***ക്ലാസുമുറി***

N S Prashanth
 
എന്റെ ചിന്തകളുടെ
കുരുതിപ്പുരയാണ്
എന്റെ ക്ലാസ്സുമുറി

അവിടെ സ്വാതന്ത്ര്യം
ചവിട്ടിമെതിക്കപ്പെടുന്നു

ഞങ്ങള്‍ പറയും
നീ പഠിക്കുക
ഞങ്ങള്‍ പഠിപ്പിക്കും
നീ ചിന്തിക്കുക
ഇങ്ങനെ എന്റെ
സ്വാതന്ത്ര്യം കൊള്ളിവെക്കപ്പെടുന്നു

ഒന്നുകില്‍ ഞാന്‍ കൊള്ളാവുന്നവന്‍
എല്ലാം അനുസരിക്കുന്നവന്‍
സമര്‍ത്ഥനായവന്‍
കിട്ടുന്നത് വിഴുങ്ങുന്നവന്‍

അല്ലെങ്കില്‍
കൊള്ളരുതാത്തവന്‍
നിഷേധം പറയുന്നവന്‍
ചോദ്യം ചെയ്യാന്‍ ധൈര്യപ്പെടുന്നവന്‍

അതുകൊണ്ട് തന്നെ
എന്റെ ചിന്തകളുടെ
കുരുതിപ്പുരയാണ്
എന്റെ ക്ലാസ്സുമുറി
..........
...........
............

Comments