സംശയങ്ങളും ഉത്തരങ്ങളും

Q.ഉഭയ ദിശ പ്രവര്‍ത്തനങ്ങള്‍ രാസമാറ്റമാണോ  ?
         ചോദ്യകര്‍ത്താവ് : ബാബുരാജ് 
     ഉത്തരം :രാസമാറ്റം അഥവാ രാസപ്രവര്‍ത്തനം എന്നത് യഥാര്‍ത്ഥത്തില്‍ നിലവിലുള്ള രാസബന്ധനങ്ങള്‍ മുറിക്കപ്പെടുകയും പുതിയവ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് . ഒരു ഉഭയ ദിശ പ്രവര്‍ത്തനത്തില്‍ ഇത് രണ്ടും സംഭവിക്കുന്നതിനാല്‍ ഉഭയ ദിശ പ്രവര്‍ത്തനം ഒരു രാസമാറ്റമാണ് . reversible ആണോ എന്നതിനേക്കാള്‍ പുതിയ പദാര്‍ഥങ്ങള്‍ ഉണ്ടാകുന്നുണ്ടോ ? രാസബന്ധനങ്ങള്‍ക്ക് മാറ്റം വരുന്നുണ്ടോ? തുടങ്ങിയവ ശ്രദ്ധിക്കുന്നതാവും ഭൌതിക മാറ്റവും രാസമാറ്റവും തിരിച്ചറിയുന്നതിനു കൂടുതല്‍ സഹായകമാവുക 
 ഭൌതിക മാറ്റത്തില്‍ തന്മാത്രകളുടെ ക്രമീകരണത്തില്‍ മാത്രമേ മാറ്റം വരൂ .






Q . ഏറ്റവും സാന്ദ്രത കൂടിയ മൂലകം എതാണ് ? 
             ചോദ്യകര്‍ത്താവ് :സുരേഷ്

ഓസ്മിയം
ഉത്തരം :ഏറ്റവും സാന്ദ്രത കൂടിയ മൂലകം ഓസ്മിയം രണ്ടാമത്  ഇറിഡിയം .
            ഓസ്മിയത്തിന്റെ സാന്ദ്രത 22.587 g/cm3
               ഇറിഡിയത്തിന്റെ സാന്ദ്രത 22.562 g/cm3
            കാര്‍ബണ്‍ രൂപാന്തരമായ വജ്രത്തിന്റെ സാന്ദ്രത 3.52 g/cm3


Comments

  1. Which is more reactive CH4(Methane) or C2H4(Ethene)?Please publish the answer soon!!PLease.....

    ReplyDelete
  2. C2H4 is more reactive than CH4.
    Unsaturated compounds are more reactive than saturated ones.
    Here C2H4 is unsaturated but CH4 is saturated.

    ReplyDelete

Post a Comment