വാതക തന്മാത്രയകുന്നു. താപനില വര്‍ധിക്കുന്നതനുസരിച്ച് ഊര്‍ജ്ജം കൂടിയ തന്മാത്രകളുടെ എണ്ണം കൂടുന്നു അതനുസരിച്ച് ബാഷ്പീകരണവും. സാധാരണഗതിയില്‍ ദ്രാവക ഉപരിതലത്തിലുള്ള തന്മാത്രകള്‍ക്ക് മാത്രമേ ബാഷ്പീകരിക്കാന്‍ സാധിക്കൂ . ഊര്‍ജ്ജം കൂടിയ തന്മാത്രകള്‍ രക്ഷപെട്ട് പോകുമ്പോള്‍ ഊര്‍ജ്ജം കുറഞ്ഞ തന്മാത്രകള്‍ ദ്രാവകത്തില്‍ ബാക്കിയാവുന്നു എന്നുവെച്ചാല്‍ ദ്രാവകത്തിന്റെ താപനില കുറയുന്നു. വിയര്‍പ്പ് ശരീരത്തെ തണുപ്പിക്കുന്നത് , സ്പിരിറ്റ് ഉണങ്ങുമ്പോള്‍ തണുപ്പ് തോന്നുന്നത് ഇതെല്ലാംഇതിനു ഉദാഹരണങ്ങളാണ് .
- അലക്കിയിട്ട തുണികള്‍ ഉണങ്ങുന്നത്
- മണ്‍കലത്തിലെ ജലം തണുക്കുന്നത്
- എന്‍ജിനുള്ളില്‍ പെട്രോള്‍ വാതകവസ്ഥ പ്രാപിക്കുന്നത്
- ഭൂമിയില്‍ ജലത്തിന്റെ ചാക്രിക ചലനം സാധ്യമാകുന്നത്
ബാഷ്പീകരണവും
തിളക്കലും
- ബാഷ്പീകരണം ഉപരിതലത്തില്‍ നിന്ന് മാത്രമേ നടക്കുകയുള്ളൂ എന്നാല്‍ തിളക്കുമ്പോള്‍ ദ്രാവകത്തിന്റെ ഏതു ഭാഗത്തുമുള്ള തന്‍മാത്രക്കും വാതകാവസ്ഥ പ്രാപിക്കാവുന്നതാണ്
- ബാഷ്പീകരണം ദ്രാവകത്തിന്റെ താപനില കുറക്കുന്നു എന്നാല്‍ തിളനിലയില്‍ ഏതാണ്ട് എല്ലാ തന്മാത്രകളും വാതകാവസ്ഥ പ്രാപിക്കുന്നതിനുള്ള ഊര്‍ജ്ജം കൈവരിച്ചു കഴിഞ്ഞിരിക്കും അതിനാല്‍ തിളക്കല്‍ വാതകത്തിന്റെ താപനിലയില്‍ ഒരു വ്യതാസവും വരുത്തുകയില്ല
Comments
Post a Comment