....ലേഖനങ്ങള്‍ , ചിത്രങ്ങള്‍ chemkerala@gmail.com എന്ന വിലാസത്തില്‍ അയക്കുക.....................

രസതന്ത്ര അധ്യാപക ഗാനം

രസതന്ത്ര അധ്യാപരുടെ ജീവിതത്തെ വഞ്ചിപാട്ടിന്റെ ഈണത്തിൽ വിവരിക്കുന്ന ഈ ഗാനം എഴുതിയത് പാലക്കാട് ജില്ലയിലെ പത്തിരിപാല ഗവ:ഹൈ സ്കൂൾ അധ്യാപകനായ എം.കെ.ശിവദാസൻ സാറാണ് . ഈ ഗാനം ആലപിക്കുമ്പോൾ രസതന്ത്ര അധ്യാപകരുടെ ജീവിതത്തിലൂടെ നിങ്ങളും ഒന്ന് കടന്നു പോകും . ഗാനാലാപനം ഉടൻതന്നെ mp3 ഫോർമാറ്റിൽ കെം കേരളയിൽ പ്രസിദ്ധീകരിക്കണം എന്നുണ്ട് . സഹകരണം പ്രതീക്ഷിക്കുന്നു


രസതന്ത്ര വിഷയത്തിൽ............തെയ് തെയ്
ബിരുദവും ബി.എഡു മായ്...........തിത്തി താ തി
അധ്യാപകരായ ഞങ്ങൾ
ഇതാ വരുന്നു..............ഓ തിത്തിത്താര
           വരവേൽക്കാൻ സ്കൂൾ വേണം
           അവിടം നിറയെ കുട്ട്യോൾ വേണം
           പഠിപ്പിക്കുവാനേറെ
           സൌകര്യം വേണം..............ഓ തിത്തിത്താര
പരീക്ഷണം ചെയ്തു നോക്കാൻ ............തെയ് തെയ്
ലബിനൊരു റൂമു വേണം...........തിത്തി താ തി
ഫർണീച്ചറും കെമിക്കൽസും
യഥേഷ്ടം വേണം..............ഓ തിത്തിത്താര
            മഗ്നീഷ്യത്തിൻ ജ്വലനവും
            ഓക്സിജന്റെ നിർമാണവും
            എല്ലാം ഞങ്ങൾ ലാബിൽ
           ചെയ്ത് കാണിക്കുമല്ലോ..............ഓ തിത്തിത്താര
പാഠഭാഗം പഠിപ്പിക്കാൻ ............തെയ് തെയ്
പീരീഡുകൾ തികയഞ്ഞാൽ ...........
തിത്തി താ തി

എക്സ്ട്രാ ക്ലാസ് വെച്ചു ഞങ്ങൾ
മാനേജു ചെയ്യും ..............ഓ തിത്തിത്താര
           ചോറും കറിയും വിളമ്പേണം
           സി,ഇ വർക്കുകൾ ചെയ്യിക്കേണം
           സമയാസമയങ്ങളിൽ
           എക്സാം വന്നെത്തും ..............ഓ തിത്തിത്താര
എസ്.എസ്.എൽ.സി. പരീക്ഷക്ക്‌ ............തെയ് തെയ്
ഇൻവിജിലെറ്റേഴ്സ് ആയിടെണം...........തിത്തി താ തി
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കാണേൽ
പോയല്ലേ തീരു ..............ഓ തിത്തിത്താര
          പിള്ളേരാണേൽ വികൃതികൾ
          ഞങ്ങൾക്കൊന്നും ചെയ്തും കൂടാ
          അവകാശ നിയമത്തിൻ
          നൂലാമാലകൾ ..............ഓ തിത്തിത്താര
വിദ്യാഭാസ വകുപ്പിന്റെ ............തെയ് തെയ്
പരിശീലനങ്ങളിലും ...........തിത്തി താ തി
ഇടക്കെല്ലാം ഞങ്ങൾ
ചെന്ന് മുഖം കാണിക്കും ..............ഓ തിത്തിത്താര
         കഷ്ടപ്പാടുകൾ സഹിച്ചാലും
         വേദനയെന്തെന്നു അറിഞ്ഞാലും
         കുട്ടികൾ തൻ മുഖം കാണ്‍കെ
         എല്ലാം മറക്കും ..............ഓ തിത്തിത്താര
രസതന്ത്ര വിഷയത്തിൽ ............തെയ് തെയ്
ബിരുദവും ബി.എഡു മായ്...........തിത്തി താ തി
അധ്യാപകരാം ഞങ്ങളിങ്ങനെ
മുന്നേറുന്നുണ്ടേ ..............ഓ തിത്തിത്താര
         തെയ് തെയ് തക തെയ് തെയ് തോം
         തിത്തി താ തി തെയ്  തെയ്  
        ഓ തിത്തിത്താര തിത്തി തെയ് ... തിത്തെയ് തക തെയ് തെയ് തോം


1 comment: