ഒരു പീരിയോഡിക് റ്റേബിള്‍ കദനകഥ

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നടന്നിട്ടും പീരിയോഡിക് റ്റേബിള്‍ എന്ന മൈല്‍ക്കുറ്റി കടന്നുകിട്ടിയിട്ടില്ല ഇതു വരെ.പുറകോട്ട് തിരിഞ്ഞുനോക്കുമ്പോള്‍ “ഗദ്ഗദം കൊണ്ട് കണ്ണ് കാണാന്‍“ പറ്റുന്നില്ല.നടന്നുനടന്ന് രണ്ടു ജോടി ചെരിപ്പ് തേഞ്ഞു.വാതകാവസ്ഥ എന്നും മോള്‍ സങ്കല്‍പനം എന്നും പേരായ രണ്ട് മൈല്‍ക്കുറ്റികളേ ഇതുവരെ കഴിഞ്ഞുള്ളൂ.ഇലക്ട്രോണ്‍ വിന്യാസം ഒക്ടോബര്‍ കൊണ്ട് കഴിഞ്ഞു കിട്ടണമെന്നാണാഗ്രഹമെങ്കിലും വഞ്ചി തിരുനക്കരെ തന്നെ നില്‍ക്കുകയാണ്.അക്കരെനിന്നും മറ്റൊരു വഞ്ചി നിറയെ മനസമാധാനക്കേടിന്റെ രൂപത്തില്‍, പത്താം ക്ലാസ്സ് രസതന്ത്രം രണ്ടാം ഭാഗം പുറപ്പെട്ടിട്ടുണ്ട്.ഇലക്ട്രോണ്‍ വിന്യാസവും പീരിയോഡിക് റ്റേബിളും എന്നകദനകഥ അവതരണ ഗാനം കഴിഞ്ഞിട്ടേയുള്ളു.“കാഥികനല്ല കഥാകാരനല്ല ഞാന്‍... “എന്ന ക്ഷമാപണത്തോടെയാണ് കഥ തുടങ്ങിയത്.ഒറ്റ നോട്ടത്തില്‍ കഥ ചെറുതാണന്നു
തോന്നുമെങ്കിലും പറഞ്ഞുവരുമ്പോള്‍ വല്ലാണ്ട് നീണ്ടു പോകുന്നു...സ്ക്രിപ്റ്റ് ഒന്നാംതരം ആയതിനാല്‍ കഥപറഞ്ഞുപോകന്‍ കുറച്ച് എളുപ്പമുണ്ട്.എങ്കിലും തീം ഇത്തിരി കട്ടിയാണല്ലോ..അതിനാല്‍ ഭാവാവിഷ്കാരത്തിന് ഒത്തിരി പാടുപെടേണ്ടി വരുന്നു.പഴയ കഥയില്‍ ആഫ്-ബൌ ഓഡര്‍ എന്ന കഥാസന്ദര്‍ഭത്തിലേയ്ക്ക് നേരിട്ടങ്ങ് കടക്കുകയായിരുന്നു.പക്ഷെ പുതിയ കഥയില്‍ സംഭവം നാടകീയമാണ്.ആ ഭാഗത്ത് സ്ക്രിപ്റ്റ് ഗംഭീരമായിട്ടുണ്ട്.പക്ഷേ സ്ക്രിപ്റ്റില്‍ കല്ലുകടി അനുഭവപ്പെട്ട സ്ഥലങ്ങളും ഉണ്ട്.ആഫ്-ബൌ ഓഡര്‍ രസിപ്പിച്ചങ്ങനെ പറഞ്ഞു വരുമ്പോള്‍ അതാ സംഭവം തെറ്റിച്ചിരിയ്ക്കുന്നു...3ഡി , 4എസ്സിനു ശേഷം എഴുതിയില്ലെങ്കില്‍ പിള്ളേര്‍ക്കു കണ്‍ഫ്യൂഷന്‍.കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ എന്നു പാടിക്കൊണ്ട് ഞാനവിടെ സ്ക്രിപ്റ്റ് ഒന്നു തിരുത്തി.....!![ആരും അറിയണ്ട....!]4എസ്സിനുശേഷമാണ് 3ഡി നിറയുന്നതെങ്കിലും വിന്യാസമെഴുതുമ്പോള്‍ ഒരേഷെല്ലിലുള്ള സബ്ബ് ഷെല്ലുകന്ള്‍ ചേര്‍ത്തെഴുതണമെന്ന് തിരക്കഥാകാരന്‍ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.എനിയ്ക്കതങ്ങോട്ട് ദഹിയ്ക്കണില്ല്യാ........
ഒരു പീരിയോഡിക് റ്റേബിള്‍ കദന കഥ അങ്ങനെ തുടരുകയാണ്.....ഒക്റ്റോബര്‍ കൊഴിഞ്ഞു പോവുകയുമാണ്.........!!!!!!!!!!!!!!!!!!!!!

Comments