നവ പാഠശാല -

ബാബു എബ്രഹാം
രസതന്ത്ര അധ്യാപകരുടെ അവധിക്കാല പരിശീലനത്തിൽ ആലപിക്കുന്നതിനായി ചേർത്തല ശ്രീകണ്ടെശ്വരം ഹൈ സ്കൂളിലെ ബാബു എബ്രഹാം സര് എഴുതിയ ഈ കവിത ഉയര്ന്ന നിലവാരം പുലർത്തുന്നതും കാലിക പ്രസക്തവുമാണ് . കവിതയുടെ വരികളോടൊപ്പം ആലാപനവും ഇവടെ നല്കിയിരിക്കുന്നു

 Download -  MP3

 Download  - PDF


 എന്നുമെൻ നിദ്രയിൽ നിറസ്വപ്നമായ് വരും
ആ പാഠശാലയത് കണ്ടില്ല ഞാൻ ......കണ്ടില്ല ഞാൻ
            ആഗതരെ വരൂ സ്വാഗതമോതുന്ന
            ഗജ കാന്തിയുള്ള കമാനമുണ്ട്
            പച്ച പുതച്ച പുല്മേടിന്റെ നടുവിലായ്
            നയനമനോജ്ഞമാം മലർവാടിയും.........എന്നുമെൻ നിദ്ര
അവിടെ തിളങ്ങുന്നു പുത്തൻ നിറത്തിലായ്
നിരനിരയായി വരും സൗധങ്ങളും
ആ ചുറ്റുവട്ടത്തി ലകലെയല്ലതെയായ്
അതിവൃത്തിയുള്ള ശൗചാലയവും .........എന്നുമെൻ നിദ്ര
            പാറിപ്പറക്കുന്ന പൂമ്പാറ്റകൾ പോലെ
            യൂണിഫോമിൽ തിളങ്ങുന്ന കുഞ്ഞുമക്കൾ
            പുഞ്ചിരിക്കുന്ന പൂവദനമായ് നീങ്ങുന്ന
            മൊഞ്ചുള്ള മമതോയോടാ
ചാര്യരും .........എന്നുമെൻ നിദ്ര
കുട്ടികൾ തൻ സർഗവാസന കണ്ടെത്തി
പോഷണം ചെയുന്ന ഗുരുഭൂതരും
പശിയുള്ള ശിശുവിന് ഭോജനം നല്കുവാൻ
അണുനാശമുള്ളൊരു പാകശാല .........എന്നുമെൻ നിദ്ര
           ഇവിടില്ല ചൂരലും പീഡനവും
           ഇവിടില്ല കണ്ണീരും വേദനയും
           എവിടേയും പഠനവും പാട്ടും കളികളും
           ഇവിടെ ഒഴുകുന്നു സ്നേഹധാര .........എന്നുമെൻ നിദ്ര
ഇവിടെ ചലിക്കുന്നു ലൈബ്രറിയും ലാബും
ഇവിടെ സജീവമാം ക്ലബ്ബുകളും
കലയിലെ മികവിലും കായിക കഴിവിലും
കൈത്താങ്ങുമായ് വരും വാദ്ധ്യായായരും .........എന്നുമെൻ നിദ്ര
          ഗുരുനാഥരോ സഹതാതനെ പോലെയും
          ഗുരുനാഥകൾ  സഹ താതയെ പോലെയും
          എന്നുമേവർക്കുമേ പ്രാപ്യമായ് തീരുന്ന
          കണ്‍ കണ്ട ദൈവങ്ങളായ് തീരണം
          നിങ്ങൾ കണ്‍ കണ്ട ദൈവങ്ങളായ് തീരണം 
          നിങ്ങൾ കണ്‍ കണ്ട ദൈവങ്ങളായ് തീരുമോ 

Comments

  1. Excellent write-up; nice rendition; overall superb, sir. Thanks for sharing!

    ReplyDelete
  2. PT. Bondor Indonesia

    Insulated Panel Systems have been supplied to various projects around the globe for over 30 years. With its Timber
    Free, CFC Free, Ozone Safe materials, the systems are able to help the users to save energy, time as well as money.
    In Indonesia, Bondor™ Insulated Panel Systems has been installed at more than 1,200 projects since 1995. To
    make sure that the product meet the International standards, PT. Bondor Indonesia has received ISO 9001 for Quality
    Management System in 2005.

    sandwich panel
    insulated panel
    cold storage
    room storage

    ReplyDelete
  3. കവിത അടി..പൊളി
    അഭിനന്ദനങ്ങളും എല്ലാവിധ ഭാവുകങ്ങളും നേരുന്നു
    ആനി ബി.ബി.എച്ച്.എസ്സ് നങ്ങ്യാര്‍കുളങ്ങര

    ReplyDelete

  4. HELLO TO ALL IN NEED OF FUNDS FOR BUSINESS OR PERSONAL REASONS.QUICK LOAN GIVE OUT FUNDS TO BUSINESS FIRMS AND INDIVIDUALS FOR JUST 1% INTEREST RATE. CONTACT US FOR MORE DETAIL EMAIL: Quickloan4343@outlook.com

    ReplyDelete

Post a Comment