ഈ സിദ്ധാന്തമനുസരിച്ച് രാസപ്രവര്‍ത്തനം നടക്കുന്നത് അഭികാരക തന്മാത്രകള്‍ തമ്മിലുള്ള കൂട്ടിമുട്ടല്‍ വഴിയാണ്. എന്നാല്‍ അഭികാരക തന്മാത്രകള്‍ തമ്മിലുള്ള എല്ലാ കൂട്ടിമുട്ടലും ഉത്പന്നങ്ങള്‍ ഉണ്ടാകുന്നതിനു കാരണമാകുന്നില്ല. അപ്പോള്‍ എത്തരത്തിലുള്ള കൂട്ടിമുട്ടലാണ് രാസപ്രവര്‍ത്തനത്തിന് കാരണമാകുക ?
1 .കൂട്ടിമുട്ടുന്ന തന്മാത്രകള്‍ക്ക് ഒരു നിശ്ചിത ഊര്‍ജ്ജം ഉണ്ടായിരിക്കണം ( ആക്ടിവേഷന്‍ എനര്‍ജി )
2 .കൂട്ടിമുട്ടുന്ന തന്മാത്രകള്‍ ശരിയായ ദിശയില്‍ കൂട്ടിമുട്ടണം (ഓറിയെന്റെഷന്‍ )
അതായതു ഒരു നിശ്ചിത ഊര്‍ജ്ജത്തില്‍ കൂടുതല്‍ ഊര്‍ജ്ജമുള്ള ആഭികാരക തന്മാത്രകള്‍ ശരിയായ ദിശയില്‍ കൂട്ടിമുട്ടുമ്പോള്‍ രാസപ്രവര്‍ത്തനം നടന്നു ഉത്പന്നങ്ങള്‍ ഉണ്ടാകുന്നു .
ഈ സിദ്ധാന്തം അറിഞ്ഞിരുന്നാല്‍ നമുക്ക് രാസപ്രവര്‍ത്തനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ സാധിക്കും
a .കൂട്ടിമുട്ടല്‍ വര്‍ധിപ്പിക്കുക
b . തന്മാത്രകുളുടെ ഊര്‍ജ്ജം വര്‍ധിപ്പിക്കുക
i. അഭികാരകം ഖരാവസ്ഥയില്‍ ഉള്ളതാണെങ്കില്‍ പൊടിച്ചു ഉപയോഗിക്കുക (പ്രതല വിസ്തീര്‍ണം വര്‍ധിപ്പിക്കുക surface area )
ii. ലായനികളോ ആസിഡുകളോ ഒക്കെ ആണെങ്കില്‍ ഗാഢത വര്‍ധിപ്പിച്ചാല്‍ മതിയാകും ( conentration )
iii .അഭികാരകങ്ങള്‍ വാതകങ്ങള്‍ ആണെങ്കില്‍ മര്‍ദം വര്‍ധിപ്പിക്കുക (pressure )
ഈ മൂന്നു സാഹചര്യങ്ങളിലും തന്മാത്രകള്‍ തമ്മിലുള്ള കൂട്ടിമുട്ടലുകളുടെ എണ്ണമാണ് വര്‍ധിക്കുന്നത്
മറ്റൊരു മാര്‍ഗമാണ് താപനില വര്‍ധിപ്പിക്കുക എന്നത് അങ്ങനെ ചെയ്യുമ്പോള്‍ തന്മാത്രകള്‍ കൂടുതല്‍ വേഗത്തില്‍ ചലിക്കാന്‍ തുടങ്ങുന്നതിനാല്‍ കൂട്ടിമുട്ടുന്നതിനുള്ള സാഹചര്യം കൂടുന്നു അതോടൊപ്പം കൂട്ടിമുട്ടുന്ന തന്മാത്രകള്‍ക്ക് ഊര്‍ജ്ജം കൂടുതലായതിനാല്‍ ഭൂരിഭാഗം കൂട്ടിമുട്ടലുകളും രാസപ്രവര്‍ത്തനത്തില്‍ കലാശിക്കുന്നു .
ഇക്കാര്യങ്ങള്‍ നല്ലവണ്ണം മനസ്സിലാക്കാന്‍ സഹായിക്കുന്ന ഈ അനിമേഷന്‍ കണ്ടു നോക്കൂ ക്ലിക്ക് ചെയ്യൂ
സാഹചര്യങ്ങള്‍ മാറുന്നതിനു ഓരോ വൃത്തത്തിലും ക്ലിക്ക് ചെയ്യ്താല്‍ മതി
അതിനു ശേഷം കണ്ണുകളുടെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യണം
കണ്ടതിനു ശേഷം back to home എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യണം
Comments
Post a Comment