അന്താരാഷ്ട്ര രസതന്ത്ര വര്‍ഷം(IYC2011)

ആധുനിക സമൂഹത്തിന്റെ നട്ടെല്ലാണ് രസതന്ത്രം. നമ്മുടെ ഭാവി രസതന്ത്രത്തില്‍ അധിഷ്ഠിതമാണ് . ഉയര്‍ന്ന ജീവിതനിലവാരം രസതന്ത്രത്തിന്റെ നേട്ടങ്ങളില്‍ ഒന്നാണ്. രസതന്ത്രത്തിന്‍റെ പ്രാധാന്യം പ്രായഭേദമെന്യേ ജനങ്ങളില്‍ എത്തിക്കുന്നതിനായി IUPAC യും UNESCO യും ചേര്‍ന്ന് 2011- ആം ആണ്ടിനെ അന്താരാഷ്ട്ര രസതന്ത്ര വര്‍ഷം (IYC2011)ആയി ആഘോഷിക്കുന്നു. ശാസ്ത്രത്തിനു വേണ്ടി ജീവിതം ബലി കഴിച്ചമാഡം ക്യുറിക്ക് രസതന്ത്രത്തില്‍ നൊബേല്‍ സമ്മാനം ലഭിച്ചതിന്റെ നൂറാം വാര്‍ഷികമാണ് 2011എന്നത് ഈ ആഘോഷത്തിന്റെ മാറ്റ് കൂട്ടുന്നു . ഈ മഹതിയെ അനുസ്മരിക്കുമ്പോള്‍ ശാസ്ത്രത്തിനു വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ മറ്റു സ്ത്രീ രത്നങ്ങളെക്കൂടി ഓര്‍ക്കാന്‍ അവസരം ലഭിക്കുകയാണ് IYC2011 ലൂടെ .കെമിക്കല്‍ സൊസൈറ്റികളുടെ അന്താരാഷ്ട്ര സംഘടനയ്ക്ക് പാരീസില്‍ വച്ച് രൂപം കൊടുത്തതിന്റെ നൂറാം വാര്‍ഷികവും ഇതോടൊപ്പം ആചരിക്കുന്നു . രസതന്ത്രം -നമ്മുടെ ജീവിതം , നമ്മുടെ ഭാവി എന്നതാണ് IYC2011ന്റെ പ്രമേയം ."അഭിമാനകരമായ ജീവിതവും ഭാസുരമായ ഭാവിയും വാഗ്ദാനം ചെയ്യുന്ന രസതന്ത്രം എന്ന ശാസ്ത്ര ശാഖയ്ക്ക് ആഗോളതലത്തില്‍ കൂടുതല്‍ ശക്തിയും പ്രശസ്തിയും ലഭിക്കുകയാണ് IYC2011 ലൂടെ .."-എന്നാണു IUPAC പ്രസിഡണ്ട്‌ JUNG-llJIN പറയുന്നത് . ശുദ്ധ വായു, ശുദ്ധജലം ,ആഹാരം , പരിസ്ഥിതി സൌഹൃദ ഉല്‍പ്പന്നങ്ങള്‍ , അവശ്യ മരുന്നുകള്‍ , പ്രപഞ്ചത്തിന്റെ
നിലനില്പിനാവശ്യമായ ഊര്‍ജം എന്നിങ്ങനെ ആഗോളതല വെല്ലുവിളികളെ നേരിടാന്‍ രസതന്ത്രത്തിലൂടെ കഴിയും എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനും യുവജനങ്ങളില്‍ രസതന്ത്രാഭിമുഖ്യം വളര്‍ത്താനും രസതന്ത്രത്തെ ക്രിയാത്മകമായി പ്രയോജനപ്പെടുത്താനും ഈ ആഘോഷം സഹായകമാകുമെന്നാണ് പ്രതീക്ഷ .
ഐക്യ രാഷ്ട്രസഭ ,UNESCO,IUPAC എന്നിവയുടെ സംയുക്ത സഹകരണത്തോടെ 2011 ജനുവരി 27,28 തീയതികളില്‍ അന്താരാഷ്ട്ര തലത്തില്‍ IYC ഉത്ഘാടനം ചെയ്യപ്പെട്ടു .UNESCO യുടെ ആസ്ഥാനമായ പാരിസില്‍ വച്ചായിരുന്നു ചടങ്ങ്. ആഘോഷങ്ങള്‍ ഒരു വര്‍ഷത്തിനു ശേഷവും തുടരും.
വിവിധ രാജ്യങ്ങള്‍ പുതുമയാര്‍ന്ന ചടങ്ങുകളോട് കൂടിയാണ് IYC2011 ആഘോഷിക്കുന്നത് ."രസതന്ത്രം നമ്മുടെ ജീവിതം,നമ്മുടെ ഭാവി "-ശാസ്ത്ര പ്രദര്‍ശനം UNESCO ആസ്ഥാനത്ത് ജനുവരി 27,28 തീയതികളില്‍ നടന്നു.FRANCE,POLAND എന്നീ രാജ്യങ്ങള്‍ ജനുവരി 29 നു LA SORBONNE ല്‍ വച്ച് IYC ആഘോഷിച്ചു .ഈ വര്‍ഷം ഓഗസ്റ്റ്‌ മാസത്തില്‍PUERTORICCO യിലെ SAN JUAN ല്‍ നടക്കുന്ന IUPAC Congress സംഭവ ബഹുലം ആയിരിക്കും എന്നതില്‍ സംശയം വേണ്ട .അന്താരാഷ്‌ട്രരസതന്ത്ര സമ്മേളനത്തിന് വേദിയാകുന്ന നാഗ്പൂര്‍ നഗരവും IYC ആഘോഷങ്ങളെ എതിരേല്‍ ക്കാനായി ഒരുങ്ങുന്നു .2011 ഡിസംബര്‍ മാസത്തില്‍BRUSSELS (BELGIUM )IYC യുടെ സമാപന ചടങ്ങുകള്‍ക്ക് സാക്ഷി ആകും . IYC ആചരണത്തിന്റെ ഭാഗമായി സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്ക്കായി ആഗോള തലത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു . (1)"WATER, A CHEMICAL SOLUTION " എന്ന തലക്കെട്ടില്‍ പ്രൈമറി,സെക്കണ്ടറി തലത്തില്‍ ജല ശുദ്ധത യുമായി ബന്ധ പ്പെട്ട പരീക്ഷണങ്ങള്‍ {SALINITY & ACIDITY TESTING , ജലം ഫില്‍റ്റര്‍ ചെയ്യാനും ബാഷ്പീകരിക്കാനും }---പരീക്ഷണ ഫലങ്ങള്‍ special website ല്‍ കൂടി അറിയിക്കാം . (2) ഹൈ സ്കൂള്‍ ,കോളേജ് തലത്തില്‍ കാലാവസ്ഥ വ്യതിയാനം project ന്‍റെ visualisation ..13 interactive lessons ല്‍ കൂടി കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ശാസ്ത്ര പ്രതിഭാസങ്ങള്‍ ,പര്സ്ഥിതിയില്‍ അവയുണ്ടാക്കുന്ന ഫലങ്ങള്‍ , ഈ വിഷയത്തില്‍ മനുഷ്യന്‍റെ സംഭാവനകള്‍ എന്നിവയെ പ്പറ്റി യുവജനതയില്‍ അവബോധം സൃഷ്ടിക്കുക യാണ് ലക്‌ഷ്യം IYC Official web site: www.chemistry2011.org നമുക്കും അന്താരാഷ്ട്ര രസതന്ത്ര വര്‍ഷം സമുചിതമായി ആഘോഷിക്കാം !!!

Comments

  1. i see the blog..best wishes.Very usefull to us.
    i am moly teacher.from deepthi.h.s.thalore

    ReplyDelete
  2. വളരെ നല്ല പോസ്റ്റ് ...
    എല്ലാവിധ ഭാവുകങ്ങളും
    ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി, യു.എ.ഇ-യിലെ വിവിധ എമിറേറ്റ്സുകളില്‍ ക്ലാസ്സുകള്‍ സംഘടിപ്പിച്ചുവരുന്നു. ജൂലൈ 8നു ഷാര്‍ജയില്‍ 'അടുക്കളയിലെ രസതന്ത്രം' എന്ന വിഷയത്തെ അധികരിച്ച് ക്ലാസ്സ് നടന്നു. ദുബായിലും അബുദാബിയിലും ആലോചിക്കുന്നു.

    ReplyDelete
  3. it is very useful.

    ReplyDelete
  4. it is really an appreciable posting
    dads,SJHSS PUTHUCODE

    ReplyDelete

Post a Comment