അന്താരാഷ്ട്ര രസതന്ത്ര വര്‍ഷം - തടത്തില്‍പറമ്പ് ഗവണ്‍മെന്റ് ഹൈസ്ക്കുളില്‍

അന്താരാഷ്ട്ര രസതന്ത്ര വര്‍ഷത്തോടനുബന്ധിച്ച് തടത്തില്‍പറമ്പ ഗവണ്‍മെന്റ് ഹൈസ്ക്കുളില്‍ മേരിക്ക്യുറിയുടെ ചരമ വാര്‍ഷികദിനമായ ജൂലായ് 4 ന് പാനല്‍ പ്രദര്‍ശനവും ക്ളാസ് തല ക്വിസ് മത്സരവും നടന്നു. രസതന്ത്രത്തിന്റെ തുടക്കവും ഇപ്പോള്‍ എവിടെ നില്ക്കുന്നു എന്ന് കാണിക്കുന്ന 39 പാനലിന്റെ പ്രദര്‍ശന ഉദ്ഘാടനം ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍ ശ്രീമതി. റെജി ടീച്ചര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ അധ്യാപകരായ എം.ഹമീദലി, മുഹമ്മദ്കുട്ടി പി.കെ,അബ്ദുല്‍ ജബ്ബാര്‍, യൂസഫ് എന്നിവര്‍ പ്രസംഗിച്ചു. സ്കൂള്‍ ലീഡര്‍ ശ്യാംപ്രസാദ് നന്ദിപറഞ്ഞു.
ബാബുരാജ് കെ
ജി.എച്ച്.എസ്.എസ്. തടത്തില്‍ പറമ്പ്, ഒളവട്ടൂര്‍.

Comments