ഒരു സയന്‍സ് ക്ലബ് - കവിത-പാടിയും കേള്‍ക്കാം

 കവിത രചിച്ചത് ബാബു എബ്രഹാം സാറാണ്  . അതു പാടി റെക്കോര്‍ഡ്‌ ചെയ്തത് പാലക്കാട്ടെ ആലതൂരിനു അടുത്തുള്ള PKHS മഞ്ഞപ്ര ഹൈസ്കൂളിലെ സയന്‍സ് ക്ലബ് അംഗങ്ങളും നിര്‍മല ടീച്ചറും ചേര്‍ന്ന് . പാട്ട് ഡൌണ്‍ലോഡ് ചെയ്യുന്നതിന് തുടര്‍ന്നു വായിക്കുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക . നിങ്ങളുടെ സ്കൂളിലെ സയന്‍സ് ക്ലബ്  ഉത്ഘാടനത്തിനു കുട്ടികളെ കൊണ്ട് പാടിപ്പിച്ചു നോക്കൂ
                 
കവിത 
പോകാം നമുക്ക് പോകാം 
സയന്‍സ് ക്ലബില്‍ ഒന്നായ് പോകാം (2)

ശാസ്ത്രീയ ജ്ഞാനവും ശാസ്തീയാഭിമുഖ്യവും
ബാബു എബ്രഹാം
           എസ്.എൻ.എച്.എസ്.എസ്            

ശ്രീകണ്ടേശ്വരം
പൂച്ചാക്കൽ,ചേർത്തല
സാമൂഹ്യമേന്മയില്‍  ശാസ്ത്രീയ സ്ഥാനവും
നേടാന്‍  നമുക്ക് പോകാം (പോകാം....)

പരീക്ഷണനിരീക്ഷണ മാര്‍ഗങ്ങളിലൂടെ
പ്രോജക്റ്റുകള്‍ക്കായുള്ള പ്രാപ്തിയുണ്ടാക്കുവാന്‍  (പോകാം...)

സ്വയം പഠനത്തിന്റെ മാതൃകയിലൂടെ
സൗഹൃദ ബന്ധത്തിന്‍  സ്മരണിക തീര്‍ക്കുവാൻ (പോകാം..)

ലൈബ്രറിയും ലാബും ശീലമായ് തീരുകില്‍ 
പ്രദര്‍ശന വസ്തുക്കള്‍ സ്വന്തമായ് സൃഷ്ടിക്കാന്‍  (പോകാം..)

ശാസ്ത്ര വാര്‍ത്ത ബോര്‍ഡും ശാസ്ത്രീയ പത്രവും
ലേഖന,പ്രഭാഷണ ,ക്വിസ് മല്‍സരങ്ങള്‍ക്കും (പോകാം...)

സിംമ്പോസിയം സെമിനാറു വാനനീരീക്ഷണം
പക്ഷിനീരീക്ഷണം പഠനയാത്രയും വേണേല്‍  (പോകാം...)

ജീവജാലങ്ങളെ ജീര്‍ണതയിലാക്കും
രാസപദാര്‍ഥങ്ങള്‍ അറിഞ്ഞുപേക്ഷിക്കുവാന്‍ (പോകാം...)
അന്ധവിശ്വാസങ്ങള്‍  അവഗണിക്കുവാന്‍
പരനന്മമത്രമെന്‍  മനസ്സിലുണ്ടാകുവാന്‍  (പോകാം...)  

Comments

  1. please include vioce recording as mp3 file, sir

    ReplyDelete
  2. ഞാന്‍ ശ്രമിക്കാം

    ReplyDelete
  3. i am rosy teacher from deepthi come to know abt this site from moly teacher.very interesting & usefull.carry on..............please give the details of seminar-venue&time,the references have to made.

    ReplyDelete

Post a Comment