അന്തരീക്ഷം മേഘാവൃതമായതിനാല്‍ ലക്‌ഷ്യം മാറ്റി നാഗസാക്കി തുറമുഖത്തേക്ക് വിമാനം പാഞ്ഞു. ഹിരോഷിമയില്‍ നടമാടിയ ക്രൂരത നാഗസാക്കിയിലും ആവര്‍ത്തിച്ചു. 4500 kg ഭാരവും മൂന്നര മീറ്റര്‍ നീളവും ഉണ്ടായിരുന്ന തടിയന്‍ 740000 പേരെ ആണ് തല്‍ക്ഷണം കൊന്നത്.
ഹിരോഷിമയില്‍ നാശം വിതച്ച ലിറ്റില്‍ ബോയ് രണ്ടാം ലോകമഹായുധത്തില്‍ മാന്‍ഹട്ടന്‍ പ്രോജെക്ടിലൂടെ അമേരിക്ക വികസിപ്പിച്ചെടുത്തതും ആദ്യം ആയുധമായി ഉപയോഗിച്ചതുമായ ആറ്റം ബോംബ് ആണ്. ഇതില്‍ യുറേനിയം -235 -ന്റെ ന്യൂക്ലിയര്‍ ഫിഷന്‍ (nuclear fission) ആണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത് .യുറേനിയം ഉപയോഗിച്ചുള്ള ആദ്യത്തെ സ്ഫോടനം എന്നും ഇതിനെ വിശേഷി പ്പിക്കാം . ഏകദേശം 600 - 860 mg ദ്രവ്യമാണ് ഊര്‍ജമായി മാറിയത്. അതായതു ഏകദേശം 13 -18 കിലോ ടണ്‍ ടി.എന്‍.ടി യുടെ സ്ഫോടന ഫ ലമായുണ്ടാകുന്ന ഊര്‍ജത്തിന് തുല്യം. നാഗസാക്കിയില്‍ വര്‍ഷിച ഫാറ്റ് മാന്‍ , ആയുധമായി ഉപയോഗിച്ച രണ്ടാമത്തെ ആറ്റം ബോംബ് ആണ്. ഇവിടെ പ്ലൂടോണിയം -239 ആണ് ഇന്ധനമായി ഉപയോഗിച്ചത്. 75 മില്യന്‍ ഡൈനമിട്ട് സ്ടിക്കുകള്‍ക്ക് തുല്യമായ നശീകരണശേഷി ഉണ്ടായിരുന്നു അതിന് . ലിറ്റില്‍ ബോയ് gun ടൈപ്പ് ഉം ഫാറ്റ് മാന്‍ , implosion type ഉം ബോംബുകള്‍ ആയിരുന്നു
1 .സ്ഫോടനം
(Blast ).,
2 അഗ്നി (Fire),
3 .റേഡിയേഷന്‍ (radiation )
1 .സ്ഫോടനം (Blast )
------------------------------
ഒരു ആറ്റം ബോംബ് -ല്‍ നിന്നും X-ray മൂലം വായു ചൂടുപിടിച്ചു (fire ball) എല്ലാ
ദിശയിലേക്കും ഷോക്ക് അഥവാ മര്‍ദ്ദം പ്രയോഗിക്കുന്നു.
തത്ഫലമായുണ്ടാകുന്ന തരംഗങ്ങള്‍ക്ക് ശബ്ദത്തെക്കാളും വേഗത കൂടുതലാണ്.( മിന്നലും ഇടിനാദവും പോലെ) ഇതാണ് സ്ഫോടനത്തിനു കാരണം.
2 അഗ്നി (Fire) ------------------------
കണ്ണിനെ അന്ധമാക്കുന്ന തീവ്ര പ്രകാശമാണ് സ്ഫോടന ഫലമായി ആദ്യം ഉണ്ടാവുക.ഇതോടൊപ്പം അഗ്നിഗോളത്തില്‍ നിന്നും (fire ball) താപോര്‍ജവും തീവ്രത ഏറിയ ന്യൂട്രോണുകളും ഗാമ രശ്മികളും പുറപ്പെടും. ഹിരോഷിമയില്‍ ഉണ്ടായ അഗ്നിഗോളത്തിന് 370 m വ്യാസവും 3980 ഡിഗ്രി സെല്‍ഷ്യസ് താപനിലയുമുണ്ടായിരുന്നു ഇവിടെ തീ കാറ്റ് വീശിയടിച്ചത് 3.2 കിലോമീടര്‍ വ്യാസത്തി ലുമായിരുന്നു . തകര്‍ന്നു വീണ കെട്ടിടങ്ങളുടെ അവശി ഷ്ടങ്ങള്‍ തീ പടരാന്‍ ഇടയാക്കി.
3 . റേഡിയേഷന്‍
----------------------
ബോംബ് സ്ഫോടനം കഴിഞ്ഞുണ്ടാകുന്ന റേഡിയേഷന്‍ന്റെ അവശിഷ്ടങ്ങള്‍ പൊടിപടലങ്ങള്‍ , ചാരം എന്നിവയോടൊപ്പം ഭൂമിയിലെക്കെത്തുന്നു(Fall out). ഫിഷന്‍ ഫലമായുണ്ടാകുന്ന ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ ഇത്തരം fall out ഏറ്റവും വിനാശകാരിയാണ്. ഒരു പക്ഷെ സ്ഫോടനം, അഗ്നി എന്നിവയെക്കാളും.ഇവ മണ്ണിനെയും ആഹാരശ്രിംഖലയെയും മലിനമാക്കുന്നു. കൂടിയ അളവില്‍ ഇത്തരം റേഡിയേഷന്‍ ഏല്‍ക്കേണ്ടി വന്നവരാണ് റേഡിയേഷന്‍ മൂലമുണ്ടായ മുറിവുകള്‍ ഏറ്റവരെക്കാള്‍ ആദ്യം മരിച്ചത്. ഫിഷന്‍ ഉല്‍പ്പന്നങ്ങള്‍ ശക്തമായ വായു പ്രവാഹത്തില്‍ stratosphere യില്‍ എത്തുന്നു. അവിടെ വച്ച് ഈ കണങ്ങള്‍ വിഭജിച്ച് പരിസ്ഥിതിയുടെ ഭാഗമായി മാറി ആഗോള തലത്തില്‍ വിനാശം വിതക്കുന്നു. .
റേഡിയേഷന്‍ ,മാരക മുറിവുകള്‍ എന്നിവ മൂലം ഏകദേശം 40000 പേര്‍ പിന്നീട് മരിച്ചു. അറ്റോമിക് റേഡിയേഷന്‍ സിന്‍ഡ്രോം എന്ന മാരക രോഗത്തിനടിമപ്പെട്ട് ഇന്നുംആളുകള്‍ മരിച്ചു കൊണ്ടിരിക്കുന്നു. തങ്ങളുടെതല്ലാത്ത കുറ്റത്തിന് ശിക്ഷ അനുഭവിച്ചു കൊണ്ട് തലമുറകള്‍ കടന്നുപോകുന്നു. ശിക്ഷ ഏറ്റു വാങ്ങിക്കൊണ്ടു പുതു തലമുറകള്‍ കടന്നു വരുന്നു. ലോകം എമ്പാടും എല്ലാവരും ആ അഭിശപ്ത ദിവസങ്ങളെ സ്മരിക്കുന്നു. എന്നിട്ടുമെന്തേ മനുഷ്യ മനസാക്ഷി ഉണരാത്തത്!!!
പ്രിയപ്പെട്ട അനു
ReplyDeleteലേഖനം വളരെ നന്നായി
ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു
ഗ്രീബി
Thanks
Deletethanks for a nice article
ReplyDeletethis is good and nice article
ReplyDeleteഈ താലിബാന്‍ നായിന്റെ മക്കള്‍ അന്നും ഉണ്ടായിരുന്നോ ദുഷ്ട്ന്‍മാര്‍
ReplyDeleteThank you
Deleteനല്ല ലേഖനം. മിടുക്കി.
ReplyDeleteവളരേ നന്നായി അവതരിപ്പിച്ചു. നന്മകൾ
ReplyDeleteവളരേ നന്നായി അവതരിപ്പിച്ചു. നന്മകൾ
ReplyDeleteനല്ല അവതരണം നന്ദി
ReplyDeleteGood dear sister....
ReplyDeleteലേഖനം നന്നായി. കുട്ടികൾക്കും വലിയവർക്കും പ്രയോജനപ്പെടും. ആണവ ഭീകരതയുടെ സാങ്കേതികത ലളിതമാക്കി അവതരിപ്പിച്ചതിന് പ്രത്യേക അഭിനന്ദനങ്ങൾ......!
ReplyDelete