....ലേഖനങ്ങള്‍ , ചിത്രങ്ങള്‍ chemkerala@gmail.com എന്ന വിലാസത്തില്‍ അയക്കുക.....................

രസതന്ത്ര വര്‍ഷ ആഘോഷം @ പൂമാല ഗവ. ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ -ഇടുക്കി

അന്താരാഷ്ട്ര രസതന്ത്രവര്‍ഷാഘോഷത്തിന്റെ ഭാഗമായി പൂമാല ഗവ. ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ ആരംഭിച്ചു. വാര്‍ഡ് മെമ്പര്‍ ബിജി രവികുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെള്ളിയാമറ്റം ഗ്രാമപ്പഞ്ചായത്ത് വൈസ്​പ്രസിഡന്റ് എന്‍.വി. വര്‍ക്കി നിരപ്പേല്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ‘അന്താരാഷ്ട്ര രസതന്ത്രവര്‍ഷത്തിന്റെ പ്രാധാന്യവും പ്രവര്‍ത്തനവും’ എന്ന വിഷയത്തില്‍ തൊടുപുഴ ന്യൂമാന്‍ കോളേജ് രസതന്ത്രവിഭാഗം പ്രൊഫ. എം.ടി.ജോണ്‍ ക്ലാസ്സെടുത്തു. ബിനുമോന്‍ ജോസഫ്, ടി. അജിതകുമാരി, ശശികുമാര്‍ കിഴക്കേടം, സുശീല ഗോപി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇ.എന്‍. ഓമന സ്വാഗതവും ബിജി ജോസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് എം.കെ. ചന്ദ്രന്റെ നേതൃത്വത്തില്‍ നാടന്‍പാട്ട് മേള നടന്നു.

No comments:

Post a Comment