....ലേഖനങ്ങള്‍ , ചിത്രങ്ങള്‍ chemkerala@gmail.com എന്ന വിലാസത്തില്‍ അയക്കുക.....................

സന്ദര്‍ശകരോട് ഒരു വാക്ക്

അധ്യാപകര്‍ക്കുള്ള രെജിസ്ട്രേഷന്‍ , സംശയങ്ങള്‍ രേഘപ്പെടുത്താനുള്ള അവസരം ,എന്നിവ വളരെപ്പേര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്  എന്നാല്‍ എല്ലാവരുടെയും സംശയങ്ങള്‍ക്ക് ഉത്തരം നല്കാനും ,അധ്യാപകരോട് പ്രതികരിക്കാനും സമയക്കുറവു മൂലം സാധിക്കുന്നില്ല .എങ്കിലും പ്രതികരിക്കുവാനും സംശയങ്ങള്‍ രേഘപ്പെടുത്തുവനും മടിക്കേണ്ടതില്ല കാരണം ക്ലസ്റ്ററുകളിലും മറ്റു പരിശീലനങ്ങളിലുമെല്ലാം  ഇവ ചര്‍ച്ച ചെയ്യുവാനും പരിഹാരങ്ങള്‍ കണ്ടെത്തുവാനും സാധിക്കും
കെം കേരളയിലെ ഓരോ ക്ലാസ്സിലെക്കുമുള്ള ലിങ്കുകള്‍ മറ്റു ഐക്കണുകള്‍ അങ്ങനെ എല്ലാ സംവിധാനങ്ങളും ഓരോരുത്തരും ഉപയോഗിച്ച് തുടങ്ങണമെന്ന് ഒരു അഭ്യര്‍ഥനയും ഞങ്ങള്‍ക്കുണ്ട്‌ . ഇപ്പോള്‍ ഒരു ദിവസം അഞ്ഞൂറ് പേരോളം കെം കേരള സന്ദര്‍ശിക്കുന്നു എന്നത് കെം കേരളക്ക് വേണ്ടി കൂടുതല്‍ സമയം നീക്കി വെക്കുവാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നു .നിങ്ങള്‍ക്കും ഈ സംവിധാനം ഉപയോഗിക്കാം നിങ്ങളുടെ ലേഘനങ്ങള്‍ , കവിതകള്‍ ,വാര്‍ത്തകള്‍ അങ്ങനെ നിങ്ങള്‍ക്ക്‌ കെം കേരളയിലൂടെ പ്രസിദ്ധീകരിക്കണമെങ്കില്‍  chemkerala@gmail.com എന്ന വിലാസത്തില്‍ അയക്കുക
ഈ അക്കാദമിക വര്‍ഷത്തെ ഇയര്‍ പ്ലാന്‍ പ്രസിദ്ധീകരിച്ചു .ഫിസിക്സ്‌, കെമിസ്ട്രി, ഐ.ടി എന്നീ വിഷയങ്ങളുടെ ഇയര്‍ പ്ലാന്‍ ലഭിക്കുന്നതിനു ഡൌണ്‍ലോഡ് ബട്ടണുകളില്‍ ക്ലിക്ക് ചെയ്യുക
standard 10 download 
standard 09 download 
standard 08 download

കൊളിഷന്‍ തിയറി അഥവാ കൂട്ടിമുട്ടല്‍ സിദ്ധാന്തം

ഈ സിദ്ധാന്തമനുസരിച്ച് രാസപ്രവര്‍ത്തനം നടക്കുന്നത് അഭികാരക തന്മാത്രകള്‍ തമ്മിലുള്ള കൂട്ടിമുട്ടല്‍ വഴിയാണ്. എന്നാല്‍ അഭികാരക തന്മാത്രകള്‍ തമ്മിലുള്ള എല്ലാ കൂട്ടിമുട്ടലും ഉത്പന്നങ്ങള്‍ ഉണ്ടാകുന്നതിനു കാരണമാകുന്നില്ല. അപ്പോള്‍ എത്തരത്തിലുള്ള കൂട്ടിമുട്ടലാണ് രാസപ്രവര്‍ത്തനത്തിന് കാരണമാകുക  ?
1 .കൂട്ടിമുട്ടുന്ന തന്മാത്രകള്‍ക്ക് ഒരു നിശ്ചിത ഊര്‍ജ്ജം ഉണ്ടായിരിക്കണം ( ആക്ടിവേഷന്‍ എനര്‍ജി )
2 .കൂട്ടിമുട്ടുന്ന തന്മാത്രകള്‍ ശരിയായ ദിശയില്‍ കൂട്ടിമുട്ടണം (ഓറിയെന്റെഷന്‍ )
അതായതു ഒരു നിശ്ചിത ഊര്‍ജ്ജത്തില്‍ കൂടുതല്‍ ഊര്‍ജ്ജമുള്ള ആഭികാരക തന്മാത്രകള്‍ ശരിയായ ദിശയില്‍ കൂട്ടിമുട്ടുമ്പോള്‍ രാസപ്രവര്‍ത്തനം നടന്നു ഉത്പന്നങ്ങള്‍ ഉണ്ടാകുന്നു .
ഈ സിദ്ധാന്തം അറിഞ്ഞിരുന്നാല്‍ നമുക്ക് രാസപ്രവര്‍ത്തനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ സാധിക്കും 
രാസപ്രവര്‍ത്തന വേഗത വര്‍ധിപ്പിക്കുന്നതിന് എന്തെല്ലാം ചെയ്യാം ?

മാനവ വികാസത്തിന് രസതന്ത്രം

മാനവ വികാസത്തിന് രസതന്ത്രം - പ്രതീക്ഷകളും ആശങ്കകളും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നതിനു സഹായിക്കുന്ന ഒരു പ്രസന്റേഷന്‍ ഡൌണ്‍ലോഡ് ചെയ്യുന്നതിന് ലഭ്യമാക്കിയിരിക്കുന്നു . സെമിനാര്‍ മത്സരത്തിനു നല്‍കിയിരിക്കുന്ന വിഷയമായതിനാല്‍ ഇതേ മാതൃകയില്‍ മറ്റൊരെണ്ണം തയ്യാറാക്കുന്നതായിരിക്കും നല്ലത് . 

രസതന്ത്രഗീതം

വഞ്ചി പാട്ടിന്റെ ഈണത്തില്‍ പാടൂ
പ്രഭാഷണത്തേക്കാളും പ്രസംഗത്തേക്കാളൂം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇഷ്ട്ടം പാട്ടാണ്‌ . ഈ രസതന്ത്രവര്‍ഷത്തില്‍ രസതന്ത്രത്തിന്റെ ഗുണഗണങ്ങള്‍ ഈണത്തില്‍ പാടി കുട്ടികളെ കേള്‍പ്പിച്ചാല്‍ എത്ര രസമായിരിക്കും . മനുഷ്യ ശരീരത്തിലെ , സസ്യങ്ങളിലെ രസതന്ത്രം , മണ്ണിന്റെ വിണ്ണിന്റെ വായുവിന്റെ രസതന്ത്രം , ആഹാരത്തിന്റെ വസ്ത്രത്തിന്റെ രസതന്ത്രം , ഔഷധങ്ങളുടെ രസതന്ത്രം , ഫാക്റ്ററികളിലെ രസതന്ത്രം , ഇന്ധനങ്ങളുടെ രസതന്ത്രം എല്ലാം നമ്മെ മനസ്സിലാക്കിത്തരുന്ന ഈ ഗാനം

അന്താരാഷ്ട്ര രസതന്ത്ര വര്‍ഷം - തടത്തില്‍പറമ്പ് ഗവണ്‍മെന്റ് ഹൈസ്ക്കുളില്‍

അന്താരാഷ്ട്ര രസതന്ത്ര വര്‍ഷത്തോടനുബന്ധിച്ച് തടത്തില്‍പറമ്പ ഗവണ്‍മെന്റ് ഹൈസ്ക്കുളില്‍ മേരിക്ക്യുറിയുടെ ചരമ വാര്‍ഷികദിനമായ ജൂലായ് 4 ന് പാനല്‍ പ്രദര്‍ശനവും ക്ളാസ് തല ക്വിസ് മത്സരവും നടന്നു. രസതന്ത്രത്തിന്റെ തുടക്കവും ഇപ്പോള്‍ എവിടെ നില്ക്കുന്നു എന്ന് കാണിക്കുന്ന 39 പാനലിന്റെ പ്രദര്‍ശന ഉദ്ഘാടനം ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍ ശ്രീമതി. റെജി ടീച്ചര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ അധ്യാപകരായ എം.ഹമീദലി, മുഹമ്മദ്കുട്ടി പി.കെ,അബ്ദുല്‍ ജബ്ബാര്‍, യൂസഫ് എന്നിവര്‍ പ്രസംഗിച്ചു. സ്കൂള്‍ ലീഡര്‍ ശ്യാംപ്രസാദ് നന്ദിപറഞ്ഞു.
ബാബുരാജ് കെ
ജി.എച്ച്.എസ്.എസ്. തടത്തില്‍ പറമ്പ്, ഒളവട്ടൂര്‍.

CHEMKERALA ON MOBILE PHONE

ഇനി മുതല്‍ കെം കേരള നല്‍കുന്ന അറിയിപ്പുകള്‍ നിങ്ങളുടെ മൊബൈല്‍ ഫോണിലും ലഭിക്കും . നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം ഫോണെടുത്ത് അതില്‍ ON CHEMKERALA എന്ന് ടൈപ്പ് ചെയ്യ്തശേഷം 9870807070 എന്ന നമ്പരിലേക്ക് SMS ചെയ്യുക . ഈ സേവനം തീര്‍ത്തും സൌജന്യമാണ് . രസതന്ത്ര വര്‍ഷത്തില്‍ രസതന്ത്ര ബ്ലോഗിനെ വിജയിപ്പിക്കേണ്ടത് ഓരോ രസതന്ത്ര അദ്ധ്യാപകന്റെയും ചുമതലയാണ് . ആശയങ്ങളും വിവരങ്ങളും സൃഷ്ടികളും നൂതന സങ്കേതങ്ങളും അറിയിക്കുവാനും  കൈമാറുവാനും കെം കേരള ഒരു നിമിത്തമാവട്ടെ എന്നാശിക്കുന്നു .
NB :ആദ്യ SMS ന്‌ മാത്രം 3 രൂപ ചാര്‍ജ്‌ ആകുന്നതാണ്‌

NATIONAL SCIENCE SEMINAR -2011

CHEMISTRY FOR HUMAN WELFARE-PROMISES & CONCERNS

Introduction

BIJU VARGHESE
The objective of science seminar is inculcate a spirit of scientific enquiry and
analytical thinking in the mind of students .The seminar will be held on a competitive
basis from school level to national level. From each school one student can participate
in Sub –District Level Science Seminar. First & Second place winners (only 2) from
each Sub- District can participate in Revenue District level Science Seminar. First
two winners from each Revenue District can participate at State level Science Seminar
which is going to be held at SRV HSS ERNAKULAM by the end of August

POINTS TO NOTE
Language: Malayalam, English, Hindi or any recognized Indian language.
Pattern
Seminar will be held on three stages
1) An objective type written aptitude test
10 Marks
2) Seminar presentation for max 6 minutes

രസതന്ത്രവര്‍ഷ ക്ലാസ്സുകള്‍

AUTHOR: SATHEESH.C ,CHERTHALA

രസതന്ത്രവര്‍ഷ ക്ലാസ്സുകള്‍ക്കുള്ള സഹായികള്‍ അടുക്കളയിലെ രസതന്ത്രം
മനുഷ്യശരീരത്തിലെ രസതന്ത്രം
കൃഷിയിലെ രസതന്ത്രം
തയ്യാറാക്കിയത്    കേരള ശാസ്ത്രസാഹിത്യ പരിഷദ്


Hand book (Malayalam)  Download 


മേരി ക്യൂറി അനുസ് മരണം

രസതന്ത്ര വര്‍ഷത്തിന്റെ ഭാഗമായി ഈ വര്‍ഷം നാം ചെയ്യേണ്ട പ്രധാന പ്രവര്‍ത്തനമാണ് മേരി ക്യൂറി അനുസ് മരണം അതേ പോലെ ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ മനസ്സിലെന്നും സൂകേഷിക്കേണ്ട ഗാനം
പ്രസന്റേഷന്‍ തയ്യാറാക്കിയത്- കേരള ശാസ്ത്രസാഹിത്യ പരിഷദ്

കവിതാരചന (അവരുടെ ജീവിത ഗാഥകള്‍) -പി.മധുസൂദനന്‍

പ്രസിദ്ധീകരിച്ചത്  - കേരള ശാസ്ത്രസാഹിത്യ പരിഷദ്
  
Marie Curie.odpMarie Curie.odp
8598K   Download  
END TITLE  OK.mp3END TITLE OK.mp3
2579K  Download  
TITLE SONG OK.mp3TITLE SONG OK.mp3
3225K  Download  

    MARY CURIE.PPS DOWNLOAD

മേരി സ്ക്ലോഡോവ്സ്കാ ക്യുറി-ഒരു പ്രേസേന്റെഷേന്‍.

കെ.മുരളീധരന്‍ സര്‍ .ജി.എച് .എസ് വട്ടേനാട് അയച്ചുതന്ന ഒരു പ്രേസേന്റെഷേന്‍. മാഡം ക്യൂറി യെ കുറിച്ചുള്ള താണ് ഇത് . കുട്ടിക്കാലം മുതല്‍ മരണം വരെയുള്ള കാര്യങ്ങള്‍ സവിസ്തരം വിവരിക്കുന്നു . ഒരു സെമിനാര്‍ നടത്തുന്നതിനു ഇത് വളരെയധികം പ്രയോജനം ചെയ്യും . പ്രേസേന്റെഷേന്‍ ഡൌണ്‍ലോഡ് ചെയുന്നതിന് ക്ലിക്ക് ചെയ്തോളു. പുതിയ പേജിലെ 
ഫയല്‍ /ഡൌണ്‍ലോഡ് ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ കംപുട്ടറില്‍ സേവ് ചെയ്യാം

രസതന്ത്ര വര്‍ഷ ആഘോഷം @ പൂമാല ഗവ. ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ -ഇടുക്കി

അന്താരാഷ്ട്ര രസതന്ത്രവര്‍ഷാഘോഷത്തിന്റെ ഭാഗമായി പൂമാല ഗവ. ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ ആരംഭിച്ചു. വാര്‍ഡ് മെമ്പര്‍ ബിജി രവികുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെള്ളിയാമറ്റം ഗ്രാമപ്പഞ്ചായത്ത് വൈസ്​പ്രസിഡന്റ് എന്‍.വി. വര്‍ക്കി നിരപ്പേല്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ‘അന്താരാഷ്ട്ര രസതന്ത്രവര്‍ഷത്തിന്റെ പ്രാധാന്യവും പ്രവര്‍ത്തനവും’ എന്ന വിഷയത്തില്‍ തൊടുപുഴ ന്യൂമാന്‍ കോളേജ് രസതന്ത്രവിഭാഗം പ്രൊഫ. എം.ടി.ജോണ്‍ ക്ലാസ്സെടുത്തു. ബിനുമോന്‍ ജോസഫ്, ടി. അജിതകുമാരി, ശശികുമാര്‍ കിഴക്കേടം, സുശീല ഗോപി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇ.എന്‍. ഓമന സ്വാഗതവും ബിജി ജോസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് എം.കെ. ചന്ദ്രന്റെ നേതൃത്വത്തില്‍ നാടന്‍പാട്ട് മേള നടന്നു.