Internal Combustion Engine

            
                           ഇന്റെണല്‍ കംബസ്റ്റ്യന്‍ എഞ്ചിനില്‍ (Internal Combustion Engine) ഇന്ധനം കത്തുന്നത് സിലണ്ടറില്‍ ഉണ്ടാകുന്ന ഒരു സ്പാര്‍ക്ക് മൂലമാണ് . തല്‍ഫലമായി ജ്വാല വളരെ പെട്ടന്നും തുടര്‍ച്ചയായും വാതക മിശ്രിതത്തില്‍ വ്യാപിക്കുകയും , വാതകം വികസിച്ചു പിസ്ട്ടണ്‍ ചലിക്കുകയും ചെയ്യുന്നു . ചില സാഹചര്യങ്ങളില്‍ പെട്രോളില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങളുടെ വ്യത്യാസമനുസരിച്ച് ഇന്ധന-വായു മിശ്രിതം തുടർച്ചയായി കത്തുന്നതിനു പകരം  പെട്ടെന്ന് ഒന്നിച്ചു കത്തി പിടിച്ച് അപകടകരമായ സ്ഫോടനം ഉണ്ടാക്കുന്നു . ഇത്തരം പ്രവര്‍ത്തനം ക്നോക്കിംഗ് (Knocking) എന്നറിയപ്പെടുന്നു . ഈ ക്നോക്കിംഗ് എഞ്ചിന്റെ പ്രവര്‍ത്തനക്ഷമത
കുറക്കുന്നു . എന്നാല്‍ TELഎന്നറിയപ്പെടുന്ന ടെട്ര ഈതൈല്‍ ലെഡ് , ഡൈ ഈതൈല്‍ ടെലൂറൈഡ്  മുതലായവ പെട്രോളിൽ ചേർക്കുന്നത് ക്നോക്കിംഗ് കുറക്കുകയും എഞ്ചിന്റെ പ്രവർത്തനക്ഷമത കൂട്ടുകയും ചെയ്യും . മോട്ടോർ ഇന്ധനത്തിൽ 0.5 ml /litre ഉം ആക്ടിവേഷൻ ഇന്ധനത്തിൽ 1 ml /litre ഉം TEL ചേർക്കാറുണ്ട് എന്നാൽ ഇതിന്റെ ഫലമായി ജ്വലന സമയത്ത് ഉണ്ടാകുന്ന ലെഡ് ഓക്സൈഡു എൻജിന്റെ ഈട് നില്പ്കുറയ്ക്കും എന്നതിനാൽ എഞ്ചിനിൽ നിന്നും പുറത്ത് പോകുന്ന വാതകങ്ങളോടൊപ്പം പുറത്തു പോകുന്നതിനായി എത്തിലീൻ ഡൈ ബ്രോമൈഡ് ഉം ഇന്ധനത്തോടൊപ്പം ചേർക്കുന്നു . ഇവയെല്ലാം ചേർന്ന് മാരകമായ അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുന്നു . 

Comments