....ലേഖനങ്ങള്‍ , ചിത്രങ്ങള്‍ chemkerala@gmail.com എന്ന വിലാസത്തില്‍ അയക്കുക.....................

ജലത്തിന്റെ വൈദ്യുത വിശ്ലേഷണം

ജലത്തിന്റെ വൈദ്യുത വിശ്ലേഷണം നടത്തുന്ന പ്രവര്‍ത്തനത്തിന്റെ പ്രവര്‍ത്തനക്രമം ,നിരീക്ഷണം എന്നിവ ശരിയായി മനസ്സിലാക്കുന്നതിനും സ്വയം ചെയ്തു നോക്കുന്നതിനും സഹായകമായ ഒരു അനിമേഷന്‍ കാണൂ .എട്ടാം ക്ലാസീല്ലെ വൈദ്യുത രാസപ്രവര്‍ത്തനങ്ങള്‍ എന്ന പാഠഭാഗവുമായി ബന്ധപെട്ട ഈ പ്രവര്‍ത്തനം ഐ .ടി .സ്കൂള്‍ വികസിപ്പിച്ചതാണ് . അനിമേഷന്‍ കാണുന്നതിനു ക്ലിക്ക്‌ ചെയ്യൂ
N.B ഉപകരണങ്ങള്‍ ക്രമീകരിക്കുന്നതിന് ഉപകരണങ്ങളില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക അതിനു ശേഷം സ്വിച്ച് ഓണ്‍ ചെയൂ 

സാങ്കേതികവിദ്യയും ജ്ഞാനനിര്‍മിതിയും

കടപ്പാട് : മാത്സ് ബ്ലോഗ്‌ 
സാങ്കേതികവിദ്യയെ കരിക്കുലം വിനിമയത്തില്‍ സര്‍ഗ്ഗാത്മകമായി ഉള്‍ച്ചേര്‍ക്കുക പൂര്‍വ്വമാതൃകകള്‍ അധികമില്ലാത്ത അതീവശ്രമകരമായ ഒരു ജോലിയാണ്.സാങ്കേതികവിദ്യയുടെ സാമൂഹികമൂല്യം ഇത്തരുണത്തില്‍ ചര്‍ച്ച ചെയ്യുന്നത് ഉചിതമായിരിക്കുമെന്ന് തോന്നുന്നു.സാങ്കേതികരംഗത്തെ ഏത് ഉപലബ്ധിയും അതിന്റ പിറവിയുടെ സവിശേഷമായ ഉദ്ദേശ്യം മറികടക്കുന്നത് മനുഷ്യര്‍ അതിനെ വ്യതിരിക്തമായ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുമ്പോഴാണ്.വ്യത്യസ്തമായ ഒരു ഭൂമികയില്‍, മണ്ഡലത്തില്‍ അത് ഉപയോഗപ്പെടുത്തൊന്‍ മനുഷ്യര്‍ക്ക് കഴിയുന്നതാകട്ടെ സാങ്കേതികവിദ്യയുടെ സാമൂഹികത തിരിച്ചറിയുന്നതുകൊണ്ടാണ്. ക്ലാസ്​മുറിക്കകത്തും പുറത്തും ജ്ഞാനനിര്‍മിതിയില്‍ സാങ്കേതികവിദ്യയെ ഒരു ഫെസിലിറ്റേറ്റര്‍ക്ക് ഫലപ്രദമായി ഉപയോഗപ്പെടുത്താനാകുന്നതും ഈ സവിശേഷതകൊണ്ടു തന്നെ.

എക്സ്-റേ കണ്ടുപിടിച്ച റോണ്‍ജണ്‍ വൈദ്യശാസ്ത്രശാഖയുമായി ബന്ധമുള്ള ഒരാളല്ലെന്നും വൈദ്യശാസ്ത്രസംബന്ധമായ ഒരു പരീക്ഷണത്തിനിടയിലല്ല നവീനമായ ഈ കിരണങ്ങള്‍ തിരിച്ചറിഞ്ഞതെന്നും നാം കുട്ടികളോട് പറയേണ്ടിവരുന്നത് അത് ആ മണ്ഡലത്തിലാണ് ഉപയോഗപ്പെടുത്തുന്നത് എന്നതിനാലാണ്.ശാസ്ത്രപരീക്ഷണങ്ങളുടെ

ഓണ്‍ലൈന്‍ പരീക്ഷ എഴുതി നോക്കൂ

SAJITH.T
സര്‍ക്കാര്‍ സിലബസ് പഠിക്കുന്ന നമ്മുടെ കുട്ടികള്‍ ഓണ്‍ലൈന്‍ പരീക്ഷകള്‍ എഴുതാന്‍ തുടങ്ങുന്ന ഒരു കാലത്തിനു കെം കേരള തുടക്കം കുറിക്കുന്നു . സോഹോ ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത് . ഓണ്‍ലൈന്‍ ടെസ്റ്റുകള്‍ നടത്തുന്ന ഈ രീതി പലരും പിന്തുടര്‍ന്നേക്കാം പക്ഷെ എന്നാലും തുടക്കം കുറിച്ചതിന്റെ ക്രെഡിറ്റ് കെം കേരളക്ക് തന്നെ. പത്താം ക്ലാസ്സിലെ ആദ്യ പാഠമായ  'വാതകാവസ്ഥ 'യുടെ ഒരു യുണിറ്റ് ടെസ്റ്റ്‌ ആണ് ഇവിടെ നല്‍കിയിരിക്കുന്നത് . നിങ്ങളുടെ പേര് ടൈപ്പ് ചെയ്തശേഷം Start Test എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക . ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരത്തിന്റെ നേര്‍ക്ക്‌ ടിക്ക് ചെയ്തശേഷം submit എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ മാര്‍ക്ക് അറിയാവുന്നതാണ് . എന്നാല്‍ തുടങ്ങാം ഇവിടെ ക്ലിക്ക് ചെയ്യൂ.
NB :പുതിയ പേജില്‍ ആയിരിക്കും പരീക്ഷ എഴുതാന്‍ സാധിക്കുക 

ഒരു സയന്‍സ് ക്ലബ് - കവിത-പാടിയും കേള്‍ക്കാം

 കവിത രചിച്ചത് ബാബു എബ്രഹാം സാറാണ്  . അതു പാടി റെക്കോര്‍ഡ്‌ ചെയ്തത് പാലക്കാട്ടെ ആലതൂരിനു അടുത്തുള്ള PKHS മഞ്ഞപ്ര ഹൈസ്കൂളിലെ സയന്‍സ് ക്ലബ് അംഗങ്ങളും നിര്‍മല ടീച്ചറും ചേര്‍ന്ന് . പാട്ട് ഡൌണ്‍ലോഡ് ചെയ്യുന്നതിന് തുടര്‍ന്നു വായിക്കുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക . നിങ്ങളുടെ സ്കൂളിലെ സയന്‍സ് ക്ലബ്  ഉത്ഘാടനത്തിനു കുട്ടികളെ കൊണ്ട് പാടിപ്പിച്ചു നോക്കൂ
                 
കവിത 
പോകാം നമുക്ക് പോകാം 
സയന്‍സ് ക്ലബില്‍ ഒന്നായ് പോകാം (2)

ശാസ്ത്രീയ ജ്ഞാനവും ശാസ്തീയാഭിമുഖ്യവും
ബാബു എബ്രഹാം
           എസ്.എൻ.എച്.എസ്.എസ്            

ശ്രീകണ്ടേശ്വരം
പൂച്ചാക്കൽ,ചേർത്തല
സാമൂഹ്യമേന്മയില്‍  ശാസ്ത്രീയ സ്ഥാനവും
നേടാന്‍  നമുക്ക് പോകാം (പോകാം....)

പരീക്ഷണനിരീക്ഷണ മാര്‍ഗങ്ങളിലൂടെ
പ്രോജക്റ്റുകള്‍ക്കായുള്ള പ്രാപ്തിയുണ്ടാക്കുവാന്‍  (പോകാം...)

സ്വയം പഠനത്തിന്റെ മാതൃകയിലൂടെ
സൗഹൃദ ബന്ധത്തിന്‍  സ്മരണിക തീര്‍ക്കുവാൻ (പോകാം..)

ലൈബ്രറിയും ലാബും ശീലമായ് തീരുകില്‍ 
പ്രദര്‍ശന വസ്തുക്കള്‍ സ്വന്തമായ് സൃഷ്ടിക്കാന്‍  (പോകാം..)

ശാസ്ത്ര വാര്‍ത്ത ബോര്‍ഡും ശാസ്ത്രീയ പത്രവും

അന്താരാഷ്ട്ര രസതന്ത്ര വര്‍ഷം(IYC2011)

ആധുനിക സമൂഹത്തിന്റെ നട്ടെല്ലാണ് രസതന്ത്രം. നമ്മുടെ ഭാവി രസതന്ത്രത്തില്‍ അധിഷ്ഠിതമാണ് . ഉയര്‍ന്ന ജീവിതനിലവാരം രസതന്ത്രത്തിന്റെ നേട്ടങ്ങളില്‍ ഒന്നാണ്. രസതന്ത്രത്തിന്‍റെ പ്രാധാന്യം പ്രായഭേദമെന്യേ ജനങ്ങളില്‍ എത്തിക്കുന്നതിനായി IUPAC യും UNESCO യും ചേര്‍ന്ന് 2011- ആം ആണ്ടിനെ അന്താരാഷ്ട്ര രസതന്ത്ര വര്‍ഷം (IYC2011)ആയി ആഘോഷിക്കുന്നു. ശാസ്ത്രത്തിനു വേണ്ടി ജീവിതം ബലി കഴിച്ചമാഡം ക്യുറിക്ക് രസതന്ത്രത്തില്‍ നൊബേല്‍ സമ്മാനം ലഭിച്ചതിന്റെ നൂറാം വാര്‍ഷികമാണ് 2011എന്നത് ഈ ആഘോഷത്തിന്റെ മാറ്റ് കൂട്ടുന്നു . ഈ മഹതിയെ അനുസ്മരിക്കുമ്പോള്‍ ശാസ്ത്രത്തിനു വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ മറ്റു സ്ത്രീ രത്നങ്ങളെക്കൂടി ഓര്‍ക്കാന്‍ അവസരം ലഭിക്കുകയാണ് IYC2011 ലൂടെ .കെമിക്കല്‍ സൊസൈറ്റികളുടെ അന്താരാഷ്ട്ര സംഘടനയ്ക്ക് പാരീസില്‍ വച്ച് രൂപം കൊടുത്തതിന്റെ നൂറാം വാര്‍ഷികവും ഇതോടൊപ്പം ആചരിക്കുന്നു . രസതന്ത്രം -നമ്മുടെ ജീവിതം , നമ്മുടെ ഭാവി എന്നതാണ് IYC2011ന്റെ പ്രമേയം ."അഭിമാനകരമായ ജീവിതവും ഭാസുരമായ ഭാവിയും വാഗ്ദാനം ചെയ്യുന്ന രസതന്ത്രം എന്ന ശാസ്ത്ര ശാഖയ്ക്ക് ആഗോളതലത്തില്‍ കൂടുതല്‍ ശക്തിയും പ്രശസ്തിയും ലഭിക്കുകയാണ് IYC2011 ലൂടെ .."-എന്നാണു IUPAC പ്രസിഡണ്ട്‌ JUNG-llJIN പറയുന്നത് . ശുദ്ധ വായു, ശുദ്ധജലം ,ആഹാരം , പരിസ്ഥിതി സൌഹൃദ ഉല്‍പ്പന്നങ്ങള്‍ , അവശ്യ മരുന്നുകള്‍ , പ്രപഞ്ചത്തിന്റെ

സംശയങ്ങളും ഉത്തരങ്ങളും

Q.ഉഭയ ദിശ പ്രവര്‍ത്തനങ്ങള്‍ രാസമാറ്റമാണോ  ?
         ചോദ്യകര്‍ത്താവ് : ബാബുരാജ് 
     ഉത്തരം :രാസമാറ്റം അഥവാ രാസപ്രവര്‍ത്തനം എന്നത് യഥാര്‍ത്ഥത്തില്‍ നിലവിലുള്ള രാസബന്ധനങ്ങള്‍ മുറിക്കപ്പെടുകയും പുതിയവ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് . ഒരു ഉഭയ ദിശ പ്രവര്‍ത്തനത്തില്‍ ഇത് രണ്ടും സംഭവിക്കുന്നതിനാല്‍ ഉഭയ ദിശ പ്രവര്‍ത്തനം ഒരു രാസമാറ്റമാണ് . reversible ആണോ എന്നതിനേക്കാള്‍ പുതിയ പദാര്‍ഥങ്ങള്‍ ഉണ്ടാകുന്നുണ്ടോ ? രാസബന്ധനങ്ങള്‍ക്ക് മാറ്റം വരുന്നുണ്ടോ? തുടങ്ങിയവ ശ്രദ്ധിക്കുന്നതാവും ഭൌതിക മാറ്റവും രാസമാറ്റവും തിരിച്ചറിയുന്നതിനു കൂടുതല്‍ സഹായകമാവുക 
 ഭൌതിക മാറ്റത്തില്‍ തന്മാത്രകളുടെ ക്രമീകരണത്തില്‍ മാത്രമേ മാറ്റം വരൂ .


പത്താം ക്ലാസിലെ e-പാഠപുസ്തകങ്ങള്‍-ഇംഗ്ലീഷ് മീഡിയം + മലയാളം മീഡിയം

എസ്.സി.ഇ.ആര്‍.ടി വഴി ലഭിച്ച പാഠപുസ്തകങ്ങളുടെ മലയാളം പതിപ്പുകളുടെ പി.ഡി.എഫുകള്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വളരെയധികം പ്രയോജനപ്പെട്ടു. അപ്പോഴും അധ്യാപകര്‍ ഇംഗ്ലീഷ് പതിപ്പുകള്‍ക്കായി ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഇവിടെയും നമ്മുടെ രക്ഷയ്ക്ക് എസ്.സി.ഇ.ആര്‍.ടി എത്തിക്കഴിഞ്ഞു. അതിനുള്ള കടപ്പാട് ആത്മാര്‍ത്ഥമായി രേഖപ്പെടുത്തട്ടെ. താഴെയുള്ള 'തുടര്‍ന്നു വായിക്കുക' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പത്താം ക്ലാസിലെ ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

     SCIENCE 1 - മലയാളം മീഡിയം 

      

സയന്‍സ് ഡിക്ഷ്ണറി -ഒരു പരിചയപ്പെടുത്തല്‍

             Itwas in 2005 I was making a 'checklist’ for the scientific terms from the various chapters of Biology. Especially for the chapter “endocrine system”. Beeing a physical science teacher , I was searching new methods to teach Biology.The students said that the ‘checklist’ was highly useful to them. This made me to think about a wide collection of scientific terms right from Std 5. I start listing the terms from physics, chemistry and biology.I arranged the same in alphabetical order and wrote definitions in English and Malayalam Thus it became a mini science dictionary A publisher from Kothamangalam published the same.It contains around 2000 basic scientific terms with definitions both in English and Malayalam It has 208 pages in 6*4inches size and its prize is Rs 25/-


GEORGE THOMAS  
gtgeorgethomas5@gmail.com
ST.SEBASTAIN H S
KANTHIPARA 
ARIVILAMCHAL P O 
IDUKKI 685619

***ക്ലാസുമുറി***

N S Prashanth
 
എന്റെ ചിന്തകളുടെ
കുരുതിപ്പുരയാണ്
എന്റെ ക്ലാസ്സുമുറി

അവിടെ സ്വാതന്ത്ര്യം
ചവിട്ടിമെതിക്കപ്പെടുന്നു

ഞങ്ങള്‍ പറയും
നീ പഠിക്കുക
ഞങ്ങള്‍ പഠിപ്പിക്കും
നീ ചിന്തിക്കുക
ഇങ്ങനെ എന്റെ
സ്വാതന്ത്ര്യം കൊള്ളിവെക്കപ്പെടുന്നു

ഒന്നുകില്‍ ഞാന്‍ കൊള്ളാവുന്നവന്‍
എല്ലാം അനുസരിക്കുന്നവന്‍
സമര്‍ത്ഥനായവന്‍
കിട്ടുന്നത് വിഴുങ്ങുന്നവന്‍

അല്ലെങ്കില്‍

പത്താം ക്ലാസിന്റെ ആദ്യ പാഠം -updated

Manojkumar
പത്താം ക്ലാസ്സിലെ രസതന്ത്രം ആദ്യ പാഠം വാതകങ്ങളെ കുറിച്ചാണ് . വാതകങ്ങളുടെ പ്രത്യേകതകള്‍ തിരിച്ചറിയുന്നതിനും അവയെ നിത്യജീവിതത്തില്‍ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്ന് കണ്ടെത്തുന്നതിനും ഈ പാഠഭാഗം കുട്ടികളെ സഹായിക്കും .ഒരു ചെറിയ ആശയം പോലും നഷ്ടപ്പെടാതെ പ്രവര്‍ത്തികളില്‍ അധിഷ്ടിതമായി പാഠഭാഗം കൈകാര്യം ചെയ്യുന്നതിന് നല്ലരീതിയില്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട് . അത്തരത്തിലുള്ള ഒരു ആസൂത്രണ രേഖ ഡൌണ്‍ ലോഡ്‌ ചെയ്യാന്‍ ഇവിടെ നല്‍കിയിരിക്കുന്നു

ആറ്റത്തിനുള്ളിലേക്ക് - കവിത

KAMAL.K.M
വസ്തുവിന്റ ഗുണമെല്ലാംമുള്‍ക്കൊണ്ടാതാം ചെറുകണം,
തന്മാത്രയെന്ന പേരിനാല്‍ അറിഞ്ഞിടുന്നു.
തന്മാത്രയില്‍ രാസികമായ് വിഭജിക്കാന്‍ കഴിയാത്ത,
കണത്തിനെ ആറ്റം എന്ന് വിളിപ്പൂ നമ്മള്‍ .
പ്രോട്ടോണും ന്യൂട്രോണും ഇലക്ട്രോണും ചേര്‍ന്ന കണമെത്രേ
ആറ്റം എന്ന പരമാര്‍ത്ഥം നിങ്ങളറിഞ്ഞോ ?
ആറ്റത്തിന് കേന്ദ്രമുണ്ട് ന്യൂക്ലിയസ് എന്നതിന്‍ പേര്
ഇതില്‍ പ്രോട്ടോണും ന്യൂട്രോണും സ്ഥിതിചെയ്യുന്നു.
ഭാരമുള്ളോരീകണങ്ങള്‍ തങ്ങും ന്യൂക്ലിയസ് ചുറ്റി
കറങ്ങുമിലക്ട്രോണുകള്‍ ഗ്രഹങ്ങളെ പോല്‍
വ്യത്യസ്ത്മാം ഊര്‍ജം കൊണ്ടീ ഇലക്ട്രോണുകള്‍ ചരിപ്പാന്‍
വിവിധ പദ മേഖല തെരഞ്ഞെടുപ്പൂ
K,L,M,N,O,P,Q യെന്നക്ഷരങ്ങള്‍ കൊണ്ടുനമ്മള്‍
സൂചിപ്പിച്ചീടുന്ന കാര്യം ഷെല്ലൂകളത്രേ!
ഊര്‍ജ്ജാടിസ്ഥാനത്തില്‍ വീണ്ടും മുഖ്യമാമി ഷെല്ലൂകളെ