....ലേഖനങ്ങള്‍ , ചിത്രങ്ങള്‍ chemkerala@gmail.com എന്ന വിലാസത്തില്‍ അയക്കുക.....................

നവ പാഠശാല -

ബാബു എബ്രഹാം
രസതന്ത്ര അധ്യാപകരുടെ അവധിക്കാല പരിശീലനത്തിൽ ആലപിക്കുന്നതിനായി ചേർത്തല ശ്രീകണ്ടെശ്വരം ഹൈ സ്കൂളിലെ ബാബു എബ്രഹാം സര് എഴുതിയ ഈ കവിത ഉയര്ന്ന നിലവാരം പുലർത്തുന്നതും കാലിക പ്രസക്തവുമാണ് . കവിതയുടെ വരികളോടൊപ്പം ആലാപനവും ഇവടെ നല്കിയിരിക്കുന്നു

 Download -  MP3

 Download  - PDF


 എന്നുമെൻ നിദ്രയിൽ നിറസ്വപ്നമായ് വരും
ആ പാഠശാലയത് കണ്ടില്ല ഞാൻ ......കണ്ടില്ല ഞാൻ
            ആഗതരെ വരൂ സ്വാഗതമോതുന്ന
            ഗജ കാന്തിയുള്ള കമാനമുണ്ട്
            പച്ച പുതച്ച പുല്മേടിന്റെ നടുവിലായ്
            നയനമനോജ്ഞമാം മലർവാടിയും.........എന്നുമെൻ നിദ്ര
അവിടെ തിളങ്ങുന്നു പുത്തൻ നിറത്തിലായ്
നിരനിരയായി വരും സൗധങ്ങളും
ആ ചുറ്റുവട്ടത്തി ലകലെയല്ലതെയായ്
അതിവൃത്തിയുള്ള ശൗചാലയവും .........എന്നുമെൻ നിദ്ര
            പാറിപ്പറക്കുന്ന പൂമ്പാറ്റകൾ പോലെ
            യൂണിഫോമിൽ തിളങ്ങുന്ന കുഞ്ഞുമക്കൾ
            പുഞ്ചിരിക്കുന്ന പൂവദനമായ് നീങ്ങുന്ന
            മൊഞ്ചുള്ള മമതോയോടാ

ഓണ്‍ലൈന്‍ രസതന്ത്ര പരീക്ഷ

Mr.Paulson
സര്‍ക്കാര്‍ സിലബസ് പഠിക്കുന്ന നമ്മുടെ കുട്ടികള്‍ ഓണ്‍ലൈന്‍ പരീക്ഷകള്‍ എഴുതാന്‍ കഴിയുന്ന ഒരു കാലമാണിത്  . ചേർത്തലയിലെ ചാരമംഗലത്തുള്ള ഗവ:ഡി.വി.എച്.എസ്സിലെ ശ്രീ പോൾസണ്‍ സാർ തയ്യാറാക്കിയ ഈ ഓണ്‍ലൈന്‍ ടെസ്റ്റുകള്‍ ചെയ്ത് നോക്കൂ.  പത്താം ക്ലാസ്സിലെ ആദ്യ പാഠമായ  'വാതകാവസ്ഥ 'യുടെ ഒരു യുണിറ്റ് ടെസ്റ്റ്‌ ആണ് ഇവിടെ നല്‍കിയിരിക്കുന്നത് . മലയാളത്തിലും ഇംഗ്ലീഷിലും നിങ്ങൾക്ക് പരീക്ഷ എഴുതാം. ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരത്തിന്റെ നേര്‍ക്ക്‌ ടിക്ക് ചെയ്തശേഷം Next button എന്നതിൽ ക്ലിക്ക് ചെയ്യുമ്പോള്‍ അടുത്ത ചോദ്യം വരുന്നതാണ് . അവസാന ചോദ്യത്തിന് ശേഷം Submit All എന്നതിൽ ക്ലിക്ക് ചെയ്യുമ്പോള്‍ മാര്‍ക്ക് അറിയാവുന്നതാണ് . എന്നാല്‍ തുടങ്ങാം . ഇഷ്ടമുള്ള മീഡിയം തിരഞ്ഞെടുക്കൂ 

മലയാളം          English
 
NB :പുതിയ പേജില്‍ ആയിരിക്കും പരീക്ഷ എഴുതാന്‍ സാധിക്കുക 

രസകുടുക്ക

*ഞങ്ങള്‍ വെറുതെയിരുന്നാല്‍ കത്തും വെള്ളത്തില്‍ പൊട്ടിതെറിക്കും മണ്ണെണ്ണയിലിരിക്കാനാണെനിക്കിഷ്ടം
*ഞാന്‍ ഫുള്‍ ടൈം വെള്ളത്തിലാണ്. എന്നെ വെളുത്തുള്ളി നാറും. ഇരുട്ടത്ത് ഞാനൊന്ന് മിനുങ്ങും. ഞാന്‍ തീയിലില്ല.എന്നാല്‍ തീപ്പെട്ടിയിലുണ്ട്.
*എല്ലില്ലുണ്ട്, പല്ലില്ലുണ്ട്, പാലിലുണ്ട്, ചില്ലിലുമുണ്ട്, സിമന്റിലുമുണ്ട്, എന്നാല്‍ കമ്പിയിലില്ല.
*ഞാന്‍ കത്തി കയറും ചേട്ടന്‍ സഹായിക്കും ഞങ്ങള്‍ രണ്ടും ചേര്‍ന്ന് കത്തുന്നത് കെടുത്തും.ഞാനാര്?ചേട്ടനാര് ? ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്നാല്‍ എന്ത്?
*ആലത്തിലുണ്ട് കാലത്തിലില്ല,പാത്ര‌ത്തിലുണ്ട് പത്രത്തിലില്ല,കാന്തത്തിലുണ്ട്
കയറിലില്ല
*രക്തത്തിലുണ്ട് മജ്ജയിലുണ്ട് എന്നാല്‍ എല്ലിലില്ല, പല്ലിലില്ല കത്തിയിലുണ്ട് എന്നാല്‍ കത്തിച്ചതിലില്ല.
*കരിയിലുണ്ട് വജ്രത്തിലുണ്ട്, സെല്ലിലുണ്ട് കറന്റിലില്ല എന്നാല്‍ ശ്വാസത്തിലില്ല
നിശ്വാസത്തിലുണ്ട്
*ഞങ്ങള്‍‌ എട്ടു പേര്‍ വട്ടം കൂടിയിരിക്കും മരുന്നിനും വെടി മരുന്നിനും ‌ഞാന്‍
വേണം.നാലുറോളില്‍ ഞാനഭിനയിക്കും.ഞാനാര്?
*P.T യില്‍ ഞാനൊരു സബ്ബ് ഇന്‍സ്പെക്ടര്‍
*ഞാനില്ലെങ്കില്‍ അന്നം മുട്ടും ഞാനില്ലെങ്കില്‍ അഗ്നിശമന സേനയില്ല എന്നോടു കളിച്ചാല്‍ നിങ്ങളെ ചൂടാക്കി കൊല്ലും
*ഞങ്ങള്‍ രണ്ടൊത്താല്‍ പ്രാണവായൂ.ചിലപ്പോള്‍ ആളികത്തിക്കും.മൂന്നൊ
ത്താല്‍ വിഷമയം.എന്നാല്‍ കുടയുമാണ്.പറയൂ രണ്ടൊത്താല്‍ ഞാനാര്? മൂന്നൊത്താല്‍ എന്റെ പേരെന്ത്?
ലേഖിക :ലിസ്സി ആലപ്പാട്ട് , ദീപ്തി ഹൈ സ്കൂൾ ,തലോർ ,തൃശൂർ
ഉത്തരങ്ങള്‍ക്ക്

രസതന്ത്ര അധ്യാപക ഗാനം

രസതന്ത്ര അധ്യാപരുടെ ജീവിതത്തെ വഞ്ചിപാട്ടിന്റെ ഈണത്തിൽ വിവരിക്കുന്ന ഈ ഗാനം എഴുതിയത് പാലക്കാട് ജില്ലയിലെ പത്തിരിപാല ഗവ:ഹൈ സ്കൂൾ അധ്യാപകനായ എം.കെ.ശിവദാസൻ സാറാണ് . ഈ ഗാനം ആലപിക്കുമ്പോൾ രസതന്ത്ര അധ്യാപകരുടെ ജീവിതത്തിലൂടെ നിങ്ങളും ഒന്ന് കടന്നു പോകും . ഗാനാലാപനം ഉടൻതന്നെ mp3 ഫോർമാറ്റിൽ കെം കേരളയിൽ പ്രസിദ്ധീകരിക്കണം എന്നുണ്ട് . സഹകരണം പ്രതീക്ഷിക്കുന്നു


രസതന്ത്ര വിഷയത്തിൽ............തെയ് തെയ്
ബിരുദവും ബി.എഡു മായ്...........തിത്തി താ തി
അധ്യാപകരായ ഞങ്ങൾ
ഇതാ വരുന്നു..............ഓ തിത്തിത്താര
           വരവേൽക്കാൻ സ്കൂൾ വേണം
           അവിടം നിറയെ കുട്ട്യോൾ വേണം
           പഠിപ്പിക്കുവാനേറെ
           സൌകര്യം വേണം..............ഓ തിത്തിത്താര
പരീക്ഷണം ചെയ്തു നോക്കാൻ ............തെയ് തെയ്
ലബിനൊരു റൂമു വേണം...........തിത്തി താ തി
ഫർണീച്ചറും കെമിക്കൽസും
യഥേഷ്ടം വേണം..............ഓ തിത്തിത്താര
            മഗ്നീഷ്യത്തിൻ ജ്വലനവും
            ഓക്സിജന്റെ നിർമാണവും
            എല്ലാം ഞങ്ങൾ ലാബിൽ
           ചെയ്ത് കാണിക്കുമല്ലോ..............ഓ തിത്തിത്താര
പാഠഭാഗം പഠിപ്പിക്കാൻ ............തെയ് തെയ്
പീരീഡുകൾ തികയഞ്ഞാൽ ...........

Internal Combustion Engine

            
                           ഇന്റെണല്‍ കംബസ്റ്റ്യന്‍ എഞ്ചിനില്‍ (Internal Combustion Engine) ഇന്ധനം കത്തുന്നത് സിലണ്ടറില്‍ ഉണ്ടാകുന്ന ഒരു സ്പാര്‍ക്ക് മൂലമാണ് . തല്‍ഫലമായി ജ്വാല വളരെ പെട്ടന്നും തുടര്‍ച്ചയായും വാതക മിശ്രിതത്തില്‍ വ്യാപിക്കുകയും , വാതകം വികസിച്ചു പിസ്ട്ടണ്‍ ചലിക്കുകയും ചെയ്യുന്നു . ചില സാഹചര്യങ്ങളില്‍ പെട്രോളില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങളുടെ വ്യത്യാസമനുസരിച്ച് ഇന്ധന-വായു മിശ്രിതം തുടർച്ചയായി കത്തുന്നതിനു പകരം  പെട്ടെന്ന് ഒന്നിച്ചു കത്തി പിടിച്ച് അപകടകരമായ സ്ഫോടനം ഉണ്ടാക്കുന്നു . ഇത്തരം പ്രവര്‍ത്തനം ക്നോക്കിംഗ് (Knocking) എന്നറിയപ്പെടുന്നു . ഈ ക്നോക്കിംഗ് എഞ്ചിന്റെ പ്രവര്‍ത്തനക്ഷമത
കുറക്കുന്നു . എന്നാല്‍ TELഎന്നറിയപ്പെടുന്ന ടെട്ര ഈതൈല്‍ ലെഡ് , ഡൈ ഈതൈല്‍ ടെലൂറൈഡ്  മുതലായവ പെട്രോളിൽ ചേർക്കുന്നത് ക്നോക്കിംഗ് കുറക്കുകയും എഞ്ചിന്റെ പ്രവർത്തനക്ഷമത കൂട്ടുകയും ചെയ്യും . മോട്ടോർ ഇന്ധനത്തിൽ 0.5 ml /litre ഉം ആക്ടിവേഷൻ ഇന്ധനത്തിൽ 1 ml /litre ഉം TEL ചേർക്കാറുണ്ട് എന്നാൽ ഇതിന്റെ ഫലമായി ജ്വലന സമയത്ത് ഉണ്ടാകുന്ന ലെഡ് ഓക്സൈഡു എൻജിന്റെ ഈട് നില്പ്കുറയ്ക്കും എന്നതിനാൽ എഞ്ചിനിൽ നിന്നും പുറത്ത് പോകുന്ന വാതകങ്ങളോടൊപ്പം പുറത്തു പോകുന്നതിനായി എത്തിലീൻ ഡൈ ബ്രോമൈഡ് ഉം ഇന്ധനത്തോടൊപ്പം ചേർക്കുന്നു . ഇവയെല്ലാം ചേർന്ന് മാരകമായ അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുന്നു .