....ലേഖനങ്ങള്‍ , ചിത്രങ്ങള്‍ chemkerala@gmail.com എന്ന വിലാസത്തില്‍ അയക്കുക.....................

ബാഷ്പീകരണത്തിന്റെ വിശദാംശങ്ങള്‍

സാധാരണ താപനിലയില്‍ സ്ഥിതി ചെയ്യുന്ന ദ്രാവകവും അതിന്റെ തന്മാത്രകളും വാതകാവസ്ഥ പ്രാപിക്കാറുണ്ട്. ഈ പ്രക്രിയയാണ് ബാഷ്പീകരണം. ദ്രാവക തന്മാത്രകളുടെ ശരാശരി ഊര്‍ജ്ജത്തേക്കാള്‍ ഓരോ തന്മാത്രക്കുമുള്ള ഊര്‍ജ്ജമാണ് ആ തന്മാത്ര ബാഷ്പീകരണത്തിനു വിധേയമാകുമോ എന്ന് തീരുമാനിക്കുന്നത്. അതിനാലാണ് തന്മാത്രകളുടെ ശരാശരി ഊര്‍ജ്ജത്തെ സൂചിപ്പിക്കുന്ന ' താപനില ' താഴ്ന്നിരിക്കുമ്പോഴും ബാഷ്പീകരണം സംഭവിക്കുന്നത്. ഒരു ദ്രാവകത്തിലെ എല്ലാ തന്മാത്രകള്‍ക്കും ഒരേ ഊര്‍ജ്ജമല്ല ഉള്ളത് എന്നാല്‍ തെര്‍മോമീറ്റര്‍ ഉപയോഗിച്ചു അളക്കുമ്പോള്‍ നമുക്ക് ലഭിക്കുന്നതാകട്ടെ ശരാശരി ഊര്‍ജ്ജനിലയും. അതായത് ഒരു ദ്രാവകത്തില്‍ ഊര്‍ജ്ജം കൂടുതലുള്ള തന്മാത്രകളും ഊര്‍ജ്ജം കുറഞ്ഞവയും ഉണ്ടാകും.എന്താണിതിന് കാരണമെന്നല്ലേ  തന്മാത്രകള്‍ തമ്മില്‍ കൂട്ടിമുട്ടുമ്പോള്‍ ഊര്‍ജ്ജ കൈമാറ്റം നടക്കുകയും ഒന്നിന് ഊര്‍ജ്ജം കൂടുകയും മറ്റേതിന് നഷടപ്പെടുകയും ചെയ്യുന്നതാണ് ഇങ്ങനെയുള്ള ഊര്‍ജ്ജ വ്യത്യാസത്തിന് കാരണം . മറ്റ് തന്മാത്രകളെ അപേക്ഷിച്ചു ഊര്‍ജ്ജം വളരെ കൂടുതുലുള്ളവക്ക് ആകര്‍ഷണ ബലത്തെ അതുജീവിച്ച് വാതകാവസ്ഥ പ്രാപിക്കാന്‍ സാധിക്കുന്നു , ദ്രാവകത്തില്‍ നിന്നും രക്ഷപെട്ട്പുറത്തേക്ക് പോയി

രസതന്ത്രത്തെ ആര്‍ക്കാണു പേടി..? [കാഞ്ഞിരപ്പള്ളിക്കാര്‍ക്കോ,കൊള്ളാം....!!!!]

അജണ്ടയിലില്ലാതിരുന്ന ഒരിനംകൂടി കഞ്ഞിരപ്പള്ളിക്കാരു സാറമ്മാര്‍ ഇത്തവണത്തെ അധ്യാപക പരിശീലനത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളോടൊപ്പം എഴുതിച്ചേര്‍ത്തിരുന്നു .. പിള്ളേരടെ രസതന്ത്രപ്പേടി മാറ്റുന്നതിനുള്ള തന്ത്രങ്ങൾ മെനയുക.57 പേരാണു ഇളംകുളം സെന്റ് മേരീസില്‍  അടിച്ചുപൊളിച്ചതു്‌,അഞ്ചു ദിവസം.സിങ്കിന്റെ നേര്‍പ്പിച്ച ഹൈഡ്രോക്ളോറിക്ക് ആസിഡിലെ പ്രവര്‍ത്തനം പോലെ മന്ദഗതിയില്‍  തുടങ്ങി,മഗ്നീഷ്യം ഗാഢഹൈഡ്രോക്ളോരിക്കാസിഡില്‍  വീണതുപോലെ ഒടുക്കം നുരഞ്ഞുപൊന്തുകയായിരുന്നു.അഞ്ചാം ദിവസം ഉച്ചയ്ക്കു കഴിച്ച കോഴി ബിരിയാണി,പക്ഷെ എല്ലാത്തിന്റേയും തല മന്ദിപ്പിച്ചുകളഞ്ഞു,പുതിയ പാഠപുസ്തകത്തെക്കുറിച്ചൂള്ള വിലയിരുത്തല്‍ രേഖ തയ്യാറാക്കൽ കോഴിബിരിയാണിയിൽ കുഴഞ്ഞുപോയി....
കാഞ്ഞിരപ്പള്ളിയില്‍ ആണ്‍ രസതന്ത്രത്തിനു വംശനാശം സംഭവിച്ചിരിയ്ക്കുകയാണു.57 ൽ 50ഉം പെണ്ണുങ്ങളായിരുന്നു...!!!എങ്കിലും ആണുങ്ങളെല്ലാം "രസിച്ചു"തന്നെ രസതന്ത്രം പഠിച്ചു.ആണുങ്ങളിലാരും തന്നെ ഒറ്റദിവസം പോലും ഹാജരാകാതിരുന്നില്ല....!!
രണ്ടാം ദിവസം തുടങ്ങി മൂന്നാം ദിവസത്തിലേയ്ക്കു നീണ്ട പരീക്ഷണ സെഷന്റെയൊടുക്കം പരിക്ഷീണരായിപ്പോയി,പലരും.25ഓളം പരീക്ഷണങ്ങള്‍ . പരീക്ഷണങ്ങളുടെ പൂരക്കാഴ്ച്ച അവസാനിച്ചതു ഫൌണ്ടന്‍ പരീക്ഷണത്തിന്റെ വര്‍ണ്ണവിസ്മയമാര്‍ന്ന കുടമാറ്റത്തോടെയാണു..
എങ്കിലും ചില സംശയങ്ങൾ ബാക്കി. ....

പദാര്‍ത്ഥങ്ങള്‍ക്ക് മൂന്ന് അവസ്ഥകള്‍


ഖരം ദ്രാവകം വാതകം എന്നിങ്ങനെ പദാര്‍ത്ഥങ്ങള്‍ക്ക് മൂന്ന് അവസ്ഥകള്‍ ഉണ്ട് .ഈ മൂന്ന് അവസ്ഥകളും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് കണികകള്‍ കൊണ്ടാണ് . ഒരവസ്ഥയില്‍ നിന്നും മറ്റൊരവാസ്ഥയിലേക്ക് മാറുമ്പോള്‍ കണികകളുടെ ക്രമീകരണത്തിനാണ് വ്യത്യാസം വരുന്നത്.എളുപ്പത്തില്‍ ഇത് മനസ്സിലാകുവാന്‍ ഈ ആനിമേഷന്‍ കണ്ടു നോക്കു.
നിര്‍ദേശങ്ങള്‍ :
അനിമേഷന്‍ തുടങ്ങുന്നതിനു CLICK TO START ബട്ടണില്‍ ക്ലിക്ക് ചെയ്യുക.ഓരോ പ്രാവശ്യം INCREASE HEAT എന്ന ബട്ടണില്‍ ക്ലിക്ക്‌ ചെയ്യുമ്പോള്‍ ഊഷ്മാവ്‌ കൂടി വരും

ആനിമേഷന്‍ കാണാന്‍  ഇവിടെ ക്ലിക്ക്‌ ചെയ്യൂ

അന്താരാഷ്ട്ര രസതന്ത്രവര്‍ഷം -പ്രസന്റേഷന്‍

കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ ബിജു വര്‍ഗീസ്‌ പിണ്ടിമന , അരുണ്‍ ജോര്‍ജ് എസ്.എസ്.ജി.എച്.എസ് കീരംപാറ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ ഒരു പ്രസന്റേഷന്‍ ആണ് ഇത് .അന്താരാഷ്ട്ര രസതന്ത്രവര്‍ഷത്തെ കുറിച്ചുള്ള ഒരു സെമിനാര്‍ അവതരിപ്പിക്കുമ്പോള്‍ ഇത് തീര്‍ച്ചയായും ഒരു സഹായമായിരിക്കും . സ്കൂള്‍ അസ്സെംബ്ലിയില്‍ ഒരു പ്രസംഗം അല്ലെങ്കില്‍ ഒരു പ്രഭാഷണം നടത്താന്‍ ഉപകരിക്കത്തക്ക രീതിയില്‍ ഉള്ള ഒരു ഉപന്യാസം ആരെങ്കിലും അയച്ചു തന്നിരുന്നെങ്കില്‍ ഏല്ലാവര്‍ക്കും അത് ഉപകാരപ്പെടും എന്ന് അറിയിക്കുന്നു . ഡൌണ്‍ ലോഡ് ക്ലിക്ക് ചെയ്യൂ

മോഡ്യുളാര്‍ ടീച്ചിംഗ് മാന്യുവല്‍-STD-8

കണ്ണൂര്‍ കണ്ണാടിപ്പറമ്പ് ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ ശ്രി.മനോജ്‌ കുമാര്‍ എട്ടാം ക്ലാസ്സിലെ മാറ്റങ്ങള്‍ എന്ന പാഠഭാഗത്തിന്റെ എല്ലാ മോഡ്യുളുകളുടെയും ടീച്ചിംഗ് മാന്യുവല്‍ അയച്ചു തന്നിരിക്കുന്നു .അധ്യാപകര്‍ക്ക് മോഡ്യുളാര്‍ രീതിയില്‍ മറ്റു പാഠഭാഗങ്ങളും ആസൂത്രണം ചെയ്യുന്നതിന് ഈ മാതൃക സ്വീകരിക്കാവുന്നതാണ് .ടീച്ചിംഗ് മാന്യുവല്‍
ഡൌണ്‍ ലോഡ് ചെയ്യുന്നതിന് ക്ലിക്ക് ചെയ്യൂ.

ധാരണകൾ-പ്രക്രിയാശേഷികൾ-സർഗാത്മകത

ശാസ്ത്രവിദ്യാഭ്യാസം

ശാസ്ത്രവിജ്ഞാനമേഖലയിൽ സത്വരമായ വളർച്ചയാണ് ദൈനംദിനം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ശാസ്ത്രസാക്ഷരത നേടുക എന്നത് ഇന്ന് ശാസ്ത്രവിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ശാസ്ത്രസാക്ഷരത ലക്ഷ്യമിടുന്ന ഒരു പഠന സമ്പ്രദായത്തിൽ പഠിതാവിന്റെ താഴെ പറയുന്ന കഴിവുകൾ മെച്ചപ്പെടുത്തേണ്ടതുണ്ട്.
 • അന്വേഷണ നൈപുണികൾ
 • ശാസ്ത്രചിന്താ ശേഷികൾ
 • നേടിയ ശേഷികൾ നൂതന സന്ദർഭങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള ശേഷികൾ
 • ശാസ്ത്രസംബന്ധിയായ അടിസ്ഥാനധാരണകൾ
 • ശാസ്ത്രത്തിന്റെ രീതി

               ഈ കഴിവുകൾ വികസിക്കുന്നതോടൊപ്പം ഓരോ കുട്ടിയുടേയും ഈ കഴിവുകളുടെ വികസത്തിന് താഴെ കൊടുത്തിരിക്കുന്ന തരത്തിൽ ശാസ്ത്രത്തിന്റെ വിവിധ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന ശാസ്ത്രസാക്ഷരതയിലേയ്ക്ക് നയിക്കുന്ന ഒരു ശാസ്ത്ര പഠന രീതിയാണ് വിഭാവനം ചെയ്യുന്നത്.

ശാസ്ത്രത്തിന്റെ മണ്ഡലങ്ങൾ
 1. ധാരണകൾ
 2. പ്രക്രിയാശേഷികൾ
 3. പ്രയോഗം
 4. മനോഭാവം
 5. സർഗാത്മകത
 6. ശാസ്ത്രത്തിന്റെ സ്വഭാവം

അധ്യാപക പരിശീലനം കോട്ടയത്തും

മെയ്‌ ഒന്‍പതാം തീയതി കോട്ടയം സെയ്ന്‍റ് ആന്‍സ് ഹൈസ്കൂളില്‍ രസതന്ത്ര അധ്യാപക പരിശീലനം ആരംഭിച്ചു . നാല്പതു അധ്യാപകര്‍ പങ്കെടുക്കുന്ന ഒന്നാം സ്പെല്‍ ,സ്കൂള്‍ ഹെഡ്മിസ്ട്രെസ്സ് സിസ്റ്റര്‍.എല്‍സി ഉത്ഘാടനം ചെയ്തു . എസ്‌ ആര്‍ ജി ശ്രീമതി റഷീദയുടെയും അനു ,അനിത, സിസ്റ്റര്‍.ജിജി എന്നീ ഡി.ആര്‍.ജി മാരുടെ മേല്‍നോട്ടത്തില്‍ പരിശീലനം വിജയകരമായി പുരോഗമിക്കുന്നു

കണ്ണാടി പറമ്പിലെ കൊയ്ത്തുത്സവം


Pn.F¨v.Fkv.Fkv.I®mSn]d¼v
I®qÀPnÃbnÂXs¶ Gähpw \¶mbn {]hÀ¯n¨phcp¶ kb³kv¢ºmWv Cu kvIqfnse sF³Ìo³ kb³kv ¢ºv. Ip«nIfpsS Iq«mbvabpw ]¦psh¡Â coXnIfpw {]tbmP\s¸Sp¯nകൊണ്ട് imkv{Xhnjb§fn A`ncpNnbpw, imkv{Xബോധം , imkv{Xobat\m`mhhpw hfÀ¯nsbSp¡p¶Xn\pw, imkv{X¯nsâ coXn Xncn¨dnbp¶Xn\pw, kmaqly{]m[m\yapÅ {]hÀ¯\§Ä GsäSp¯v \S¯m\pw R§Ä {ian¨phcp¶p.kvIqÄimkv{Xtaf, X\Xp{]hÀ¯\§fmb tkm¸p\nÀamWw, ISemkvIhÀ \nÀamWw, ImÀjoI {]hÀ¯\§Ä, തുടങ്ങിയവ സംഘടിപ്പിച്ചു വരുന്നു hcp¶p. lcnXtk\ ]mtTyXc{]hÀ¯\¯nemWv s]Sp¯p¶sX¦nepw ഇത് bYmÀ°¯n ]mTym\p_Ô{]hÀ¯\w Xs¶bmWv.Iyjn kz´w A\p`hambn amdp¶Xpw kmaqlnI_Ôw Du«n Dd¸n¡p¶Xpamb thdn« Hcp {]hÀ¯\amWv

അധ്യാപക പരിശീലനം തൊടുപുഴയില്‍

ശ്രീമതി റഷീദ SRG
തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ രസതന്ത്ര അധ്യാപകരുടെ അവധിക്കാല പരിശീലനം മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍സെക്കന്ററി സ്കൂളില്‍ നടന്നുകൊണ്ടിരിക്കുന്നു. 2011 മെയ് 10 മുതല്‍ 17 വരെയാണ് പരിശീലനം. പത്താം ക്ലാസിലെ പുതിയ പാഠപുസ്തകം പരിചയപ്പെടല്‍ ലക്ഷ്യമാക്കിയുള്ള പരിശീലനത്തില്‍ വിവിധ സ്കൂളുകളിലെ 39 അധ്യാപകര്‍ പങ്കെടുക്കുന്നു. പരീക്ഷണങ്ങളും സിമുലേഷന്‍ ക്ലാസ്സുകളും രസതന്ത്രത്തേക്കുറിച്ച് കൂടുതല്‍ പഠിക്കുന്നതിന് വിദഗ്ധരുടെ ക്ലാസുകളും പരിശീലനത്തിന്റെ ഭാഗമായി നടക്കുന്നു. O.S.S.T അംഗം ശ്രീമതി റഷീദ എം 10/5 ന് സ്കൂള്‍ സന്ദര്‍ശിച്ചു.
അയച്ചുതന്നത് : പ്രസന്നകുമാരി സി ടി , ഗവ.ജി എച് എസ് മുട്ടം,തൊടുപുഴ 

പരീക്ഷണങ്ങള്‍ @ ചേര്‍ത്തല


ചേര്‍ത്തല വിദ്യാഭ്യാസ ജില്ലയിലെ രസതന്ത്ര അധ്യാപകരുടെ അവധിക്കാല പരിശീലനം വയലാര്‍ രാമവര്‍മ ഗവ.ഹൈസ്കൂളില്‍ നടന്നു കൊണ്ടിരിക്കുന്നു. പരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷണങ്ങള്‍ ഹയര്‍ സെക്കണ്ടറി ലാബില്‍ വച്ചാണ് നടത്തിയത്. പത്താം ക്ലാസ് പാഠപുസ്തകത്തിലെ  ഏകദേശം മുപ്പത്തിരണ്ടോളം പരീക്ഷണങ്ങള്‍ ലിസ്റ്റ് ചെയ്യുകയും എല്ലാം തന്നെ ചെയ്തു നോക്കുകയും ചെയ്തു. പരീക്ഷണങ്ങള്‍ വിജയിക്കുമ്പോള്‍ അധ്യാപകരുടെ മുഖത്തുണ്ടാകുന്ന സന്തോഷം ഒന്ന് കാണേണ്ടത് തന്നെ. പരീക്ഷണങ്ങള്‍ ചെയ്യുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ക്ക് ക്ലിക്ക് ചെയ്യുക.

ലാല്‍ എന്ന മനുഷ്യന്‍

ലാല്‍ എന്ന കാഞ്ഞിരപ്പളിക്കാരന്‍ രസതന്ത്രമാഷിനെ ആണ് നമുക്ക് പരിചയം എന്നാല്‍ കാല്പനികതയെ ഇഷ്ടപ്പെടുന്ന അദ്ദേഹത്തെ , ആ മനസ്സിനെ പലരും അറിഞ്ഞിട്ടില്ല . ലാലിനെക്കുറിച്ച് ലാല്‍ തന്നെ പറയുന്നത് ശ്രദ്ധിക്കൂ ........ "എന്റെ ആഗ്രഹങ്ങള്‍ക്ക് അതിരുകളില്ല. എന്നാല്‍ സന്യാസിയേപ്പോലെ വിരക്തി നടിക്കാന്‍ ഞാന്‍ ശീലിക്കുന്നു. പുകഴ്ത്തല്‍ എനിക്കിഷ്ടമാണ്. പക്ഷേ അല്ലെന്നു ഞാന്‍ ഭാവിക്കും. എങ്കിലും ചില പുകഴ്ത്തലുകള്‍ എന്നില്‍ ജാള്യം നിറക്കാറുണ്ട്. കുതറുന്ന കുതിരയേപ്പോലെയാണ് എന്റെ മനസ്സ്. ചിലപ്പോള്‍ ഞാനതിനെ പിടിച്ചുകെട്ടാന്‍ ശ്രമിക്കാറുണ്ട്. എങ്കിലും സ്വയം കെട്ടഴിഞ്ഞ് അത് വെളിമ്പുറങ്ങളില്‍ മേയുമ്പോള്‍ ഞാന്‍ വല്ലാത്തൊരു സുഖമാണനുഭവിക്കുന്നത്. എന്നാല്‍ പൊടുന്നനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശനം ലഭിച്ച ധനികനേപ്പോലെ തേള്‍ക്കുത്തേറ്റു ഞാന്‍ പിടയും. എന്റെ മാനസികവ്യാപാരങ്ങള്‍ നിങ്ങള്‍ക്ക് വായിച്ചെടുക്കാനാകുമായിരുന്നെങ്കില്‍ നിങ്ങളില്‍നിന്ന് ഒളിച്ചോടി ഞാനാത്മഹത്യ ചെയ്യേണ്ടി വരുമായിരുന്നു. സ്നേഹം,കരുണ,സഹാനുഭൂതി ഇവ എന്നില്‍ വളരെ വിരളമായി മാത്രം ആവേശിക്കാറുണ്ട്...എന്നാല്‍ സ്വാര്‍ത്ഥം അതിനെയൊക്കെ പെട്ടെന്ന് കീഴടക്കിക്കളയുന്നു ...എളിയവനാവാനല്ല, എളിയവനായി അറിയപ്പെടാനാണു എനിക്കിഷ്ടം. അവിടെയും എന്റെ ഇഷ്ടം അറിയപ്പെടുക എന്നതില്‍ കേന്ദ്രീകരിച്ചിരിക്കുന്നു.അമ്മയേയും അച്ഛനേയും ഗുരുവിനേയും ഞാന്‍ ബഹുമാനം കൊണ്ട് വഞ്ചിക്കുന്നു.ഭാര്യയെ യും മക്കളേയും സ്നേഹം കൊണ്ടും..ചുരുക്കത്തില്‍,ലോകത്തിലെ മറ്റെല്ലാ മനുഷ്യരേയും പോലെയാണ് ഞാനും.ഒന്നും സമ്മതിച്ചുതരില്ലെന്നുമാത്രം....! " 
കടപ്പാട് : ലാല്‍ സാറിന്റെ ബ്ലോഗ്ഗര്‍ പ്രൊഫൈല്‍

കാഴ്ചയുടെ രസതന്ത്രം

കാഴ്ച ഇല്ലാത്തവര്‍ക്കെ കണ്ണിന്റെ വിലയറിയൂ .കണ്ണുള്ളവര്‍ കാണുന്നതെങ്ങനെയെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? കാഴ്ചക്ക് പിന്നിലുമുണ്ട് ഒരു രസതന്ത്രം .റോഡോപ്സിന്‍ ഉള്‍പ്പെടുന്ന ഒരു പ്രകാശ രാസപ്രവര്‍ത്തനത്തിന്റെ വിവരങ്ങളാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് . ഇത് അയച്ചു തന്നത് പിണ്ടി മനയിലെ ബിജു സാറും. ഇതൊരു പവര്‍ പോയിന്റ്‌ പ്രേസന്റെഷനാണ്.  കാണുന്നതിനു ക്ലിക്ക് ചെയ്യുക.
 NB :തുറന്നു വരുന്ന വിന്‍ഡോവില്‍ view/start presentation സെലക്ട്‌ ചെയ്യുക

സെന്‍ട്രല്‍ സോണ്‍ ഡി.ആര്‍.ജി പരിശീലനം


സെന്‍ട്രല്‍ സോണ്‍ ഡി.ആര്‍.ജി പരിശീലനം എറണാകുളം ജില്ലയിലെ കലൂര്‍ റീന്യുവല്‍ സെന്ററില്‍ മെയ്‌ 1 മുതല്‍ മെയ്‌ 6 വരെ നടന്നു . എറണാകുളം , തൃശൂര്‍ ,പാലക്കാട് , ഇടുക്കി , കോട്ടയം എന്നീ ജില്ലകളിലെ  ഡി.ആര്‍.ജി മാര്‍ പങ്കെടുത്തു . പാഠപുസ്തക പരിചയവും പഠനവും ,മഹാരാജാസ് കോളെജ് ലാബില്‍ വച്ച് നടത്തിയ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ , സിമുലേഷന്‍ ക്ലാസ്സുകള്‍ ,   ക്ലാസ് റൂം ആസൂത്രണങ്ങള്‍  , നാടകവല്‍കരിക്കപ്പെട്ട കൗതുക പരീക്ഷണങ്ങള്‍  എന്നിവയെല്ലാം കൊണ്ട് ഈ പരിശീലനം വേറിട്ട്‌ നിന്നു കൂടുതല്‍ ചിത്രങ്ങള്‍ക്ക്  ക്ലിക്ക് ചെയ്യുക.