....ലേഖനങ്ങള്‍ , ചിത്രങ്ങള്‍ chemkerala@gmail.com എന്ന വിലാസത്തില്‍ അയക്കുക.....................

ലാല്‍ എന്ന മനുഷ്യന്‍

ലാല്‍ എന്ന കാഞ്ഞിരപ്പളിക്കാരന്‍ രസതന്ത്രമാഷിനെ ആണ് നമുക്ക് പരിചയം എന്നാല്‍ കാല്പനികതയെ ഇഷ്ടപ്പെടുന്ന അദ്ദേഹത്തെ , ആ മനസ്സിനെ പലരും അറിഞ്ഞിട്ടില്ല . ലാലിനെക്കുറിച്ച് ലാല്‍ തന്നെ പറയുന്നത് ശ്രദ്ധിക്കൂ ........ "എന്റെ ആഗ്രഹങ്ങള്‍ക്ക് അതിരുകളില്ല. എന്നാല്‍ സന്യാസിയേപ്പോലെ വിരക്തി നടിക്കാന്‍ ഞാന്‍ ശീലിക്കുന്നു. പുകഴ്ത്തല്‍ എനിക്കിഷ്ടമാണ്. പക്ഷേ അല്ലെന്നു ഞാന്‍ ഭാവിക്കും. എങ്കിലും ചില പുകഴ്ത്തലുകള്‍ എന്നില്‍ ജാള്യം നിറക്കാറുണ്ട്. കുതറുന്ന കുതിരയേപ്പോലെയാണ് എന്റെ മനസ്സ്. ചിലപ്പോള്‍ ഞാനതിനെ പിടിച്ചുകെട്ടാന്‍ ശ്രമിക്കാറുണ്ട്. എങ്കിലും സ്വയം കെട്ടഴിഞ്ഞ് അത് വെളിമ്പുറങ്ങളില്‍ മേയുമ്പോള്‍ ഞാന്‍ വല്ലാത്തൊരു സുഖമാണനുഭവിക്കുന്നത്. എന്നാല്‍ പൊടുന്നനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശനം ലഭിച്ച ധനികനേപ്പോലെ തേള്‍ക്കുത്തേറ്റു ഞാന്‍ പിടയും. എന്റെ മാനസികവ്യാപാരങ്ങള്‍ നിങ്ങള്‍ക്ക് വായിച്ചെടുക്കാനാകുമായിരുന്നെങ്കില്‍ നിങ്ങളില്‍നിന്ന് ഒളിച്ചോടി ഞാനാത്മഹത്യ ചെയ്യേണ്ടി വരുമായിരുന്നു. സ്നേഹം,കരുണ,സഹാനുഭൂതി ഇവ എന്നില്‍ വളരെ വിരളമായി മാത്രം ആവേശിക്കാറുണ്ട്...എന്നാല്‍ സ്വാര്‍ത്ഥം അതിനെയൊക്കെ പെട്ടെന്ന് കീഴടക്കിക്കളയുന്നു ...എളിയവനാവാനല്ല, എളിയവനായി അറിയപ്പെടാനാണു എനിക്കിഷ്ടം. അവിടെയും എന്റെ ഇഷ്ടം അറിയപ്പെടുക എന്നതില്‍ കേന്ദ്രീകരിച്ചിരിക്കുന്നു.അമ്മയേയും അച്ഛനേയും ഗുരുവിനേയും ഞാന്‍ ബഹുമാനം കൊണ്ട് വഞ്ചിക്കുന്നു.ഭാര്യയെ യും മക്കളേയും സ്നേഹം കൊണ്ടും..ചുരുക്കത്തില്‍,ലോകത്തിലെ മറ്റെല്ലാ മനുഷ്യരേയും പോലെയാണ് ഞാനും.ഒന്നും സമ്മതിച്ചുതരില്ലെന്നുമാത്രം....! " 
കടപ്പാട് : ലാല്‍ സാറിന്റെ ബ്ലോഗ്ഗര്‍ പ്രൊഫൈല്‍

1 comment: