....ലേഖനങ്ങള്‍ , ചിത്രങ്ങള്‍ chemkerala@gmail.com എന്ന വിലാസത്തില്‍ അയക്കുക.....................

അന്താരാഷ്ട്ര ഓസോണ്‍ ദിനം - സെപ്റ്റംബര്‍ 16

ഇന്ന് അന്താരാഷ്ട്ര ഓസോണ്‍ ദിനം. ഹരിതഗൃഹ വാതകങ്ങളുടെ അമിതമായ പുറന്തള്ളല്‍ മൂലം അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയില്‍ വിള്ളല്‍ ഉണ്ടായെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഓസോണ്‍ ദിനം ആചരിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ തീരുമാനിച്ചത്. ആകാശത്തേയും അന്തരീക്ഷത്തേയും വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കുക എന്നതാണ് ഈ വര്‍ഷത്തെ ഓസോണ്‍ ദിന സന്ദേശം. ഓസോണ്‍ പാളി രക്ഷിക്കുന്ന എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ 1987 സെപ്റ്റംബര്‍ 16 നു മോണ്‍ട്രിയോയില്‍ ഉടമ്പടി ഒപ്പുവച്ചു. കരാര്‍ പ്രകാരം ക്ലോറോഫ്ളൂറോ കാര്‍ബണ്‍ ഉള്‍പ്പെടെയുള്ള ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നതില്‍ ലോകരാജ്യങ്ങള്‍ ശക്തമായ നടപടി സ്വീകരിച്ചു. ഇതോടെ ഓസോണ്‍ പാളിയുടെ വിള്ളലില്‍ കാര്യമായ കുറവ് വന്നതായി ശാസ്ത്രലോകം. 2006 വരെ ഓസോണ്‍ പാളിയില്‍ വിള്ളലുണ്ടാകുന്നതു തുടര്‍ന്നു വന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിള്ളല്‍ രേഖപ്പെടുത്തിയതും ഇതേ വര്‍ഷമാണ്. 29ദശലക്ഷം ചതുരശ്വ കിലോമീറ്റര്‍. ഓസോണിന്‍റെ വിള്ളലില്‍ മൂന്നു ശതമാനം കുറവാണു രേഖപ്പെടുത്തിയതെന്നു ശാസ്ത്രജ്ഞര്‍. ഈ നൂറ്റാണ്ടിന്‍റെ മധ്യത്തോടെ വിള്ളല്‍ പൂര്‍ണമായും ഇല്ലാതാകുമെന്നും 1980 കള്‍ക്കു മുന്‍പുള്ള അവസ്ഥയിലേക്കു മടങ്ങിയെത്തുമെന്നും ശാസ്ത്രലോകം അറിയിച്ചു.

2 comments:

  1. I like yourpost about Kerala, being a scenic and beautiful place in India which is blessed with immense natural beauty.just wanted to tell you, I enjoyed this blog post.
    kerala tour package

    ReplyDelete