ജഗദീഷ് ചന്ദ്ര ബോസ് - ജന്മദിനം നവംബര്‍ - 30


ഭൗതികശാസ്ത്രത്തിനും സസ്യശാസ്ത്രത്തിനും മുഖ്യമായ സംഭാവനകൾ നൽകിയ ഭാരതീയ ശാസ്ത്രജ്ഞനായിരുന്നു സർ ജഗദീഷ് ചന്ദ്ര ബോസ് (ജെ. സി. ബോസ്). റേഡിയോ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഇദ്ദേഹം സസ്യങ്ങൾക്കും ജീവനുണ്ടെന്നു തെളിയിച്ച മഹാപ്രതിഭയാണ്‌.
കൽക്കത്തയിലെ ‘ബോസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻറെ’ സ്ഥാപകനാണിദ്ദേഹം. 1916-ല് ‘സർ' സ്ഥാനം ലഭിച്ച ബോസ് 1920-ല് റോയൽ സൊസൈറ്റിയിൽ ഫെല്ലോ ആയി. സസ്യങ്ങളുടെ പ്രതികരണങ്ങളേയും വളർച്ചയേയും സംബന്ധിക്കുന്ന ഗവേഷണങ്ങളാൺ ബോസിൻറെ പ്രധാന സംഭാവന. സസ്യങ്ങളുടെ അനുനിമിഷമുള്ള വളർച്ചയും അവയുടെ പ്രതികരണങ്ങളും മനസ്സിലാക്കാൻ ഉപകരിക്കുന്ന ‘ക്രെസ്കോ ഗ്രാഫ്’ എന്ന ഉപകരണം അദ്ദേഹമാൺ കണ്ടുപിടിച്ചത്.

Comments