....ലേഖനങ്ങള്‍ , ചിത്രങ്ങള്‍ chemkerala@gmail.com എന്ന വിലാസത്തില്‍ അയക്കുക.....................

Easy A+ Educational C.D

Jithesh
Nazeer
പത്താം ക്ലാസിലെ ഫിസിക്സ്‌, കെമിസ്ട്രി പാഠഭാഗങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി വിവിധ എജെൻസികൾ സോഫ്റ്റ്‌വെയറുകൾ , അനിമേഷനുകൾ , സി.ഡി കൾ എന്നിവ പുറത്തിറക്കിയിട്ടുണ്ട്  എന്നാൽ എല്ലാ പാഠഭാഗങ്ങളുടെയും അനിമേഷനുകളും , വർക്ക് ഷീറ്റുകളും ക്രമമായി  ലഭിക്കത്തക്ക വിധത്തിൽ തയ്യാറാക്കിയവ വളരെ കുറവാണ്‌.  ഈ കുറവുകൾ പരിഹരിച്ചു കൊണ്ട് കുട്ടികൾക്കും അധ്യാപകർക്കും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതും എളുപ്പത്തിൽ കാര്യങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നതുമായ ഒരു വിദ്യാഭാസ സി.ഡി. പുറത്തിറങ്ങിയിരിക്കുന്നു . മലപ്പുറം സ്വദേശി ജിതേഷ് സാർ പുറത്തിറക്കിയിരിക്കുന്ന EASY A+ Physics, Chemistry  സി.ഡി.കൾ കഴിഞ്ഞ വർഷം തിരൂർ , കോഴിക്കോട് വിദ്യാഭാസ ജില്ലകളിലെ വിവിധ വിദ്യാലയങ്ങളിൽ പരീക്ഷിച്ചു മെച്ചപ്പെടുത്തിയാണ് പുറത്തിറക്കിയിരിക്കുന്നത് . ഈ വിദ്യാലയങ്ങളിലെല്ലാം  ഫിസിക്സ്‌ , കെമിസ്ട്രി വിഷയങ്ങളിൽ മികച്ച വിജയം ഉണ്ടായതായും അറിയാൻ കഴിഞ്ഞു .സ്റ്റേറ്റ് സിലബസ് പ്രകാരം ഈ സി.ഡി യിൽ വിശദീകരണങ്ങൾ , അനിമേഷനുകൾ , ഇന്ററാക്ടീവ് വർക്ക് ഷീറ്റുകൾ , സോൾവ്ഡ് ക്വസ്റ്റ്യൻ പേപ്പറുകൾ എന്നിവയെല്ലാം ഉൾപെട്ടിരിക്കുന്നു . ഞാനടക്കം പല അധ്യാപകരും ഈ സി.ഡി. ഉപയോഗിക്കുന്നു. കുട്ടികൾക്ക് വളരെ ഉപയോഗ പ്രദമായ ഈ സി.ഡി നിങ്ങളുടെ വിദ്യാലയത്തിലേക്കും ഞാൻ നിർദേശിക്കുന്നു . ഈ സി.ഡി കളെ കുറിച്ചറിയാൻ Synergy Educational Services, Kadampuzha, Kerala-676553, Phone 9400970133 , email-synergies.in@gmail.com. തെക്കൻ കേരളത്തിൽ ഉള്ളവർ 9746768347 എന്ന ഫോണിലും ബന്ധപ്പെടുക .

 ലേഖകൻ:  നസീർ.വി.എ , ഗവ:ടെക്നിക്കൽ ഹൈസ്കൂൾ , കുളത്തുപുഴ               


LVHSS -ന്റ ജൂലൈ മാസം സയൻസ് കലണ്ടർ

തിരുവന്തപുരം ജില്ലയിലെ പോത്തൻകോടുള്ള എൽ.വി.ഹൈസ്കൂൾ മറ്റെല്ലാ കാര്യങ്ങൾ എന്നതുപോലെ തന്നെ സയൻസ് ക്ലബിന്റെ മാതൃകപരമായുള്ള പ്രവർത്തനത്തിനും പ്രശസ്തിയർജിച്ചതാണ്. ഒരു വർഷത്തെക്കുള്ള ക്ലബ് പ്രവർത്തനങ്ങൾ ചാർട്ട് ചെയ്ത് പ്രവർത്തിക്കുന്ന ക്ലബിന്റെ ജൂലൈ മാസത്തെ പ്രവർത്തനങ്ങൾ നോക്കൂ. കലണ്ടർ വലുതായി കാണാൻ ചിത്രത്തിൽ ഒന്ന് ക്ലിക്ക് ചെയ്താൽ മതിയാകും.

അമോണിയയുടെ ജലധാര പരീക്ഷണം

കോഴിക്കോട് ജില്ലയിലെ വളവന്നൂരിലുള്ള BYKV HSS-ലെ സന്തോഷ് കുമാര്‍ സാര്‍ അധ്യാപക പരിശീലനത്തിന്റെ ഭാഗമായി നടത്തിയ അമോണിയയുടെ ജലധാര പരീക്ഷണത്തിന്റെ വ്യക്തതയുള്ള ഒരു വീഡിയോ അവതരിപ്പിച്ചിരിക്കുന്നു. അധ്യാപകര്‍ ഇത് കണ്ടു വിലയിരുത്തിയ ശേഷം കുട്ടികള്‍ക്ക് കാണുവാന്‍ അവസരം സൃഷ്ടിക്കണമെന്ന് അഭ്യര്‍ഥിക്കുന്ന.

ഇലെക്ട്രോ കെമിക്കല്‍ സീരീസെന്നാല്‍......കവിത

ഇലെക്ട്രോ കെമിക്കല്‍ സീരീസെന്നാല്‍ ക്രിയാശീല ശ്രേണിയാണ്  
ലോഹങ്ങളുടെ ശ്രേണിയാണ്  ക്രിയാശീല ശ്രേണിയാണ്  
ലോഹങ്ങളുടെ ക്രിയാശീലം കുറഞ്ഞു വരുന്ന സീരീസാണ്
ലോഹങ്ങളുടെ ക്രിയാശേഷി കുറഞ്ഞു വരുന്ന ശ്രേണിയാണ്  
പൊട്ടാസിയം ,സോഡിയം ,കാല്‍സിയം ,മഗ്നീഷ്യം പിന്നെ അലുമിനിയവും 
സിങ്ക് ,അയണ്‍,നിക്കല്‍ ,ടിന്‍ ,ലെഡ് ,കോപ്പര്‍ ,മെര്‍ക്കുറി ,സില്‍വര്‍, ഗോള്‍ഡ്‌ 
സോഡിയം മുറിച്ചു വെച്ചാല്‍ തിളക്കം പോകുന്നു വേഗത്തില്‍ 
ഇരുമ്പോ തുറന്നിരുന്നാല്‍ നിറം പോകുന്നു സാവധാനം 
പ്ലാറ്റിനം സ്വര്‍ണം പോലെ വായുവില്‍ തിളങ്ങി ജീവിക്കും 
കോപ്പറും സില്‍വറുമാകട്ടെ പയ്യെ പയ്യെ മങ്ങുന്നു 
സോഡിയം വെള്ളത്തിലിട്ടാല്‍ ഗോളത്തിലായി ലയിക്കുന്നു 
പൊട്ടാസിയം വെള്ളത്തിലിട്ടാല്‍ പൊട്ടിത്തെറിക്കുന്നു സ്ഫോടനത്താല്‍
ആസിഡും ലോഹവും ചേര്‍ന്നാല്‍ ഹൈഡ്രജന്‍ വാതകം പൊങ്ങുന്നു 
അമ്ലത്തിന്‍ രൂപം മാറ്റി ടാറ്റ ചൊല്ലി പോകുന്നു 
കോപ്പറും സ്വര്‍ണവുമൊന്നും ആസിഡുമായി ചേരില്ല 
ഹൈഡ്രജനെ ആസിഡില്‍ നിന്നും ആദേശം ചെയ്യാന്‍ പറ്റില്ല
ശ്രേണിയിലെ മുന്‍പന്മാരെല്ലാം പിന്‍പന്മാരെല്ലാം ചാടിക്കും 
നാകവും ചെമ്പും ചേര്‍ന്നൊരു സെല്ലില്‍ വൈദ്യതി ഉണ്ടാകും 
ലോഹങ്ങള്‍ മാറ്റി മാറ്റി കൂടുതല്‍ സെല്ലുകള്‍ ഉണ്ടാക്കാം 
സിങ്ക് ആറ്റം രണ്ടു ഇലക്ട്രോണുകള്‍ വിട്ടു കൊടുക്കുന്നു കൊപ്പറിനു
കോപ്പറോ ആ ഇലക്ട്രോണുകള്‍ സ്വീകരിക്കുന്നു സന്തോഷമായ്
സെല്ലിലൊരു സോള്‍ട്ട് പാലം വെച്ച് കൊടുത്താല്‍ കിട്ടുന്നു 
എപ്പോഴും സെല്ലില്‍ നിന്ന് വൈദ്യതി നമുക്ക് കിട്ടുന്നു 

ബാബു എബ്രഹാം 
പാട്ട് പാടി കേള്‍ക്കണോ ഡൌണ്‍ലോഡ് ബട്ടണില്‍ ക്ലിക്ക് ചെയൂ

ലൂയി പാസ്ചര്‍ - ചരമ ദിനം

Louis Pasteur(1822-1895)
പത്തൊന്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രശസ്തനായ ശാസ്ത്രജ്ഞനാണ്‌ ലൂയി പാസ്ചര്‍. ഇദ്ദേഹം 1822ൽ ഫ്രാന്‍സിലെ ഡോളില്‍ ജനിച്ചു.നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ പറ്റാത്ത സൂക്ഷ്മ ജീവികളാണ്‌ പകര്‍ച്ച വ്യാധികളുണ്ടാക്കുന്നതെന്ന് ആദ്യം തിരിച്ചറിഞ്ഞത് ഇദ്ദേഹമാണ്‌. പേവിഷബാധക്കുള്ള പ്രതിരോധ മരുന്നു കണ്ടു പിടിച്ചതും,സൂക്ഷ്മരോഗാണുക്കളെ നശിപ്പിക്കാനുള്ള പാസ്ചുറൈസേഷന്‍ വിദ്യ കണ്ടുപിടിച്ചതും ലൂയി പാസ്ചറിന്റെ പ്രധാന നേട്ടങ്ങളാണ്‌. മൈക്രോബയോളജിയുടെ പിതാവായും ലൂയി പാസ്ചര്‍ അറിയപ്പെടുന്നു.
ഡിസംബര്‍ 27, 1822 ന് ഫ്രാന്‍സിലെ ജൂറാ പ്രവിശ്യയിലായിരുന്നു പാസ്ചറുടെ ജനനം. അദ്ദേഹത്തിന്റെ പിതാവ് ഒരു ദരിദ്രനായ ചെരുപ്പുകുത്തിയായിരുന്നു. അര്‍ബോയിസ് എന്ന പട്ടണത്തിലാണ് പാസ്ചര്‍ വളര്‍ന്നത്. പ്രശസ്തമായ എക്കോള്‍ കോളേജില്‍ ചേരുന്നതിനു മുന്‍പേ അദ്ദേഹം ഗണിതശാസ്ത്രത്തിലും ഭാഷയിലും ബിരുദം നേടിയിരുന്നു. 1848-ല്‍ ഭൗതികശാസ്ത്രത്തില്‍ പ്രൊഫസറായി നിയമിതനായി. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ സ്ട്രാസ്ബർഗ് യൂനിവേഴ്സിറ്റിയില്‍ രസതന്ത്രം പ്രൊഫസറായി നിയോഗിക്കപ്പെട്ടു.
രസതന്ത്രജ്ഞനായി ജോലി ചെയ്തിരുന്ന കാലത്ത് അദ്ദേഹം ടാര്‍ടാറിക് അമ്ളത്തിന്റെ ഘടനയെപ്പറ്റിയുള്ള ഒരു പ്രശ്നം

CONGRATULATIONS, Babu.T.john.....!!!!!!!

Babu.T.John wins state award for Teachers.This is declared on sept.5 on the occasion of Teachers day.He is now working as a CHEMISTRY Teacher,in st.Josephs H.S,Koovappally,kanjirappally Edu.district[Kottayam dt.]......hearty congrats....!!!!!!!!!!!!!
                                             He was a member of SRG[chemistry]&  was the secretary of DSTA[kattappana] for a long period of8yrs.Now he is the president of HABITAT-school science teachers organisation.He was a participant and winner in a no. of state science fairs in teacher projects.Participated in national childrens science congress in kolkkotha-2000,Lukhnow-2003,as students guide.Represented Kerala state in national science teachers conference held in Bhopal-2003......He is bagging cent percent results in SSLC exams .....students of 12 schools in Idukki,Kottayam districts are always thankful to him,as he extended his glorious supports to them....He worked in 12 schools as part of his service till now.................................District co ordinator of energy conservation club,winner of the awad for the  best energy conservation club co ordinator...Best DCL organiser...SEED,NALLA PAADAM co ordinator....Comprehensive teacher training programme trainer... Congrats......DEAR..... BABU.T.......you deserve it..................Hearty congrats .......For the blog team,-K.LAL,SRVNSSVHSS,Chirakkadavu.

അന്താരാഷ്ട്ര ഓസോണ്‍ ദിനം - സെപ്റ്റംബര്‍ 16

ഇന്ന് അന്താരാഷ്ട്ര ഓസോണ്‍ ദിനം. ഹരിതഗൃഹ വാതകങ്ങളുടെ അമിതമായ പുറന്തള്ളല്‍ മൂലം അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയില്‍ വിള്ളല്‍ ഉണ്ടായെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഓസോണ്‍ ദിനം ആചരിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ തീരുമാനിച്ചത്. ആകാശത്തേയും അന്തരീക്ഷത്തേയും വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കുക എന്നതാണ് ഈ വര്‍ഷത്തെ ഓസോണ്‍ ദിന സന്ദേശം. ഓസോണ്‍ പാളി രക്ഷിക്കുന്ന എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ 1987 സെപ്റ്റംബര്‍ 16 നു മോണ്‍ട്രിയോയില്‍ ഉടമ്പടി ഒപ്പുവച്ചു. കരാര്‍ പ്രകാരം ക്ലോറോഫ്ളൂറോ കാര്‍ബണ്‍ ഉള്‍പ്പെടെയുള്ള ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നതില്‍ ലോകരാജ്യങ്ങള്‍ ശക്തമായ നടപടി സ്വീകരിച്ചു. ഇതോടെ ഓസോണ്‍ പാളിയുടെ വിള്ളലില്‍ കാര്യമായ കുറവ് വന്നതായി ശാസ്ത്രലോകം. 2006 വരെ ഓസോണ്‍ പാളിയില്‍ വിള്ളലുണ്ടാകുന്നതു തുടര്‍ന്നു വന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിള്ളല്‍ രേഖപ്പെടുത്തിയതും ഇതേ വര്‍ഷമാണ്. 29ദശലക്ഷം ചതുരശ്വ കിലോമീറ്റര്‍. ഓസോണിന്‍റെ വിള്ളലില്‍ മൂന്നു ശതമാനം കുറവാണു രേഖപ്പെടുത്തിയതെന്നു ശാസ്ത്രജ്ഞര്‍. ഈ നൂറ്റാണ്ടിന്‍റെ മധ്യത്തോടെ വിള്ളല്‍ പൂര്‍ണമായും ഇല്ലാതാകുമെന്നും 1980 കള്‍ക്കു മുന്‍പുള്ള അവസ്ഥയിലേക്കു മടങ്ങിയെത്തുമെന്നും ശാസ്ത്രലോകം അറിയിച്ചു.