ഡി ബ്ലോക്ക് സംയ്ക്തങ്ങള്‍ക്ക് നിറമുണ്ട് ,കാരണം?

d-ബ്ലോക്ക് മൂലകങ്ങള്‍ അടങ്ങിയ സംയുക്തങ്ങള്‍ക്ക് നിറമുണ്ട് എന്താണതിനു കാരണം, d-സബ്ഷെല്ലും അതിന്റെ ചില പ്രത്യേകതകളുമാണ് അതിനു പിന്നില്‍ . d-സബ് ഷെല്ലില്‍ അഞ്ചു ഓര്‍ബിറ്റലുകള്‍ ഉണ്ട് , സാധാരണരീതിയില്‍ ഒരേ ഉര്‍ജമുള്ളവ എന്നാല്‍ സംയുക്തരൂപീകരണ വേളയില്‍ ഇതിനു മാറ്റം ഉണ്ടാവുന്നു t2g ,  eg എന്നിങ്ങനെ രണ്ടു സെറ്റുകള്‍ ആവുന്നു (split). ദ്രിശ്യ പ്രകാശം സ്വീകരിച്ചു ഇലെക്ട്രോനുകള്‍ ഒരു സെറ്റില്‍ നിന്നും മറ്റേ സെറ്റിലേക്ക് നീങ്ങാറുണ്ട് (excitation) അങ്ങനെ വരുമ്പോള്‍ ആഗിരണം ചെയുന്ന നിറത്തിന്റെ കോമ്പ്ലിമെന്ററി നിറം ആ സംയുക്തത്തിനു ഉള്ളതായി നമുക്ക് തോന്നും. d-d ട്രാന്‍സിഷന്‍ എന്ന് ഈ ഇലെക്ട്രോന്‍ നീക്കത്തെ വിളിക്കാറുണ്ട് .

Comments