന്ന ഒരു കണ്ടുപിടുത്തമാണ് അദേഹം നടത്തിയതെന്ന് നോബല്‍ കമ്മറ്റി അഭിപ്രായപ്പെട്ടു.സാധാരണ ക്രിസ്റ്റല്‍ ഘടനയില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരുതരം ക്രിസ്റ്റല്‍ ----'ക്വാസി ക്രിസ്റ്റലുകളാണ് ' അദേഹത്തിന്റെ കണ്ടുപിടുത്തം . യൂണിറ്റു സെല്ലുകളുടെ ആവര്‍ത്തനം സാധാരണ എല്ലാ ക്രിസ്ടലുകളിലും കാണാമെങ്കിലും ഈ ക്രിസ്റ്റലില്‍ അത്തരം ആവര്‍ത്തനം കാണുന്നില്ല എന്നതാണ് പ്രത്യേകത . ഇതുവരെയുള്ള സോളിഡ് കെമിസ്ട്രി യുടെ അടിസ്ഥാന തത്വങ്ങളെ മാറ്റിമറിക്കുന്നതാണ് ഈ നിരീക്ഷണം

ആവര്‍ത്തന പട്ടികയുടെ രൂപവല്‍ക്കരണം സംഭവിച്ചത്


കമാല്‍ സര്‍ അയച്ചു തന്ന ഒരു പവര്‍ പോയിന്റ്‌ പ്രസെന്റെഷന്‍ -  ആധുനിക ആവര്‍ത്തന പട്ടികയുടെ രൂപവല്‍ക്കരണം സംഭവിച്ചത് വര്‍ഷങ്ങള്‍ നീണ്ടു നിന്ന വളരെ അധികം ശാസ്ത്രജ്ഞരുടെ പരിശ്രമ ഫലമായാണ് . അത്തരം പരിശ്രമങ്ങള്‍ വിശദമാക്കുന്ന ഈ പ്രസെന്റെഷന്‍ കാണുന്നതിനും ഡൌണ്‍ലോഡ് ചെയ്യുന്നതിന് ക്ലിക്ക്‌ ചെയ്യൂ

ഒന്‍പതാം ക്ലാസ്സിലെ രസതന്ത്രം

ഒന്‍പതാം ക്ലാസ്സിലെ  രസതന്ത്രം മൂന്നാം പാഠമായ ആവര്‍ത്തനപട്ടിക പഠിപ്പിക്കുന്നതിന് സഹായകമായ ഒരു പ്രെസെന്റെഷന്‍ അതോടൊപ്പം ഉപയോഗിക്കാവുന്ന ഒരു ശബ്ദരേഖ എന്നിവ അയച്ചു  തന്നിരിക്കുന്നത് കോഴിക്കോട്  ജില്ലയിലെ UHSS ചാലിയം സ്കൂളിലെ രാധാകൃഷ്ണന്‍ സാറാണ് . വളരെ സമയമെടുത്തു മാത്രം നിര്‍മ്മിക്കാന്‍ സാധിക്കുന്ന ഈ ഉപാധികള്‍ അയച്ചു തന്ന സാറിന് കെം കേരളയുടെ നന്ദി അറിയിക്കുന്നു അതോടൊപ്പം അഭിനന്ദനങ്ങളും . ഡൌണ്‍ലോഡ് ചെയ്യുന്നതിന് ക്ലിക്ക് ചെയ്യുക . ശബ്ദരേഖ ഓണ്‍ ചെയ്തിട്ട് അതോടൊപ്പം സ്ലൈഡ് പ്രെസെന്റെഷന്‍ നടത്തുക .

ആവര്‍ത്തന പട്ടിക-പ്രസെന്റെഷന്‍

 റാഫി ചുരച്ചംമ്പലപ്പളി സാര്‍  ആവര്‍ത്തന പട്ടിക , ഇലെക്ട്രോണ്‍ വിന്യാസം തുടങ്ങിയവ പഠിപ്പിക്കുന്നതിന് സഹായകമായ ഒരു പ്രസെന്റെഷന്‍ തയ്യാറാക്കിയിരിക്കുന്നു . ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുന്ന മലയാളത്തിലുള്ള ഈ പ്രസെന്റെഷന്‍ ഡൌണ്‍ലോഡ് ചെയുന്നതിന് ക്ലിക്ക് ചെയ്യുക .     Download

സി.വി.രാമന്‍ ഉപന്യാസ മത്സരം 2011-2012

Biju Varghese
C V Raman essay competition is held by The Department of General Education
Kerala for High School students to commemorate the memory of great Indian Physicist
Sir C V Raman .This competition aims to develop the scientific thinking, understand new
developments in science and to suggest some ways and means for preserving our natural
recourses for future
State level Competition will be held on 7 November (Birth day of Sir C V Raman)
Topic for this years Competition will be tossed from the following

രസതന്ത്ര മേന്മകള്‍ - സ്ലൈഡുകള്‍ മലയാളത്തില്‍

സ്ലൈഡുകള്‍ ഉപയോഗിച്ച് രസതന്ത്ര വര്‍ഷത്തില്‍ രസതന്ത്ര മേന്മകള്‍ സെമിനാര്‍ രൂപത്തില്‍ , അതും സ്ലൈഡുകള്‍ മലയാളത്തില്‍ ആയാല്‍ എത്ര സൗകര്യപ്രദമായിരിക്കും . ശാസ്ത്ര സാഹിത്യ പരിഷത്ത് തയ്യാറാക്കിയ ഈ സ്ലൈഡുകള്‍ കെം കേരള വായനക്കാര്‍ക്കായി പരിചയപ്പെടുത്തുന്നത് പരിഷത്ത്  പ്രവര്‍ത്തകന്‍ കൂടിയായ ശ്രി.സതീഷ്‌ ആണ്  . സ്ലൈഡുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നതിന് ഡൌണ്‍ലോഡ് ബട്ടന്‍ ക്ലിക്ക് ചെയ്തതിനു  ശേഷം ഫയല്‍/ഡൌണ്‍ലോഡ് ക്ലിക്ക്  ചെയ്യുക.

സംസ്ഥാന സയന്‍സ് ഫെയര്‍ - (THEME)

സംസ്ഥാന സയന്‍സ് ഫെയര്‍ മത്സരയിനങ്ങള്‍ , നടത്തിപ്പ് ,  മത്സരയിങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോഴും അവതരിപ്പിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ (THEMES) എന്നിവയെല്ലാം പ്രതിപാദിക്കുന്ന ഒരു സര്‍ക്കുലര്‍ NCERT പുറത്തിറക്കിയിരിക്കുന്നു . സംസ്ഥാന സയന്‍സ് ക്ലബ് സെക്രട്ടറി   ശ്രി:റോമിയോ.K.ജെയിംസ്‌ ആണ് കെം കേരള വായനക്കാര്‍ക്കായി ഇത്  അയച്ചിരിക്കുന്നത്. സയന്‍സ് ക്ലബ് കണ്‍വീനര്‍മാര്‍ രക്ഷകര്‍ത്താക്കള്‍ അധ്യാപകര്‍ കുട്ടികള്‍ എന്നിങ്ങനെ ഏല്ലാവര്‍ക്കും ഇത്  വളരെ സഹായകരമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.


IYC QUIZ-IYC ക്വിസ്- സൂരജ് അയച്ചു തന്ന ഉത്തരങ്ങളും

കമാല്പെരിങ്ങാല
          1.'IYC'-പൂര്‍ണ രൂപം എന്ത് ?
2. ഊര്‍ജത്തിന്‍റ ശാസ്ത്രമാണ് ഫിസിക്സ്.എന്നാല്‍ ദ്രവ്യത്തിന്റ ശാസ്ത്രം ?
3. പ്രശസ്ത രസതന്ത്രജ്ഞയുടെ നൂറാം ജന്മദിനമാണ് രണ്ടായിരത്തി പതിനൊന്ന്. ശാസ്ത്രജ്ഞ ആര് ?
4. പോളണ്ടില്‍ ജനിച്ച്‌ ഫ്രാന്‍സില്‍ സ്ഥിര  താമസ മാക്കിയ ശാസ്ത്രജ്ഞ ?
5. POLONIUM, RADIUM എന്നീ മൂലകങ്ങള്‍ കണ്ടുപിടിച്ചതാര് ?
6. PHYSICS,CHEMISTRY- ശാസ്ത്ര വിഷയങ്ങളില്‍ നോബല്‍ സമ്മാനം നേടിയ ഒരേ ഒരു വനിത?
7. RADIO ACTIVITY എന്നാ പ്രതിഭാസത്തിനു ആ പേര് നല്‍കിയത് ആര്?
8. 1903-ല്‍ PHYSICS  നോബല്‍ സമ്മാനം നേടിയത് ആര് ?
9. മേരി കുറിയുടെ മരണത്തിന് കാരണമായ രോഗം ?

സന്ദര്‍ശകരോട് ഒരു വാക്ക്

അധ്യാപകര്‍ക്കുള്ള രെജിസ്ട്രേഷന്‍ , സംശയങ്ങള്‍ രേഘപ്പെടുത്താനുള്ള അവസരം ,എന്നിവ വളരെപ്പേര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്  എന്നാല്‍ എല്ലാവരുടെയും സംശയങ്ങള്‍ക്ക് ഉത്തരം നല്കാനും ,അധ്യാപകരോട് പ്രതികരിക്കാനും സമയക്കുറവു മൂലം സാധിക്കുന്നില്ല .എങ്കിലും പ്രതികരിക്കുവാനും സംശയങ്ങള്‍ രേഘപ്പെടുത്തുവനും മടിക്കേണ്ടതില്ല കാരണം ക്ലസ്റ്ററുകളിലും മറ്റു പരിശീലനങ്ങളിലുമെല്ലാം  ഇവ ചര്‍ച്ച ചെയ്യുവാനും പരിഹാരങ്ങള്‍ കണ്ടെത്തുവാനും സാധിക്കും
കെം കേരളയിലെ ഓരോ ക്ലാസ്സിലെക്കുമുള്ള ലിങ്കുകള്‍ മറ്റു ഐക്കണുകള്‍ അങ്ങനെ എല്ലാ സംവിധാനങ്ങളും ഓരോരുത്തരും ഉപയോഗിച്ച് തുടങ്ങണമെന്ന് ഒരു അഭ്യര്‍ഥനയും ഞങ്ങള്‍ക്കുണ്ട്‌ . ഇപ്പോള്‍ ഒരു ദിവസം അഞ്ഞൂറ് പേരോളം കെം കേരള സന്ദര്‍ശിക്കുന്നു എന്നത് കെം കേരളക്ക് വേണ്ടി കൂടുതല്‍ സമയം നീക്കി വെക്കുവാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നു .നിങ്ങള്‍ക്കും ഈ സംവിധാനം ഉപയോഗിക്കാം നിങ്ങളുടെ ലേഘനങ്ങള്‍ , കവിതകള്‍ ,വാര്‍ത്തകള്‍ അങ്ങനെ നിങ്ങള്‍ക്ക്‌ കെം കേരളയിലൂടെ പ്രസിദ്ധീകരിക്കണമെങ്കില്‍  chemkerala@gmail.com എന്ന വിലാസത്തില്‍ അയക്കുക
ഈ അക്കാദമിക വര്‍ഷത്തെ ഇയര്‍ പ്ലാന്‍ പ്രസിദ്ധീകരിച്ചു .ഫിസിക്സ്‌, കെമിസ്ട്രി, ഐ.ടി എന്നീ വിഷയങ്ങളുടെ ഇയര്‍ പ്ലാന്‍ ലഭിക്കുന്നതിനു ഡൌണ്‍ലോഡ് ബട്ടണുകളില്‍ ക്ലിക്ക് ചെയ്യുക
standard 10 download 
standard 09 download 
standard 08 download

കൊളിഷന്‍ തിയറി അഥവാ കൂട്ടിമുട്ടല്‍ സിദ്ധാന്തം

ഈ സിദ്ധാന്തമനുസരിച്ച് രാസപ്രവര്‍ത്തനം നടക്കുന്നത് അഭികാരക തന്മാത്രകള്‍ തമ്മിലുള്ള കൂട്ടിമുട്ടല്‍ വഴിയാണ്. എന്നാല്‍ അഭികാരക തന്മാത്രകള്‍ തമ്മിലുള്ള എല്ലാ കൂട്ടിമുട്ടലും ഉത്പന്നങ്ങള്‍ ഉണ്ടാകുന്നതിനു കാരണമാകുന്നില്ല. അപ്പോള്‍ എത്തരത്തിലുള്ള കൂട്ടിമുട്ടലാണ് രാസപ്രവര്‍ത്തനത്തിന് കാരണമാകുക  ?
1 .കൂട്ടിമുട്ടുന്ന തന്മാത്രകള്‍ക്ക് ഒരു നിശ്ചിത ഊര്‍ജ്ജം ഉണ്ടായിരിക്കണം ( ആക്ടിവേഷന്‍ എനര്‍ജി )
2 .കൂട്ടിമുട്ടുന്ന തന്മാത്രകള്‍ ശരിയായ ദിശയില്‍ കൂട്ടിമുട്ടണം (ഓറിയെന്റെഷന്‍ )
അതായതു ഒരു നിശ്ചിത ഊര്‍ജ്ജത്തില്‍ കൂടുതല്‍ ഊര്‍ജ്ജമുള്ള ആഭികാരക തന്മാത്രകള്‍ ശരിയായ ദിശയില്‍ കൂട്ടിമുട്ടുമ്പോള്‍ രാസപ്രവര്‍ത്തനം നടന്നു ഉത്പന്നങ്ങള്‍ ഉണ്ടാകുന്നു .
ഈ സിദ്ധാന്തം അറിഞ്ഞിരുന്നാല്‍ നമുക്ക് രാസപ്രവര്‍ത്തനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ സാധിക്കും 
രാസപ്രവര്‍ത്തന വേഗത വര്‍ധിപ്പിക്കുന്നതിന് എന്തെല്ലാം ചെയ്യാം ?

മാനവ വികാസത്തിന് രസതന്ത്രം

മാനവ വികാസത്തിന് രസതന്ത്രം - പ്രതീക്ഷകളും ആശങ്കകളും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നതിനു സഹായിക്കുന്ന ഒരു പ്രസന്റേഷന്‍ ഡൌണ്‍ലോഡ് ചെയ്യുന്നതിന് ലഭ്യമാക്കിയിരിക്കുന്നു . സെമിനാര്‍ മത്സരത്തിനു നല്‍കിയിരിക്കുന്ന വിഷയമായതിനാല്‍ ഇതേ മാതൃകയില്‍ മറ്റൊരെണ്ണം തയ്യാറാക്കുന്നതായിരിക്കും നല്ലത് . 

രസതന്ത്രഗീതം

വഞ്ചി പാട്ടിന്റെ ഈണത്തില്‍ പാടൂ
പ്രഭാഷണത്തേക്കാളും പ്രസംഗത്തേക്കാളൂം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇഷ്ട്ടം പാട്ടാണ്‌ . ഈ രസതന്ത്രവര്‍ഷത്തില്‍ രസതന്ത്രത്തിന്റെ ഗുണഗണങ്ങള്‍ ഈണത്തില്‍ പാടി കുട്ടികളെ കേള്‍പ്പിച്ചാല്‍ എത്ര രസമായിരിക്കും . മനുഷ്യ ശരീരത്തിലെ , സസ്യങ്ങളിലെ രസതന്ത്രം , മണ്ണിന്റെ വിണ്ണിന്റെ വായുവിന്റെ രസതന്ത്രം , ആഹാരത്തിന്റെ വസ്ത്രത്തിന്റെ രസതന്ത്രം , ഔഷധങ്ങളുടെ രസതന്ത്രം , ഫാക്റ്ററികളിലെ രസതന്ത്രം , ഇന്ധനങ്ങളുടെ രസതന്ത്രം എല്ലാം നമ്മെ മനസ്സിലാക്കിത്തരുന്ന ഈ ഗാനം

അന്താരാഷ്ട്ര രസതന്ത്ര വര്‍ഷം - തടത്തില്‍പറമ്പ് ഗവണ്‍മെന്റ് ഹൈസ്ക്കുളില്‍

അന്താരാഷ്ട്ര രസതന്ത്ര വര്‍ഷത്തോടനുബന്ധിച്ച് തടത്തില്‍പറമ്പ ഗവണ്‍മെന്റ് ഹൈസ്ക്കുളില്‍ മേരിക്ക്യുറിയുടെ ചരമ വാര്‍ഷികദിനമായ ജൂലായ് 4 ന് പാനല്‍ പ്രദര്‍ശനവും ക്ളാസ് തല ക്വിസ് മത്സരവും നടന്നു. രസതന്ത്രത്തിന്റെ തുടക്കവും ഇപ്പോള്‍ എവിടെ നില്ക്കുന്നു എന്ന് കാണിക്കുന്ന 39 പാനലിന്റെ പ്രദര്‍ശന ഉദ്ഘാടനം ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍ ശ്രീമതി. റെജി ടീച്ചര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ അധ്യാപകരായ എം.ഹമീദലി, മുഹമ്മദ്കുട്ടി പി.കെ,അബ്ദുല്‍ ജബ്ബാര്‍, യൂസഫ് എന്നിവര്‍ പ്രസംഗിച്ചു. സ്കൂള്‍ ലീഡര്‍ ശ്യാംപ്രസാദ് നന്ദിപറഞ്ഞു.
ബാബുരാജ് കെ
ജി.എച്ച്.എസ്.എസ്. തടത്തില്‍ പറമ്പ്, ഒളവട്ടൂര്‍.

CHEMKERALA ON MOBILE PHONE

ഇനി മുതല്‍ കെം കേരള നല്‍കുന്ന അറിയിപ്പുകള്‍ നിങ്ങളുടെ മൊബൈല്‍ ഫോണിലും ലഭിക്കും . നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം ഫോണെടുത്ത് അതില്‍ ON CHEMKERALA എന്ന് ടൈപ്പ് ചെയ്യ്തശേഷം 9870807070 എന്ന നമ്പരിലേക്ക് SMS ചെയ്യുക . ഈ സേവനം തീര്‍ത്തും സൌജന്യമാണ് . രസതന്ത്ര വര്‍ഷത്തില്‍ രസതന്ത്ര ബ്ലോഗിനെ വിജയിപ്പിക്കേണ്ടത് ഓരോ രസതന്ത്ര അദ്ധ്യാപകന്റെയും ചുമതലയാണ് . ആശയങ്ങളും വിവരങ്ങളും സൃഷ്ടികളും നൂതന സങ്കേതങ്ങളും അറിയിക്കുവാനും  കൈമാറുവാനും കെം കേരള ഒരു നിമിത്തമാവട്ടെ എന്നാശിക്കുന്നു .
NB :ആദ്യ SMS ന്‌ മാത്രം 3 രൂപ ചാര്‍ജ്‌ ആകുന്നതാണ്‌

NATIONAL SCIENCE SEMINAR -2011

CHEMISTRY FOR HUMAN WELFARE-PROMISES & CONCERNS

Introduction

BIJU VARGHESE
The objective of science seminar is inculcate a spirit of scientific enquiry and
analytical thinking in the mind of students .The seminar will be held on a competitive
basis from school level to national level. From each school one student can participate
in Sub –District Level Science Seminar. First & Second place winners (only 2) from
each Sub- District can participate in Revenue District level Science Seminar. First
two winners from each Revenue District can participate at State level Science Seminar
which is going to be held at SRV HSS ERNAKULAM by the end of August

POINTS TO NOTE
Language: Malayalam, English, Hindi or any recognized Indian language.
Pattern
Seminar will be held on three stages
1) An objective type written aptitude test
10 Marks
2) Seminar presentation for max 6 minutes

രസതന്ത്രവര്‍ഷ ക്ലാസ്സുകള്‍

AUTHOR: SATHEESH.C ,CHERTHALA

രസതന്ത്രവര്‍ഷ ക്ലാസ്സുകള്‍ക്കുള്ള സഹായികള്‍ അടുക്കളയിലെ രസതന്ത്രം
മനുഷ്യശരീരത്തിലെ രസതന്ത്രം
കൃഷിയിലെ രസതന്ത്രം
തയ്യാറാക്കിയത്    കേരള ശാസ്ത്രസാഹിത്യ പരിഷദ്


Hand book (Malayalam)  Download 


മേരി ക്യൂറി അനുസ് മരണം

രസതന്ത്ര വര്‍ഷത്തിന്റെ ഭാഗമായി ഈ വര്‍ഷം നാം ചെയ്യേണ്ട പ്രധാന പ്രവര്‍ത്തനമാണ് മേരി ക്യൂറി അനുസ് മരണം അതേ പോലെ ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ മനസ്സിലെന്നും സൂകേഷിക്കേണ്ട ഗാനം
പ്രസന്റേഷന്‍ തയ്യാറാക്കിയത്- കേരള ശാസ്ത്രസാഹിത്യ പരിഷദ്

കവിതാരചന (അവരുടെ ജീവിത ഗാഥകള്‍) -പി.മധുസൂദനന്‍

പ്രസിദ്ധീകരിച്ചത്  - കേരള ശാസ്ത്രസാഹിത്യ പരിഷദ്
  
Marie Curie.odpMarie Curie.odp
8598K   Download  
END TITLE  OK.mp3END TITLE OK.mp3
2579K  Download  
TITLE SONG OK.mp3TITLE SONG OK.mp3
3225K  Download  

    MARY CURIE.PPS DOWNLOAD

മേരി സ്ക്ലോഡോവ്സ്കാ ക്യുറി-ഒരു പ്രേസേന്റെഷേന്‍.

കെ.മുരളീധരന്‍ സര്‍ .ജി.എച് .എസ് വട്ടേനാട് അയച്ചുതന്ന ഒരു പ്രേസേന്റെഷേന്‍. മാഡം ക്യൂറി യെ കുറിച്ചുള്ള താണ് ഇത് . കുട്ടിക്കാലം മുതല്‍ മരണം വരെയുള്ള കാര്യങ്ങള്‍ സവിസ്തരം വിവരിക്കുന്നു . ഒരു സെമിനാര്‍ നടത്തുന്നതിനു ഇത് വളരെയധികം പ്രയോജനം ചെയ്യും . പ്രേസേന്റെഷേന്‍ ഡൌണ്‍ലോഡ് ചെയുന്നതിന് ക്ലിക്ക് ചെയ്തോളു. പുതിയ പേജിലെ 
ഫയല്‍ /ഡൌണ്‍ലോഡ് ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ കംപുട്ടറില്‍ സേവ് ചെയ്യാം

രസതന്ത്ര വര്‍ഷ ആഘോഷം @ പൂമാല ഗവ. ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ -ഇടുക്കി

അന്താരാഷ്ട്ര രസതന്ത്രവര്‍ഷാഘോഷത്തിന്റെ ഭാഗമായി പൂമാല ഗവ. ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ ആരംഭിച്ചു. വാര്‍ഡ് മെമ്പര്‍ ബിജി രവികുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെള്ളിയാമറ്റം ഗ്രാമപ്പഞ്ചായത്ത് വൈസ്​പ്രസിഡന്റ് എന്‍.വി. വര്‍ക്കി നിരപ്പേല്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ‘അന്താരാഷ്ട്ര രസതന്ത്രവര്‍ഷത്തിന്റെ പ്രാധാന്യവും പ്രവര്‍ത്തനവും’ എന്ന വിഷയത്തില്‍ തൊടുപുഴ ന്യൂമാന്‍ കോളേജ് രസതന്ത്രവിഭാഗം പ്രൊഫ. എം.ടി.ജോണ്‍ ക്ലാസ്സെടുത്തു. ബിനുമോന്‍ ജോസഫ്, ടി. അജിതകുമാരി, ശശികുമാര്‍ കിഴക്കേടം, സുശീല ഗോപി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇ.എന്‍. ഓമന സ്വാഗതവും ബിജി ജോസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് എം.കെ. ചന്ദ്രന്റെ നേതൃത്വത്തില്‍ നാടന്‍പാട്ട് മേള നടന്നു.

ജലത്തിന്റെ വൈദ്യുത വിശ്ലേഷണം

ജലത്തിന്റെ വൈദ്യുത വിശ്ലേഷണം നടത്തുന്ന പ്രവര്‍ത്തനത്തിന്റെ പ്രവര്‍ത്തനക്രമം ,നിരീക്ഷണം എന്നിവ ശരിയായി മനസ്സിലാക്കുന്നതിനും സ്വയം ചെയ്തു നോക്കുന്നതിനും സഹായകമായ ഒരു അനിമേഷന്‍ കാണൂ .എട്ടാം ക്ലാസീല്ലെ വൈദ്യുത രാസപ്രവര്‍ത്തനങ്ങള്‍ എന്ന പാഠഭാഗവുമായി ബന്ധപെട്ട ഈ പ്രവര്‍ത്തനം ഐ .ടി .സ്കൂള്‍ വികസിപ്പിച്ചതാണ് . അനിമേഷന്‍ കാണുന്നതിനു ക്ലിക്ക്‌ ചെയ്യൂ
N.B ഉപകരണങ്ങള്‍ ക്രമീകരിക്കുന്നതിന് ഉപകരണങ്ങളില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക അതിനു ശേഷം സ്വിച്ച് ഓണ്‍ ചെയൂ 

സാങ്കേതികവിദ്യയും ജ്ഞാനനിര്‍മിതിയും

കടപ്പാട് : മാത്സ് ബ്ലോഗ്‌ 
സാങ്കേതികവിദ്യയെ കരിക്കുലം വിനിമയത്തില്‍ സര്‍ഗ്ഗാത്മകമായി ഉള്‍ച്ചേര്‍ക്കുക പൂര്‍വ്വമാതൃകകള്‍ അധികമില്ലാത്ത അതീവശ്രമകരമായ ഒരു ജോലിയാണ്.സാങ്കേതികവിദ്യയുടെ സാമൂഹികമൂല്യം ഇത്തരുണത്തില്‍ ചര്‍ച്ച ചെയ്യുന്നത് ഉചിതമായിരിക്കുമെന്ന് തോന്നുന്നു.സാങ്കേതികരംഗത്തെ ഏത് ഉപലബ്ധിയും അതിന്റ പിറവിയുടെ സവിശേഷമായ ഉദ്ദേശ്യം മറികടക്കുന്നത് മനുഷ്യര്‍ അതിനെ വ്യതിരിക്തമായ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുമ്പോഴാണ്.വ്യത്യസ്തമായ ഒരു ഭൂമികയില്‍, മണ്ഡലത്തില്‍ അത് ഉപയോഗപ്പെടുത്തൊന്‍ മനുഷ്യര്‍ക്ക് കഴിയുന്നതാകട്ടെ സാങ്കേതികവിദ്യയുടെ സാമൂഹികത തിരിച്ചറിയുന്നതുകൊണ്ടാണ്. ക്ലാസ്​മുറിക്കകത്തും പുറത്തും ജ്ഞാനനിര്‍മിതിയില്‍ സാങ്കേതികവിദ്യയെ ഒരു ഫെസിലിറ്റേറ്റര്‍ക്ക് ഫലപ്രദമായി ഉപയോഗപ്പെടുത്താനാകുന്നതും ഈ സവിശേഷതകൊണ്ടു തന്നെ.

എക്സ്-റേ കണ്ടുപിടിച്ച റോണ്‍ജണ്‍ വൈദ്യശാസ്ത്രശാഖയുമായി ബന്ധമുള്ള ഒരാളല്ലെന്നും വൈദ്യശാസ്ത്രസംബന്ധമായ ഒരു പരീക്ഷണത്തിനിടയിലല്ല നവീനമായ ഈ കിരണങ്ങള്‍ തിരിച്ചറിഞ്ഞതെന്നും നാം കുട്ടികളോട് പറയേണ്ടിവരുന്നത് അത് ആ മണ്ഡലത്തിലാണ് ഉപയോഗപ്പെടുത്തുന്നത് എന്നതിനാലാണ്.ശാസ്ത്രപരീക്ഷണങ്ങളുടെ

ഓണ്‍ലൈന്‍ പരീക്ഷ എഴുതി നോക്കൂ

SAJITH.T
സര്‍ക്കാര്‍ സിലബസ് പഠിക്കുന്ന നമ്മുടെ കുട്ടികള്‍ ഓണ്‍ലൈന്‍ പരീക്ഷകള്‍ എഴുതാന്‍ തുടങ്ങുന്ന ഒരു കാലത്തിനു കെം കേരള തുടക്കം കുറിക്കുന്നു . സോഹോ ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത് . ഓണ്‍ലൈന്‍ ടെസ്റ്റുകള്‍ നടത്തുന്ന ഈ രീതി പലരും പിന്തുടര്‍ന്നേക്കാം പക്ഷെ എന്നാലും തുടക്കം കുറിച്ചതിന്റെ ക്രെഡിറ്റ് കെം കേരളക്ക് തന്നെ. പത്താം ക്ലാസ്സിലെ ആദ്യ പാഠമായ  'വാതകാവസ്ഥ 'യുടെ ഒരു യുണിറ്റ് ടെസ്റ്റ്‌ ആണ് ഇവിടെ നല്‍കിയിരിക്കുന്നത് . നിങ്ങളുടെ പേര് ടൈപ്പ് ചെയ്തശേഷം Start Test എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക . ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരത്തിന്റെ നേര്‍ക്ക്‌ ടിക്ക് ചെയ്തശേഷം submit എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ മാര്‍ക്ക് അറിയാവുന്നതാണ് . എന്നാല്‍ തുടങ്ങാം ഇവിടെ ക്ലിക്ക് ചെയ്യൂ.
NB :പുതിയ പേജില്‍ ആയിരിക്കും പരീക്ഷ എഴുതാന്‍ സാധിക്കുക 

ഒരു സയന്‍സ് ക്ലബ് - കവിത-പാടിയും കേള്‍ക്കാം

 കവിത രചിച്ചത് ബാബു എബ്രഹാം സാറാണ്  . അതു പാടി റെക്കോര്‍ഡ്‌ ചെയ്തത് പാലക്കാട്ടെ ആലതൂരിനു അടുത്തുള്ള PKHS മഞ്ഞപ്ര ഹൈസ്കൂളിലെ സയന്‍സ് ക്ലബ് അംഗങ്ങളും നിര്‍മല ടീച്ചറും ചേര്‍ന്ന് . പാട്ട് ഡൌണ്‍ലോഡ് ചെയ്യുന്നതിന് തുടര്‍ന്നു വായിക്കുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക . നിങ്ങളുടെ സ്കൂളിലെ സയന്‍സ് ക്ലബ്  ഉത്ഘാടനത്തിനു കുട്ടികളെ കൊണ്ട് പാടിപ്പിച്ചു നോക്കൂ
                 
കവിത 
പോകാം നമുക്ക് പോകാം 
സയന്‍സ് ക്ലബില്‍ ഒന്നായ് പോകാം (2)

ശാസ്ത്രീയ ജ്ഞാനവും ശാസ്തീയാഭിമുഖ്യവും
ബാബു എബ്രഹാം
           എസ്.എൻ.എച്.എസ്.എസ്            

ശ്രീകണ്ടേശ്വരം
പൂച്ചാക്കൽ,ചേർത്തല
സാമൂഹ്യമേന്മയില്‍  ശാസ്ത്രീയ സ്ഥാനവും
നേടാന്‍  നമുക്ക് പോകാം (പോകാം....)

പരീക്ഷണനിരീക്ഷണ മാര്‍ഗങ്ങളിലൂടെ
പ്രോജക്റ്റുകള്‍ക്കായുള്ള പ്രാപ്തിയുണ്ടാക്കുവാന്‍  (പോകാം...)

സ്വയം പഠനത്തിന്റെ മാതൃകയിലൂടെ
സൗഹൃദ ബന്ധത്തിന്‍  സ്മരണിക തീര്‍ക്കുവാൻ (പോകാം..)

ലൈബ്രറിയും ലാബും ശീലമായ് തീരുകില്‍ 
പ്രദര്‍ശന വസ്തുക്കള്‍ സ്വന്തമായ് സൃഷ്ടിക്കാന്‍  (പോകാം..)

ശാസ്ത്ര വാര്‍ത്ത ബോര്‍ഡും ശാസ്ത്രീയ പത്രവും

അന്താരാഷ്ട്ര രസതന്ത്ര വര്‍ഷം(IYC2011)

ആധുനിക സമൂഹത്തിന്റെ നട്ടെല്ലാണ് രസതന്ത്രം. നമ്മുടെ ഭാവി രസതന്ത്രത്തില്‍ അധിഷ്ഠിതമാണ് . ഉയര്‍ന്ന ജീവിതനിലവാരം രസതന്ത്രത്തിന്റെ നേട്ടങ്ങളില്‍ ഒന്നാണ്. രസതന്ത്രത്തിന്‍റെ പ്രാധാന്യം പ്രായഭേദമെന്യേ ജനങ്ങളില്‍ എത്തിക്കുന്നതിനായി IUPAC യും UNESCO യും ചേര്‍ന്ന് 2011- ആം ആണ്ടിനെ അന്താരാഷ്ട്ര രസതന്ത്ര വര്‍ഷം (IYC2011)ആയി ആഘോഷിക്കുന്നു. ശാസ്ത്രത്തിനു വേണ്ടി ജീവിതം ബലി കഴിച്ചമാഡം ക്യുറിക്ക് രസതന്ത്രത്തില്‍ നൊബേല്‍ സമ്മാനം ലഭിച്ചതിന്റെ നൂറാം വാര്‍ഷികമാണ് 2011എന്നത് ഈ ആഘോഷത്തിന്റെ മാറ്റ് കൂട്ടുന്നു . ഈ മഹതിയെ അനുസ്മരിക്കുമ്പോള്‍ ശാസ്ത്രത്തിനു വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ മറ്റു സ്ത്രീ രത്നങ്ങളെക്കൂടി ഓര്‍ക്കാന്‍ അവസരം ലഭിക്കുകയാണ് IYC2011 ലൂടെ .കെമിക്കല്‍ സൊസൈറ്റികളുടെ അന്താരാഷ്ട്ര സംഘടനയ്ക്ക് പാരീസില്‍ വച്ച് രൂപം കൊടുത്തതിന്റെ നൂറാം വാര്‍ഷികവും ഇതോടൊപ്പം ആചരിക്കുന്നു . രസതന്ത്രം -നമ്മുടെ ജീവിതം , നമ്മുടെ ഭാവി എന്നതാണ് IYC2011ന്റെ പ്രമേയം ."അഭിമാനകരമായ ജീവിതവും ഭാസുരമായ ഭാവിയും വാഗ്ദാനം ചെയ്യുന്ന രസതന്ത്രം എന്ന ശാസ്ത്ര ശാഖയ്ക്ക് ആഗോളതലത്തില്‍ കൂടുതല്‍ ശക്തിയും പ്രശസ്തിയും ലഭിക്കുകയാണ് IYC2011 ലൂടെ .."-എന്നാണു IUPAC പ്രസിഡണ്ട്‌ JUNG-llJIN പറയുന്നത് . ശുദ്ധ വായു, ശുദ്ധജലം ,ആഹാരം , പരിസ്ഥിതി സൌഹൃദ ഉല്‍പ്പന്നങ്ങള്‍ , അവശ്യ മരുന്നുകള്‍ , പ്രപഞ്ചത്തിന്റെ

സംശയങ്ങളും ഉത്തരങ്ങളും

Q.ഉഭയ ദിശ പ്രവര്‍ത്തനങ്ങള്‍ രാസമാറ്റമാണോ  ?
         ചോദ്യകര്‍ത്താവ് : ബാബുരാജ് 
     ഉത്തരം :രാസമാറ്റം അഥവാ രാസപ്രവര്‍ത്തനം എന്നത് യഥാര്‍ത്ഥത്തില്‍ നിലവിലുള്ള രാസബന്ധനങ്ങള്‍ മുറിക്കപ്പെടുകയും പുതിയവ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് . ഒരു ഉഭയ ദിശ പ്രവര്‍ത്തനത്തില്‍ ഇത് രണ്ടും സംഭവിക്കുന്നതിനാല്‍ ഉഭയ ദിശ പ്രവര്‍ത്തനം ഒരു രാസമാറ്റമാണ് . reversible ആണോ എന്നതിനേക്കാള്‍ പുതിയ പദാര്‍ഥങ്ങള്‍ ഉണ്ടാകുന്നുണ്ടോ ? രാസബന്ധനങ്ങള്‍ക്ക് മാറ്റം വരുന്നുണ്ടോ? തുടങ്ങിയവ ശ്രദ്ധിക്കുന്നതാവും ഭൌതിക മാറ്റവും രാസമാറ്റവും തിരിച്ചറിയുന്നതിനു കൂടുതല്‍ സഹായകമാവുക 
 ഭൌതിക മാറ്റത്തില്‍ തന്മാത്രകളുടെ ക്രമീകരണത്തില്‍ മാത്രമേ മാറ്റം വരൂ .


പത്താം ക്ലാസിലെ e-പാഠപുസ്തകങ്ങള്‍-ഇംഗ്ലീഷ് മീഡിയം + മലയാളം മീഡിയം

എസ്.സി.ഇ.ആര്‍.ടി വഴി ലഭിച്ച പാഠപുസ്തകങ്ങളുടെ മലയാളം പതിപ്പുകളുടെ പി.ഡി.എഫുകള്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വളരെയധികം പ്രയോജനപ്പെട്ടു. അപ്പോഴും അധ്യാപകര്‍ ഇംഗ്ലീഷ് പതിപ്പുകള്‍ക്കായി ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഇവിടെയും നമ്മുടെ രക്ഷയ്ക്ക് എസ്.സി.ഇ.ആര്‍.ടി എത്തിക്കഴിഞ്ഞു. അതിനുള്ള കടപ്പാട് ആത്മാര്‍ത്ഥമായി രേഖപ്പെടുത്തട്ടെ. താഴെയുള്ള 'തുടര്‍ന്നു വായിക്കുക' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പത്താം ക്ലാസിലെ ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

     SCIENCE 1 - മലയാളം മീഡിയം 

      

സയന്‍സ് ഡിക്ഷ്ണറി -ഒരു പരിചയപ്പെടുത്തല്‍

             Itwas in 2005 I was making a 'checklist’ for the scientific terms from the various chapters of Biology. Especially for the chapter “endocrine system”. Beeing a physical science teacher , I was searching new methods to teach Biology.The students said that the ‘checklist’ was highly useful to them. This made me to think about a wide collection of scientific terms right from Std 5. I start listing the terms from physics, chemistry and biology.I arranged the same in alphabetical order and wrote definitions in English and Malayalam Thus it became a mini science dictionary A publisher from Kothamangalam published the same.It contains around 2000 basic scientific terms with definitions both in English and Malayalam It has 208 pages in 6*4inches size and its prize is Rs 25/-


GEORGE THOMAS  
gtgeorgethomas5@gmail.com
ST.SEBASTAIN H S
KANTHIPARA 
ARIVILAMCHAL P O 
IDUKKI 685619

***ക്ലാസുമുറി***

N S Prashanth
 
എന്റെ ചിന്തകളുടെ
കുരുതിപ്പുരയാണ്
എന്റെ ക്ലാസ്സുമുറി

അവിടെ സ്വാതന്ത്ര്യം
ചവിട്ടിമെതിക്കപ്പെടുന്നു

ഞങ്ങള്‍ പറയും
നീ പഠിക്കുക
ഞങ്ങള്‍ പഠിപ്പിക്കും
നീ ചിന്തിക്കുക
ഇങ്ങനെ എന്റെ
സ്വാതന്ത്ര്യം കൊള്ളിവെക്കപ്പെടുന്നു

ഒന്നുകില്‍ ഞാന്‍ കൊള്ളാവുന്നവന്‍
എല്ലാം അനുസരിക്കുന്നവന്‍
സമര്‍ത്ഥനായവന്‍
കിട്ടുന്നത് വിഴുങ്ങുന്നവന്‍

അല്ലെങ്കില്‍

പത്താം ക്ലാസിന്റെ ആദ്യ പാഠം -updated

Manojkumar
പത്താം ക്ലാസ്സിലെ രസതന്ത്രം ആദ്യ പാഠം വാതകങ്ങളെ കുറിച്ചാണ് . വാതകങ്ങളുടെ പ്രത്യേകതകള്‍ തിരിച്ചറിയുന്നതിനും അവയെ നിത്യജീവിതത്തില്‍ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്ന് കണ്ടെത്തുന്നതിനും ഈ പാഠഭാഗം കുട്ടികളെ സഹായിക്കും .ഒരു ചെറിയ ആശയം പോലും നഷ്ടപ്പെടാതെ പ്രവര്‍ത്തികളില്‍ അധിഷ്ടിതമായി പാഠഭാഗം കൈകാര്യം ചെയ്യുന്നതിന് നല്ലരീതിയില്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട് . അത്തരത്തിലുള്ള ഒരു ആസൂത്രണ രേഖ ഡൌണ്‍ ലോഡ്‌ ചെയ്യാന്‍ ഇവിടെ നല്‍കിയിരിക്കുന്നു

ആറ്റത്തിനുള്ളിലേക്ക് - കവിത

KAMAL.K.M
വസ്തുവിന്റ ഗുണമെല്ലാംമുള്‍ക്കൊണ്ടാതാം ചെറുകണം,
തന്മാത്രയെന്ന പേരിനാല്‍ അറിഞ്ഞിടുന്നു.
തന്മാത്രയില്‍ രാസികമായ് വിഭജിക്കാന്‍ കഴിയാത്ത,
കണത്തിനെ ആറ്റം എന്ന് വിളിപ്പൂ നമ്മള്‍ .
പ്രോട്ടോണും ന്യൂട്രോണും ഇലക്ട്രോണും ചേര്‍ന്ന കണമെത്രേ
ആറ്റം എന്ന പരമാര്‍ത്ഥം നിങ്ങളറിഞ്ഞോ ?
ആറ്റത്തിന് കേന്ദ്രമുണ്ട് ന്യൂക്ലിയസ് എന്നതിന്‍ പേര്
ഇതില്‍ പ്രോട്ടോണും ന്യൂട്രോണും സ്ഥിതിചെയ്യുന്നു.
ഭാരമുള്ളോരീകണങ്ങള്‍ തങ്ങും ന്യൂക്ലിയസ് ചുറ്റി
കറങ്ങുമിലക്ട്രോണുകള്‍ ഗ്രഹങ്ങളെ പോല്‍
വ്യത്യസ്ത്മാം ഊര്‍ജം കൊണ്ടീ ഇലക്ട്രോണുകള്‍ ചരിപ്പാന്‍
വിവിധ പദ മേഖല തെരഞ്ഞെടുപ്പൂ
K,L,M,N,O,P,Q യെന്നക്ഷരങ്ങള്‍ കൊണ്ടുനമ്മള്‍
സൂചിപ്പിച്ചീടുന്ന കാര്യം ഷെല്ലൂകളത്രേ!
ഊര്‍ജ്ജാടിസ്ഥാനത്തില്‍ വീണ്ടും മുഖ്യമാമി ഷെല്ലൂകളെ

ബാഷ്പീകരണത്തിന്റെ വിശദാംശങ്ങള്‍

സാധാരണ താപനിലയില്‍ സ്ഥിതി ചെയ്യുന്ന ദ്രാവകവും അതിന്റെ തന്മാത്രകളും വാതകാവസ്ഥ പ്രാപിക്കാറുണ്ട്. ഈ പ്രക്രിയയാണ് ബാഷ്പീകരണം. ദ്രാവക തന്മാത്രകളുടെ ശരാശരി ഊര്‍ജ്ജത്തേക്കാള്‍ ഓരോ തന്മാത്രക്കുമുള്ള ഊര്‍ജ്ജമാണ് ആ തന്മാത്ര ബാഷ്പീകരണത്തിനു വിധേയമാകുമോ എന്ന് തീരുമാനിക്കുന്നത്. അതിനാലാണ് തന്മാത്രകളുടെ ശരാശരി ഊര്‍ജ്ജത്തെ സൂചിപ്പിക്കുന്ന ' താപനില ' താഴ്ന്നിരിക്കുമ്പോഴും ബാഷ്പീകരണം സംഭവിക്കുന്നത്. ഒരു ദ്രാവകത്തിലെ എല്ലാ തന്മാത്രകള്‍ക്കും ഒരേ ഊര്‍ജ്ജമല്ല ഉള്ളത് എന്നാല്‍ തെര്‍മോമീറ്റര്‍ ഉപയോഗിച്ചു അളക്കുമ്പോള്‍ നമുക്ക് ലഭിക്കുന്നതാകട്ടെ ശരാശരി ഊര്‍ജ്ജനിലയും. അതായത് ഒരു ദ്രാവകത്തില്‍ ഊര്‍ജ്ജം കൂടുതലുള്ള തന്മാത്രകളും ഊര്‍ജ്ജം കുറഞ്ഞവയും ഉണ്ടാകും.എന്താണിതിന് കാരണമെന്നല്ലേ  തന്മാത്രകള്‍ തമ്മില്‍ കൂട്ടിമുട്ടുമ്പോള്‍ ഊര്‍ജ്ജ കൈമാറ്റം നടക്കുകയും ഒന്നിന് ഊര്‍ജ്ജം കൂടുകയും മറ്റേതിന് നഷടപ്പെടുകയും ചെയ്യുന്നതാണ് ഇങ്ങനെയുള്ള ഊര്‍ജ്ജ വ്യത്യാസത്തിന് കാരണം . മറ്റ് തന്മാത്രകളെ അപേക്ഷിച്ചു ഊര്‍ജ്ജം വളരെ കൂടുതുലുള്ളവക്ക് ആകര്‍ഷണ ബലത്തെ അതുജീവിച്ച് വാതകാവസ്ഥ പ്രാപിക്കാന്‍ സാധിക്കുന്നു , ദ്രാവകത്തില്‍ നിന്നും രക്ഷപെട്ട്പുറത്തേക്ക് പോയി

രസതന്ത്രത്തെ ആര്‍ക്കാണു പേടി..? [കാഞ്ഞിരപ്പള്ളിക്കാര്‍ക്കോ,കൊള്ളാം....!!!!]

അജണ്ടയിലില്ലാതിരുന്ന ഒരിനംകൂടി കഞ്ഞിരപ്പള്ളിക്കാരു സാറമ്മാര്‍ ഇത്തവണത്തെ അധ്യാപക പരിശീലനത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളോടൊപ്പം എഴുതിച്ചേര്‍ത്തിരുന്നു .. പിള്ളേരടെ രസതന്ത്രപ്പേടി മാറ്റുന്നതിനുള്ള തന്ത്രങ്ങൾ മെനയുക.57 പേരാണു ഇളംകുളം സെന്റ് മേരീസില്‍  അടിച്ചുപൊളിച്ചതു്‌,അഞ്ചു ദിവസം.സിങ്കിന്റെ നേര്‍പ്പിച്ച ഹൈഡ്രോക്ളോറിക്ക് ആസിഡിലെ പ്രവര്‍ത്തനം പോലെ മന്ദഗതിയില്‍  തുടങ്ങി,മഗ്നീഷ്യം ഗാഢഹൈഡ്രോക്ളോരിക്കാസിഡില്‍  വീണതുപോലെ ഒടുക്കം നുരഞ്ഞുപൊന്തുകയായിരുന്നു.അഞ്ചാം ദിവസം ഉച്ചയ്ക്കു കഴിച്ച കോഴി ബിരിയാണി,പക്ഷെ എല്ലാത്തിന്റേയും തല മന്ദിപ്പിച്ചുകളഞ്ഞു,പുതിയ പാഠപുസ്തകത്തെക്കുറിച്ചൂള്ള വിലയിരുത്തല്‍ രേഖ തയ്യാറാക്കൽ കോഴിബിരിയാണിയിൽ കുഴഞ്ഞുപോയി....
കാഞ്ഞിരപ്പള്ളിയില്‍ ആണ്‍ രസതന്ത്രത്തിനു വംശനാശം സംഭവിച്ചിരിയ്ക്കുകയാണു.57 ൽ 50ഉം പെണ്ണുങ്ങളായിരുന്നു...!!!എങ്കിലും ആണുങ്ങളെല്ലാം "രസിച്ചു"തന്നെ രസതന്ത്രം പഠിച്ചു.ആണുങ്ങളിലാരും തന്നെ ഒറ്റദിവസം പോലും ഹാജരാകാതിരുന്നില്ല....!!
രണ്ടാം ദിവസം തുടങ്ങി മൂന്നാം ദിവസത്തിലേയ്ക്കു നീണ്ട പരീക്ഷണ സെഷന്റെയൊടുക്കം പരിക്ഷീണരായിപ്പോയി,പലരും.25ഓളം പരീക്ഷണങ്ങള്‍ . പരീക്ഷണങ്ങളുടെ പൂരക്കാഴ്ച്ച അവസാനിച്ചതു ഫൌണ്ടന്‍ പരീക്ഷണത്തിന്റെ വര്‍ണ്ണവിസ്മയമാര്‍ന്ന കുടമാറ്റത്തോടെയാണു..
എങ്കിലും ചില സംശയങ്ങൾ ബാക്കി. ....

പദാര്‍ത്ഥങ്ങള്‍ക്ക് മൂന്ന് അവസ്ഥകള്‍


ഖരം ദ്രാവകം വാതകം എന്നിങ്ങനെ പദാര്‍ത്ഥങ്ങള്‍ക്ക് മൂന്ന് അവസ്ഥകള്‍ ഉണ്ട് .ഈ മൂന്ന് അവസ്ഥകളും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് കണികകള്‍ കൊണ്ടാണ് . ഒരവസ്ഥയില്‍ നിന്നും മറ്റൊരവാസ്ഥയിലേക്ക് മാറുമ്പോള്‍ കണികകളുടെ ക്രമീകരണത്തിനാണ് വ്യത്യാസം വരുന്നത്.എളുപ്പത്തില്‍ ഇത് മനസ്സിലാകുവാന്‍ ഈ ആനിമേഷന്‍ കണ്ടു നോക്കു.
നിര്‍ദേശങ്ങള്‍ :
അനിമേഷന്‍ തുടങ്ങുന്നതിനു CLICK TO START ബട്ടണില്‍ ക്ലിക്ക് ചെയ്യുക.ഓരോ പ്രാവശ്യം INCREASE HEAT എന്ന ബട്ടണില്‍ ക്ലിക്ക്‌ ചെയ്യുമ്പോള്‍ ഊഷ്മാവ്‌ കൂടി വരും

ആനിമേഷന്‍ കാണാന്‍  ഇവിടെ ക്ലിക്ക്‌ ചെയ്യൂ