KAMAL.K.M |
തന്മാത്രയെന്ന
പേരിനാല്‍ അറിഞ്ഞിടുന്നു.
തന്മാത്രയില്‍
രാസികമായ് വിഭജിക്കാന്‍
കഴിയാത്ത,
കണത്തിനെ
ആറ്റം എന്ന് വിളിപ്പൂ നമ്മള്‍
.
പ്രോട്ടോണും
ന്യൂട്രോണും ഇലക്ട്രോണും
ചേര്‍ന്ന കണമെത്രേ
ആറ്റം
എന്ന പരമാര്‍ത്ഥം നിങ്ങളറിഞ്ഞോ
?
ആറ്റത്തിന്
കേന്ദ്രമുണ്ട് ന്യൂക്ലിയസ്
എന്നതിന്‍ പേര്
ഇതില്‍
പ്രോട്ടോണും ന്യൂട്രോണും
സ്ഥിതിചെയ്യുന്നു.
ഭാരമുള്ളോരീകണങ്ങള്‍
തങ്ങും ന്യൂക്ലിയസ് ചുറ്റി
കറങ്ങുമിലക്ട്രോണുകള്‍
ഗ്രഹങ്ങളെ പോല്‍
വ്യത്യസ്ത്മാം
ഊര്‍ജം കൊണ്ടീ ഇലക്ട്രോണുകള്‍
ചരിപ്പാന്‍
വിവിധ
പദ മേഖല തെരഞ്ഞെടുപ്പൂ
K,L,M,N,O,P,Q
യെന്നക്ഷരങ്ങള്‍
കൊണ്ടുനമ്മള്‍
സൂചിപ്പിച്ചീടുന്ന
കാര്യം ഷെല്ലൂകളത്രേ!
വിഭജിച്ചിട്ട്
s,p,d,fഉപഷെല്ലാക്കാം
K
യില്‍ s
എന്നൊരു സബ്ഷെല്‍
L ലില്‍
s-ഉം
p-യും
കാണാം
M-ല്‍
s-ഉം
p-യും
d-യും
ഉപഷെല്ലുണ്ടേ.
N-എന്നടുത്തഷെല്ലില്‍
നാലുപഷെല്ലുകള്‍ കാണാം
s-ഉം
p-യും
d-യും
f-ഉം
അവ ഓര്‍ത്താലും
എസ്സില്‍
രണ്ടും പിയില്‍ ആറും ഡിയില്‍
പത്തും എഫില്‍ പതി
നാലും
ഇലക്ട്രോണുകളെ കാണുകയുള്ളൂ
മുഖ്യഷെല്ലിന്‍
സംഖ്യക്കൊപ്പം സബ്ഷെല്ലിന്റെ
പേരും ചേര്‍ത്തി
ട്ടിലക്ട്രോണ്‍
നിറയും ക്രമമിനിപറയാം
1s,2s,2p,3s,3p
പിന്നെ 4s
ആണേ
പിന്നെ
3d നിറഞ്ഞിട്ടെ
4p യില്‍
പോകൂ
5s,4d,5p,6s,4f
എന്നീ ക്രമത്തിലും
ഇലക്ട്രോണുകള്‍
നിറഞ്ഞുവരുന്നു പിന്നെ.
ആറ്റത്തിന്റെ
കഥ നമ്മള്‍ ഇതുവിധം പഠിച്ചെന്നാല്‍
രസതന്ത്ര
പഠനവും രസത്തിലാവും .
സമ്പാദകന്‍:-
കമാല്‍ K.M.
G.H.S.Sകടയിരുപ്പ്
കടപ്പാട്:-
രാഘവന്‍ മാസ്റ്റര്‍
തലശ്ശേരി.
കവിതക്ക് ഈണം നല്‍കി പാടി കേട്ടാല്‍ കൊള്ളാം
ReplyDeleteഈണം പറഞ്ഞു തന്നാലും മതി