രസതന്ത്ര നോബല്‍ സമ്മാനം -2011


രസതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം ഇസ്രായേലി ശാസ്ത്രഞ്ജന്‍ ഡാനിയേല്‍ ഷേഷ് മാന് ലഭിച്ചു . ശാസ്ത്ര ലോകം തികച്ചും അസംഭവ്യം എന്ന് കരുതിയിരുന്ന ഒരു കണ്ടുപിടുത്തമാണ് അദേഹം നടത്തിയതെന്ന് നോബല്‍ കമ്മറ്റി അഭിപ്രായപ്പെട്ടു.സാധാരണ ക്രിസ്റ്റല്‍ ഘടനയില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരുതരം ക്രിസ്റ്റല്‍ ----'ക്വാസി ക്രിസ്റ്റലുകളാണ് ' അദേഹത്തിന്റെ കണ്ടുപിടുത്തം . യൂണിറ്റു സെല്ലുകളുടെ ആവര്‍ത്തനം സാധാരണ എല്ലാ ക്രിസ്ടലുകളിലും കാണാമെങ്കിലും ഈ ക്രിസ്റ്റലില്‍ അത്തരം ആവര്‍ത്തനം കാണുന്നില്ല എന്നതാണ് പ്രത്യേകത . ഇതുവരെയുള്ള സോളിഡ് കെമിസ്ട്രി യുടെ അടിസ്ഥാന തത്വങ്ങളെ മാറ്റിമറിക്കുന്നതാണ് ഈ നിരീക്ഷണം

Comments