രസകുടുക്ക

*ഞങ്ങള്‍ വെറുതെയിരുന്നാല്‍ കത്തും വെള്ളത്തില്‍ പൊട്ടിതെറിക്കും മണ്ണെണ്ണയിലിരിക്കാനാണെനിക്കിഷ്ടം
*ഞാന്‍ ഫുള്‍ ടൈം വെള്ളത്തിലാണ്. എന്നെ വെളുത്തുള്ളി നാറും. ഇരുട്ടത്ത് ഞാനൊന്ന് മിനുങ്ങും. ഞാന്‍ തീയിലില്ല.എന്നാല്‍ തീപ്പെട്ടിയിലുണ്ട്.
*എല്ലില്ലുണ്ട്, പല്ലില്ലുണ്ട്, പാലിലുണ്ട്, ചില്ലിലുമുണ്ട്, സിമന്റിലുമുണ്ട്, എന്നാല്‍ കമ്പിയിലില്ല.
*ഞാന്‍ കത്തി കയറും ചേട്ടന്‍ സഹായിക്കും ഞങ്ങള്‍ രണ്ടും ചേര്‍ന്ന് കത്തുന്നത് കെടുത്തും.ഞാനാര്?ചേട്ടനാര് ? ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്നാല്‍ എന്ത്?
*ആലത്തിലുണ്ട് കാലത്തിലില്ല,പാത്ര‌ത്തിലുണ്ട് പത്രത്തിലില്ല,കാന്തത്തിലുണ്ട്
കയറിലില്ല
*രക്തത്തിലുണ്ട് മജ്ജയിലുണ്ട് എന്നാല്‍ എല്ലിലില്ല, പല്ലിലില്ല കത്തിയിലുണ്ട് എന്നാല്‍ കത്തിച്ചതിലില്ല.
*കരിയിലുണ്ട് വജ്രത്തിലുണ്ട്, സെല്ലിലുണ്ട് കറന്റിലില്ല എന്നാല്‍ ശ്വാസത്തിലില്ല
നിശ്വാസത്തിലുണ്ട്
*ഞങ്ങള്‍‌ എട്ടു പേര്‍ വട്ടം കൂടിയിരിക്കും മരുന്നിനും വെടി മരുന്നിനും ‌ഞാന്‍
വേണം.നാലുറോളില്‍ ഞാനഭിനയിക്കും.ഞാനാര്?
*P.T യില്‍ ഞാനൊരു സബ്ബ് ഇന്‍സ്പെക്ടര്‍
*ഞാനില്ലെങ്കില്‍ അന്നം മുട്ടും ഞാനില്ലെങ്കില്‍ അഗ്നിശമന സേനയില്ല എന്നോടു കളിച്ചാല്‍ നിങ്ങളെ ചൂടാക്കി കൊല്ലും
*ഞങ്ങള്‍ രണ്ടൊത്താല്‍ പ്രാണവായൂ.ചിലപ്പോള്‍ ആളികത്തിക്കും.മൂന്നൊ
ത്താല്‍ വിഷമയം.എന്നാല്‍ കുടയുമാണ്.പറയൂ രണ്ടൊത്താല്‍ ഞാനാര്? മൂന്നൊത്താല്‍ എന്റെ പേരെന്ത്?
ലേഖിക :ലിസ്സി ആലപ്പാട്ട് , ദീപ്തി ഹൈ സ്കൂൾ ,തലോർ ,തൃശൂർ
ഉത്തരങ്ങള്‍ക്ക്


ഉത്തരങ്ങള്‍
*സോഡിയവും പൊട്ടാസിയവും.
*ഫോസ്ഫറസ്
*കാത്സ്യം
*ഹൈഡ്രജന്‍,ഓക്സിജന്‍,ജലം
*അലുമിനിയം
*ഇരുമ്പ്
*കാര്‍ബണ്‍
*സള്‍ഫര്‍
*സിലിക്കണ്‍(Si),P.T- Periodic table
*കാര്‍ബണ്‍ഡയോക്സൈഡ്(പ്രകാശസംശ്ലേഷണം,അഗ്നിശമനം,ആഗോളതാ
പനം)
*ഓക്സിജന്‍,ഓസോണ്‍

Comments


  1. HELLO TO ALL IN NEED OF FUNDS FOR BUSINESS OR PERSONAL REASONS.QUICK LOAN GIVE OUT FUNDS TO BUSINESS FIRMS AND INDIVIDUALS FOR JUST 1% INTEREST RATE. CONTACT US FOR MORE DETAIL EMAIL: Quickloan4343@outlook.com

    ReplyDelete

Post a Comment